ട്രാക്കിലേക്ക് തിരിച്ചെത്തി നോക്കിയയും മോട്ടറോളയും; മികവാർന്ന ഫീച്ചറുകളുമായി രണ്ട് മോഡലുകൾ
text_fields
ഡിസൈനിലും ബിൽഡ് ക്വാളിറ്റിയിലും കാണിക്കുന്ന ശുഷ്കാന്തി പെർഫോമൻസിലും വിലയിലും കാണിക്കില്ല എന്ന പരാതി പരിഹിരിച്ച് നോക്കിയയും മോട്ടറോളയും വമ്പൻ തിരിച്ചുവരവിലേക്ക്. നോക്കിയ 5.1 പ്ലസും മോട്ടറോള വൺ പവറുമാണ് കരുത്തേറിയ പ്രൊസസറും കുറഞ്ഞ വിലയും അലങ്കാരമാക്കി വിപണിയിലേക്ക് എത്താൻ പോകുന്നത്.
ആൻഡ്രോയ്ഡ് വൺ പവറുമായി മോട്ടറോള
മോട്ടറോളയുടെ ജി6, ജി6 പ്ലേ, ജി6 പ്ലസ് എന്നീ മോഡലുകൾ ഉയർന്ന വിലയുടെ പേരിലും കുറഞ്ഞ പ്രൊസസർ കരുത്തിെൻറ പേരിലും പഴിേകട്ടവയായിരുന്നു. സ്നാപ് ഡ്രാഗൺ 450 എന്ന മിഡ്റേഞ്ച് പ്രൊസസർ 10000 രൂപക്ക് മുകളിൽ വിലയുള്ള ഫോണുകളിൽ ഉപയോഗിക്കുന്നത് മറ്റ് പ്രമുഖ കമ്പനികൾ നിർത്തിപ്പോന്നെങ്കിലും മോട്ടറോളയും സാംസങ്ങും അത് തുടർന്ന് പോരുകയായിരുന്നു.
എന്നാൽ മോട്ടറോളയുടെ ആൻഡ്രോയ്ഡ് വൺ സ്മാർട്ഫോണായ വൺ പവറിൽ സ്നാപ്ഡ്രാഗെൻറ കരുത്തുറ്റ 636 പ്രൊസസറാണ് നൽകിയത്. റെഡ്മി നോട്ട് 5പ്രോയിലും അസ്യൂസ് െസൻഫോൺ മാക്സ് പ്രോയിലും പരീക്ഷിച്ച് പഴകിയതാണെങ്കിലും 636 ആൻഡ്രോയ്ഡ് വൺ പ്ലാറ്റ്ഫോമിൽ പുലിയായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടതന്നെ. മികച്ച ഗെയിമിങ്ങിന് അഡ്രിനോ 509 ജീ.പി.യുവും ഉണ്ട്.
5000 എം.എ.എച്ച് ബാറ്ററിയാണ് മറ്റൊരു സെല്ലിങ് പോയിൻറ്. മോട്ടറോള പുറത്തിറക്കിയ ഏറ്റവും മികച്ച പവർ എഫിഷ്യൻറായ ഫോൺ എന്ന വിശേഷണം നൽകാവുന്ന മോഡലാണ് വൺ പവർ. 15 വോൾട്ട് ഫാസ്റ്റ് ചാർജിങ്ങും ഇത്തവണ മോട്ടറോള ഒഴിവാക്കിയിട്ടില്ല. ഉയർന്ന എം.എ.എച്ച് ആയിട്ടുകൂടി ഫോണിന് തീർത്തും സ്ലിമ്മായ ഡിസൈൻ നൽകാനും മോട്ടറോളക്ക് കഴിഞ്ഞു.
