നോക്കിയ 3310 ഇന്ത്യൻ വിപണിയിൽ
text_fieldsന്യൂഡൽഹി: നോക്കിയയുടെ ക്ലാസിക് ഫോൺ 3310െൻറ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുന്നു. ഒാൺലി മൊബൈൽസ് എന്ന ഒാൺലൈൻ ഷോപ്പിങ് സൈറ്റിലാണ് ഫോണിെൻറ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. മെയ് അഞ്ച് മുതൽ ഫോൺ പ്രീ^ബുക്ക് ചെയ്യാവുന്നതാണ്. മെയ് 17 മുതൽ ഫോണിെൻറ ഡെലിവറി ആരംഭിക്കുമെന്നാണ് ഒാൺലൈൻ ഷോപ്പിങ് സൈറ്റ് അറിയിച്ചിരിക്കുന്നത്.
ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് നോക്കിയക്കായി ഫോണുകൾ നിർമ്മിക്കുന്ന എച്ച്.എം.ഡി ഗ്ലോബൽ എന്ന കമ്പനി 3310 വീണ്ടും അവതരിപ്പിച്ചത്. സ്മാർട്ട്ഫോണുകൾ അരങ്ങുവാഴുന്ന കാലഘട്ടത്തിലും നോക്കിയയുടെ ഫീച്ചർ ഫോണുകൾക്ക് ഇന്ത്യയടക്കമുള്ള വിപണികളിൽ ആവശ്യക്കാരുണ്ട്. ഇതാണ് ഫോണിനെ പരിഷ്കരിച്ച് വിപണിയിലിറക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.
2.5 ഇഞ്ച് ഡിസ്പ്ലേ, ഫ്ലാഷോട ് കൂടിയ 2 മെഗാപിക്സൽ പിൻകാമറ, 1200 എം.എ.എച്ച് ബാറ്ററി, ജി.പി.ആർ.എസ്, 32 ജി.ബി മെമ്മറി എന്നിവയാണ് ഫോണിെൻറ പ്രധാനപ്പെട്ട പ്രത്യേകതകൾ. ബാറ്ററി തന്നെയാണ് നോക്കിയയുടെ പുതിയ ഫോണിെൻറയും ഹൈലൈറ്റ്. സ്റ്റാൻഡ് ബൈയായി 30 ദിവസം വരെ ബാറ്ററിയുടെ ചാർജ് നിൽക്കുമെന്നാണ് നോക്കിയയുടെ അവകാശവാദം. 22 മണിക്കൂർ ടോക് ടൈമും ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.