നോക്കിയ 8 ഇന്ത്യൻ വിപണിയിൽ
text_fieldsനോക്കിയയുടെ ഫ്ലാഗ്ഷിപ് മോഡൽ നോക്കിയ 8 ഇന്ത്യൻ വിപണിയിൽ . ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോൺ വഴിയും തെരഞ്ഞെടുത്ത ഒാഫ്ലൈൻ സ്റ്റോറുകൾ വഴിയുമാണ് ഫോണിെൻറ വിൽപന. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റീവ് സെയിലിെൻറ ഭാഗമായാണ് ആമസോൺ പുതിയ ഫോണിനെ വിൽപനക്കെത്തിച്ചിരിക്കുന്നത്.
36,999 രൂപയാണ് ഫോണിെൻറ ഇന്ത്യൻ വിപണിയിലെ വില. ഫോണിനൊപ്പം ജിയോയുടെ അധിക ഡാറ്റ ഒാഫറും കമ്പനി നൽകുന്നുണ്ട്. 10 റിചാർജുകൾക്ക് 10 ജി.ബി വീതം 100 ജി.ബിയുടെ അധിക ഡാറ്റയാണ് ജിയോ നൽകുക.
കാൾ സീസ് ലെൻസോടെയുള്ള ഇരട്ട കാമറയാണ് നോക്കിയ എട്ടിെൻറ പ്രധാന പ്രത്യേകത. 13 മെഗാപിക്സലിെൻറ ഇരട്ട കാമറകളാണ് പിന്നിൽ. 13 മെഗാപിക്സലിേൻറതാണ് സെൽഫി കാമറ.
835 സ്നാപ്ഡ്രാഗൺ ആണ് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. നാല് ജി.ബിയാണ് റാം. 64 ജി.ബിയാണ് ഇേൻറണൽ മെമ്മറി . 5.3 ഇഞ്ച് 2കെ എൽ.സി.ഡി ഡിസ്പ്ലേയാണ് നോക്കിയ എട്ടിന്. ഗോറില്ല ഗ്ലാസിെൻറ സുരക്ഷയും ഡിസ്പ്ലേക്കുണ്ട്. ബാറ്ററി ലൈഫ് 3090 എം.എ.എച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.