6 ജി.ബി റാമുമായി നോക്കിയയുടെ അതിവേഗ ഫോൺ
text_fieldsബീജിങ്: മിഡ് റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാവാൻ പുതിയ മോഡലുമായി നോക്കിയ. ചൈനീസ് വിപണിയിലാണ് നോക്കിയ 7 എന്ന പുതു മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 7000 സീരിസ് അലുമിനിയം ബോഡിയുമായാണ് നോക്കിയയുടെ പുതിയ കരുത്തൻ വിപണിയിലേക്ക് എത്തുന്നത്. ഗോറില്ല ഗ്ലാസിെൻറ സംരക്ഷണം, f/1.8 അേപച്ചർ ലെൻസ്, 3 ഡി റിയർ പാനലുകൾ എന്നിവയെല്ലാമാണ് ഫോണിെൻറ പ്രധാനപ്പെട്ട സവിശേഷതകളായി ഉയർത്തികാട്ടുന്നത്.
ചൈനയിൽ ഫോണിെൻറ വിൽപന ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നാണ് വാർത്തകൾ. രണ്ട് വേരിയൻറുകളിലായിരിക്കും ചൈനീസ് വിപണിയിൽ ഫോൺ വിൽപ്പനക്കെത്തുക. 4 ജി.ബി വേരിയൻറിന് എകദേശം 25,000 രൂപയും 6 ജി.ബി റാം വേരിയൻറിന് 26,500 രൂപയുമായിരിക്കും വില. എന്നാൽ ചൈനീസ് വിപണിക്ക് പുറത്ത് നോക്കിയ 7 എപ്പോൾ വിൽപ്പനക്കെത്തും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
5.2 ഇഞ്ച് െഎ.പി.എസ് 2.5 ഡി ഡിസ്പ്ലേ, ആൻഡ്രോയിഡ് ന്യുഗട്ട് 7.1.1 ഒ.എസ്, ഒക്ടോകോർ ക്വാൽകം സ്നാപ്ഡ്രാഗൺ പ്രൊസസർ, 4/6 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ്, 16 മെഗാപിക്സൽ റിയർ കാമറ, 5 മെഗാപിക്സൽ മുൻ കാമറ, 3000 എം.എ.എച്ച് ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.