10 ലക്ഷവും കടന്ന് നോക്കിയ 6
text_fieldsനോക്കിയയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ സിക്സിെൻറ ബുക്കിങ്ങ് 10 ലക്ഷവും കടന്ന് മുന്നേറുന്നു. ഒാൺലൈൻ ഷോപ്പിങ്ങ് സൈറ്റായ ആമസോൺ വഴി വിൽപ്പന നടത്തുന്ന ഫോണിെൻറ ബുക്കിങ്ങ് ജൂലൈ 14നാണ് ആരംഭിച്ചത്. ആഗസ്റ്റ് 23നാണ് വിൽപന.
മികച്ച ഒാഫറുകളിലൂടെ ആമസോണും നോക്കിയയുടെ രണ്ടാം വരവിനെ ആഘോഷമാക്കുന്നുണ്ട്. പ്രൈം ഉപഭോക്താകൾക്ക് 1000 രൂപ കിഴിവിലാണ് ആമസോൺ ഫോൺ ലഭ്യമാക്കുന്നത്.ഫോൺ വാങ്ങുന്ന വോഡഫോൺ ഉപഭോക്താകൾക്ക് പ്രത്യേക ഒാഫറുകളും ലഭിക്കും.
5.5 ഇഞ്ച് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൻ പ്രൊസസർ, 3 ജി.ബി റാം, 32 ജി.ബി സ്റ്റോറേജ് എന്നിവയെല്ലാമാണ് നോക്കിയ 6െൻറ പ്രധാന പ്രത്യേകതകൾ. മികച്ച ശ്രവ്യാനുഭവത്തിനായി ഇരട്ട ആംബ്ലഫയറുള്ള ഒാഡിയോ സിസ്റ്റത്തിൽ ഡോൾബി അറ്റ്മോസ് ടെക്നോളജിയും നൽകിയിരിക്കുന്നു.
16 മെഗാപിക്സലിെൻറ പ്രധാന കാമറയും 8 മെഗാപിക്സലിെൻറ സെൽഫി കാമറയുമാണ് ഫോണിലുള്ളത്. 3,000 എം.എ.എച്ചാണ് ബാറ്ററി. ആൻഡ്രോയിഡ് ന്യൂഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന് മിക്ക കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.