Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightകലർപ്പില്ലാത്ത...

കലർപ്പില്ലാത്ത ആൻഡ്രോയിഡുമായി ‘നോക്കിയ 3.1’

text_fields
bookmark_border
Nokia-3.1
cancel

ഒരുതരത്തിലും പരിഷ്​കരിക്കാത്ത ശുദ്ധമായ ആൻഡ്രോയിഡ്​ അനുഭവം ഇൗ നോക്കിയ ഫോൺ നൽകും. ഗൂഗിൾ സൃഷ്​ടിച്ചപോലുള്ള സോഫ്​റ്റ്​വെയർ നൽകാനുള്ള ആൻഡ്രോയിഡ്​ വൺ പദ്ധതിയുടെ ഭാഗമായി ഇറക്കിയ ‘നോക്കിയ 3.1’ ആണ്​ ഇൗ ഇടത്തരം സ്​മാർട്ട്​ഫോൺ. ഷവോമിയുടെ എ വൺ ആണ്​ ഇൗ പദ്ധതിയിലെ ജനപ്രിയ ഫോൺ. നോക്കിയ ഫോണി​​െൻറ ഉടമകളായ എച്ച്​.എം.ഡി ഗ്ലോബൽ മേയിൽ റഷ്യയിൽ ഇറക്കിയ ഫോൺ ഇ​പ്പോഴാണ്​ ഇന്ത്യൻ കൈകളിലെത്തിക്കുന്നത്​.

റഷ്യയിൽ നോക്കിയ 3.1നു​പുറ​െമ നോക്കിയ 2.1, നോക്കിയ 5.1 എന്നിവ കൂടി അവതരിപ്പിച്ചിരുന്നു. രണ്ട്​ ജി.ബി റാം, 16 ജി.ബി  ഇ​േൻറണൽ മെമ്മറി പതിപ്പി​​െൻറ വില 10,499 രൂപയാണ്​. ആൻഡ്രോയിഡ്​ 8.0 ഒാറി യോ ഒ.എസ്​, 5.2 ഇഞ്ച്​ 720x1440 പിക്​സൽ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, 18:9 അനുപാതത്തിലുള്ള സ്​ക്രീന്​ സംരക്ഷണത്തിന്​ ഗൊറില്ല ഗ്ലാസുണ്ട്​.

1.5 ജിഗാ​െഹർട്​സ്​ എട്ടുകോർ ​മീഡിയടെക്​ പ്രോസസർ, രണ്ട്​ ജി.ബി/മൂന്ന്​ ജി.ബി റാം, 16 ജി.ബി​​/ 32 ജി.ബി ഇ​േൻറണൽ മെമ്മറി, 128 ജി.ബി വരെ കൂട്ടാവുന്ന മെമ്മറി, എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്​സൽ പിൻകാമറ, എട്ട്​ മെഗാപിക്​സൽ മുൻകാമറ, 2,990 എം.എ.എച്ച്​ ബാറ്ററി, ഫോർജി എൽ.ടി.ഇ, ബ്ലൂടുത്ത്​ 5.0, എ.ജി.പി.എസ്​, 138.3 ഗ്രാം ഭാരം എന്നിവയാണ്​ പ്രത്യേകതകൾ.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:android phonemobile phonemalayalam newstech newsNokia 3.1
News Summary - Nokia 3.1 Android Phone -Technology News
Next Story