തലക്കനം തരിമ്പുമില്ലാതെ ‘നോകിയ 6.2’
text_fieldsപഴയ പ്രതാപത്തിെൻറ തലക്കനമില്ലാതെ നോകിയ ഫോണുകൾ പലതും വിപണിയിൽ എത്തിനോക്കി മടങ്ങാറുണ്ട്. ആരെങ്കിലും ഒന്നുനോക്കിയാൽ, കീശയിലേക്ക് എടുത്തുവെച്ചാൽ അത്രയുമായി എന്ന ചെറിയ ആഗ്രഹമേ ഇപ്പോഴുള്ളൂ. നോകിയ ബ്രാൻഡ് ഉടമസ്ഥരായ ഫിൻലൻഡ് കമ്പനി എച്ച്.എം.ഡി ഗ്ലോബൽ അടുത്തിടെ ഇന്ത്യക്കാരെ മുന്നിൽക്കണ്ട് കൊണ്ടുവന്നത് നോകിയ 6.2 ആണ്. ഒരുമാസം മുമ്പ് മധ്യനിരയിൽ ഇറക്കിയ നോകിയ 7.2ന് പറ്റിയ കൂട്ടാണ് ഈ നവാഗതനും.
നോകിയ 6.2െൻറ നാല് ജി.ബി റാം, 64 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിന് 15,999 രൂപയാണ് വില. ചൈനീസ് കമ്പനികളുമായി തട്ടിച്ചുനോക്കുേമ്പാഴുള്ള വിലക്കൂടുതലാണ് നോകിയയെ പിന്നോട്ടുവലിക്കുന്നത്. ആമസോണിലും നോകിയ ഡോട്ട് കോമിലുമാണ് വിൽപന. 16 മെഗാപിക്സൽ പ്രധാന കാമറയും അഞ്ച് മെഗാപിക്സൽ ഡെപ്ത് സെൻസർ, എട്ട് മെഗാപിക്സൽ ൈവഡ് ആംഗിൾ കാമറയുമാണ് പിന്നിൽ. മുന്നിൽ സെൽഫി കാമറ എട്ട് മെഗാപിക്സലാണ്.
6.3 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, എച്ച്.ഡി.ആർ 10 പിന്തുണ, വാട്ടർ ഡ്രോപ് നോച്ച് (സ്ക്രീനിൽ കാമറ വെട്ട്), പിന്നിലും മുന്നിലും കോർണിങ് ഗൊറില്ല ഗ്ലാസ് 3ഉം വശങ്ങളിൽ ലോഹവും ചേരുന്ന നിർമിതി, പിന്നിൽ വിരലടയാള സ്കാനർ, നോകിയ കൈവെക്കാത്ത കലർപ്പില്ലാത്ത സ്റ്റോക്ക് ആൻഡ്രോയിഡ് 9.0 പൈ ഒ.എസ്, എട്ടുകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 636 പ്രോസസർ, 3500 എം.എ.എച്ച് ബാറ്ററി, 512 ജി.ബി വരെ മെമ്മറി കാർഡ് പിന്തുണ, ഇരട്ട സിം, വൈ ഫൈ, ബ്ലൂടൂത്ത് 5.0 എന്നിവയാണ് പ്രത്യേകതകൾ.
നോകിയ 7.2ൽ കണ്ടതും 6.3 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ്. എച്ച്.ഡി.ആർ 10 പിന്തുണയുമുണ്ടായിരുന്നു. 48 മെഗാപിക്സൽ പ്രധാന കാമറ, അഞ്ച് മെഗാപിക്സൽ ഡെപ്ത് സെൻസർ, എട്ട് മെഗാപിക്സൽ വൈഡ് ആംഗിൾ കാമറയുമാണ് പിന്നിൽ. 20 മെഗാപിക്സൽ സെൽഫി കാമറയാണ് മുന്നിൽ. നാല് ജി.ബി റാം, 64 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിന് 18,999 രൂപയും ആറ് ജി.ബി റാം, 64 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പിന് 19,999 രൂപയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.