കാത്തിരിപ്പിന് വിരാമം; നോക്കിയയുടെ 3310 എത്തി
text_fieldsഇന്നും 'നോക്കിയ' ആരാധകർക്ക് നോസ്റ്റാൾജിയ ആണ് 3310 എന്ന ഫോൺ. ഒരുകാലത്ത് മൊബൈൽ ഫോൺ വിപണിയിൽ വൻ ആധിപത്യമുണ്ടായിരുന്ന മോഡൽ സ്മാർട്ട്ഫോണുകളുടെ വരവോടെയാണ് വിസ്മൃതിയിലേക്ക് മടങ്ങിയത്. എന്നാൽ പുതിയ ആൻഡ്രോയിഡ് ഫോണിെൻറ പ്രഖ്യാനത്തിനൊപ്പം 3310 കൂടി വിപണിയിലിറക്കുമെന്ന നോക്കിയയുടെ അറിയിപ്പ് തെല്ലൊരു ആകാംഷയോടെയാണ് ടെക് ലോകം കേട്ടത്. സ്മാർട്ട്ഫോണുകൾ അരങ്ങ് വാഴുേമ്പാഴും എന്താണ് 3310വിെൻറ പ്രസ്കതി എന്നാണ് പലരും ചിന്തിച്ചത്.
നോസ്റ്റാൾജിയയാണ് ഫോൺ വാങ്ങാൻ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. മുമ്പ് 3310 ഉപയോഗിച്ച എല്ലാവർക്കും ഒരിക്കൽ കൂടി ഫോൺ ഉപയോഗിക്കണമെന്ന ആഗ്രഹമുണ്ടാവും. ബാറ്ററി ലൈഫാണ് ഫോണിെൻറ പ്രധാന പ്രത്യേകത. 22 മണിക്കൂർ ടോക്ടൈമും 30 ദിവസം സ്റ്റാൻഡ് ബൈ ടൈമും നൽകുന്നതാണ് ബാറ്ററി. ചെറിയ വീഴ്ചകളിലൊന്നും ക്ഷതം സംഭവിക്കാത്തതാണ് ഫോണിെൻറ ബോഡി. ഇത് റഫ് യൂസ് ചെയ്യുന്നവർക്ക് ഗുണകരമാണ്. നോക്കിയയുടെ ക്ലാസിക്കൽ സ്േനക്ക് ഗെയിം ആണ് ഫോൺ വാങ്ങാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം.
ഗുണങ്ങൾ ചിലത് ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും പ്രധാനപ്പെട്ട പ്രശ്നം വില തന്നെയാണ്. 3310 രൂപ നൽകി ഫീച്ചർ ഫോൺ വാങ്ങാൻ ഇന്ന് എത്ര പേർ തയാറാകും എന്നതാണ് ചോദ്യം. ഇതിനൊടൊപ്പം ഫോണിെൻറ ഇൻറർനെറ്റ് വേഗതയിലെ കുറവും തിരിച്ചടിയാവും. നേരത്തെ ഇൻസ്റ്റാൾ ചെയ്ത ആപുകൾ മാത്രമേ ഫോണിൽ ലഭ്യമാവുകയുള്ളു. വാട്സ് ആപ്്്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ ആപുകൾ 3310വിൽ ഉണ്ടാവില്ല. രണ്ട് മെഗാപിക്സലിെൻറ പിൻ കാമറയാണ് 3310വിന് . സെൽഫി കാലഘട്ടത്തിൽ ഇൗ കാമറ കൊണ്ട് ഫോണിന് എത്രത്തോളം പിടിച്ച് നിൽക്കാൻ സാധിക്കുമെന്ന് കണ്ടറിയണം. ഡിസ്പ്ലേ റെസല്യൂഷനും, വലിപ്പവും കുറവാണ് ഇതും തിരിച്ചടിയവും. ചുരുക്കത്തിൽ നോക്കിയ ആരാധകർക്കും പൂർണമായും സംതൃപ്തി നൽകുമെങ്കിലും മറ്റുള്ളവരെ എത്രത്തോളം ആകർഷിക്കുമെന്നത് കണ്ടറിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.