15999 രൂപയ്ക്ക് പുറത്തുവരുന്ന വൺ പവറിൽ ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലേയുടെ അഴകുമുണ്ട്. 2246 × 1080 പിക്സൽ റെസൊല്യൂഷൻ എതിരാളികളായ റെഡ്മി നോട്ട് സീരീസിനെയും സെൻഫോൺ മാക്സ്പ്രോ എം.1നെയും മറികടക്കുന്നതാണ്. 19:9 ആസ്പെക്ട് റേഷ്യോയോടുകൂടിയ നോച്ച് ഡിസ്പ്ലേയാണ് വൺ പവറിന്. നാല് ജീ.ബി റാം 64 ജീബി ഇേൻറണൽ മെമ്മറിയുമുള്ള വേർഷനാണ് ഇന്ത്യയിൽ ഇറങ്ങുക. െമമ്മറി കാർഡ് ഇടാൻ പ്രത്യേക സ്ലോട്ടും നൽകിയിട്ടുണ്ട്.
16+5 മെഗാ പിക്സൽ ഇരട്ട പിൻകാമറ, യഥാക്രമം f/1.8, f/2.2 എന്നിങ്ങനെയാണ് അപർച്ചർ. f/2.0 അപർച്ചറുള്ള 12 മെഗാ പിക്സൽ മുൻകാമറയും വിപണിയിൽ വൺ പവറിന് മുൻ തൂക്കം നൽകും. മുന്നിലും പിന്നിലും എൽ.ഇ.ഡി ഫ്ലാഷുകളും നൽകിയിട്ടുണ്ട്.
ഫിംഗർ പ്രിൻറ് സെൻസറും ഫേസ് െഎ.ഡിയും യു.എസ്.ബി ടൈപ്പ് സി പോർട്ടുമൊക്കെയായി വിപണിയിൽ ഷവോമിക്കും അസ്യൂസിനും റിയൽമിക്കും മറ്റ് കമ്പനികൾക്കും ഭീഷണി ഉയർത്താനായി മോട്ടറോള തയാറായിരിക്കുകയാണ്.
നോക്കിയയുടെ ബജറ്റ് കിങ്
കരുത്തിെൻറ കാര്യത്തിൽ സ്നാപ്ഡ്രാഗൺ 660യോട് കിടപിടിക്കുന്ന മീഡിയ ടെകിെൻറ ഹീലിയോ പി60യുമായാണ് നോക്കിയ ഇത്തവണ കൂട്ടുകൂടിയിരിക്കുന്നത്. നോക്കിയ 5.1 പ്ലസ് എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുക 10,999 രൂപക്കായിരിക്കും. ഫ്ലിപ്കാർട്ടിൽ ഒക്ടോബർ 1ന് വിൽപനയാരംഭിക്കുന്ന 5.1 പ്ലസിൽ ട്രെൻറായ നോച്ച് ഡിസ്പ്ലേയും നോക്കിയ നൽകിയിട്ടുണ്ട്.
മുൻ മോഡലായ നോക്കിയ 6.1പ്ലസിൽ ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ പരീക്ഷിച്ചപ്പോൾ വില കുറഞ്ഞ 5.1 പ്ലസിൽ 1520 x 720 പിക്സൽ വ്യക്തതയുള്ള എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയത്.
3+32 ജീ.ബി മോഡലിനായിരിക്കും 10999 രൂപ. ഫിംഗർ പ്രിൻറ് സെൻസറും ഫേസ് അൺലോക്കും ഒഴിവാക്കിയില്ല എന്നതും പ്രത്യേകതയാണ്. 13+5 മെഗാ പിക്സലുള്ള ഇരട്ട പിൻ കാമറകൾ. 8 മെഗാ പിക്സൽ മുൻ കാമറ, ആൻഡ്രോയ്ഡ് 8.1 ഒാറിയോ അടങ്ങിയ സ്റ്റോക് ആൻഡ്രോയ്ഡ് ഒാപറേറ്റിങ് സിസ്റ്റം എന്നിവ പ്രത്യേകതകളാണ്. ഉടൻ തന്നെ ആൻഡ്രോയ്ഡ് 9.0 പൈയും പുതിയ ഫോണിൽ ലഭ്യമാക്കും. 3060 എം.എ.എച്ച് ബാറ്ററി, യു.എസ്.ബി ടൈപ് സി പോർട്ട് എന്നീ സംവിധാനങ്ങളും പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.