വലിയ ബാറ്ററി, ചെറിയ നോച്ച്; ലോഞ്ചിന് മുമ്പേ ആവേശം വിതച്ച് ഐഫോൺ 13, വിവരങ്ങൾ പുറത്ത്
text_fieldsഐഫോൺ 13 സീരീസിെൻറ ലോഞ്ചിന് രണ്ട് ദിവസം മാത്രം അവശേഷിക്കേ, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വിവരങ്ങളുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടിപ്സ്റ്ററായ മാക്സ് വെയ്ൻബാച്ച്. ഐഫോൺ 13 സീരീസിലെ വിവിധ മോഡലുകളുടെ ക്യാമറ, ബാറ്ററി, വില വിവരങ്ങളാണ് ലോഞ്ചിന് മുേമ്പ @pineleaks എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ലീക്കാക്കിയത്.
ബാറ്ററി ലൈഫ് കൂടും
ഐഫോൺ 12 മോഡലുകളെ അപേക്ഷിച്ച് 13-ാമനിൽ ബാറ്ററി ലൈഫ് ആപ്പിൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ഐഫോൺ 13 പ്രോ മാക്സിൽ ഐഫോൺ 12 പ്രോ മാക്സിനേക്കാൾ 20 ശതമാനം അധികം വലിപ്പമുള്ള ബാറ്ററിയാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.
അതേസമയം ഐഫോൺ13, 13 പ്രോ എന്നീ മോഡലുകളിൽ 10 ശതമാനം വലിയ ബാറ്ററിയാണ്. ഐഫോൺ 13 മിനിയിലും ഒരു മണിക്കൂർ കൂടുതൽ ബാറ്ററി ലൈഫ് പ്രതീക്ഷിക്കാം. എന്നാൽ, 120Hz പ്രോ മോഷൻ ഡിസ്പ്ലേ കാരണം ഐഫോൺ 13 പ്രോയിൽ ബാറ്ററി ലൈഫ് അൽപം കുറവായിരിക്കും.
വില കൂട്ടിയേക്കില്ല
ആഴ്ച്ചകൾക്ക് മുമ്പ് ഐഫോണ്‍ 13 മോഡലുകൾക്ക് മുൻ മോഡലുകളേക്കാൾ വില കൂട്ടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വൈൻബാച്ച് അതെല്ലാം തള്ളി രംഗത്തെത്തി. ഐഫോണ്‍ 12 സീരീസിന് സമാനമായ പ്രൈസിങ് ആയിരിക്കും 13നുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഔദ്യോഗിക ലോഞ്ചിന് മുേമ്പ ഐഫോണ്‍ 13 െൻറ മറ്റുചില വിവരങ്ങള്‍ കൂടി പുറത്തുവന്നു. യുക്രേനിയന്‍ റീട്ടെയിലറാണ് അവരുടെ വെബ്സൈറ്റിൽ ഫോണിെൻറ വിവരങ്ങൾ ലിസ്റ്റ് ചെയ്തത്.
നിറവും വലിപ്പവും
വെള്ള, കറുപ്പ്, പര്‍പ്പിള്‍, ചുവപ്പ്, നീല, പിങ്ക് എന്നിങ്ങനെ ആറ് കളര്‍ വകഭേദങ്ങളില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവ പുറത്തിറക്കും. ഐഫോണ്‍ മിനിയുടെ സ്ക്രീൻ സൈസ് 5.4 ഇഞ്ചാണ്, ഐഫോണ്‍ 13-ഉം ഐഫോണ്‍ 13 പ്രോയും 6.1 ഇഞ്ച് വലിപ്പത്തിലാണ് വരാൻ പോകുന്നത്, ഐഫോണ്‍ 13 പ്രോ മാക്‌സിന് 6.7 ഇഞ്ച് വലിപ്പമുണ്ട്.
സ്‌റ്റോറേജ്
64 ജിബി, 128 ജിബി സ്‌റ്റോറേജ് ഓപ്ഷനുമായാണ് ഐഫോണ്‍ 13 മിനി വരുന്നത്. ഐഫോണ്‍ 13-ന് 128 ജിബി, 256 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളുണ്ടായേക്കും. ഐഫോണ്‍ 13 പ്രോ 128 ജിബി അല്ലെങ്കില്‍ 256 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളിലും 13 പ്രോ മാക്‌സ് 256 ജിബി, 512 ജിബി വേരിയൻറുകളിലും ലഭിക്കും. അതേസമയം, ആപ്പിളിെൻറ തന്നെ എ15 ബയോണിക് ചിപ്പായിരിക്കും ഫോണുകൾക്ക് കരുത്തേകുക.
ഐഫോണ്‍ 12 ഉപയോഗിക്കുന്നവർ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ടോ...???
ഐഫോണ്‍ 12നെ അപേക്ഷിച്ച് 13-ാമനിൽ പ്രധാനമായും വരുന്ന മാറ്റം, ചെറിയ നോച്ച്, വലിയതും മികച്ചതുമായി കാമറ, വലിയ ബാറ്ററി, കൂടുതൽ വേഗത്തിലുള്ള ചാർജിങ്, പ്രോ മോഷൻ ഡിസ്പ്ലേ, 5ജിയിൽ വരുത്തിയ അപ്ഗ്രേഡ്, എമർജൻസി സാറ്റലൈറ്റ് കോംസ് തുടങ്ങിയവയാണ്. ഇത്രയും പുതുമകളും ഒപ്പം ഐഫോണ്‍ 12ന് സമാനമായ വിലയും വരുേമ്പാൾ ഐഫോണ്‍ 13 മികച്ചൊരു പാക്കേജ് തന്നെയാണ്.
എന്നാൽ, ഐഫോണ്‍ 14-െൻറ ലീക്കായ ചിത്രങ്ങൾ പരിഗണിച്ചാൽ, ആപ്പിൾ ചരിത്രമാകാൻ പോകുന്ന നീക്കത്തിനാണ് ഒരുങ്ങുന്നത്. ഇപ്പോഴുള്ള വലിയ നോച്ചിന് പകരം പഞ്ച്ഹോൾ ഡിസ്പ്ലേയാണ് 14-ാമനിൽ. ഫേസ് െഎഡിക്കുള്ള സെൻസറുകൾ ഡിസ്പ്ലേയ്ക്കുള്ളിൽ സജ്ജീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.