ആൻഡ്രോയിഡ് സ്മാർട്ട്ഫോണുമായി നോക്കിയ
text_fieldsഫിൻലൻറ്: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുമായി നോക്കിയ എത്തുന്നു. 2017ലാവും പുതിയ ഫോൺ പുറത്തിറക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഒരു കാലത്ത് വിപണിയിലെ തരംഗമായിരുന്ന നോക്കിയ ഫോണുകൾ ആൻഡ്രോയിഡിെൻറ വരവോടെയാണ് വിസ്മൃതിയിലേക്ക് പോയത്. മറ്റു മുൻ നിര മോഡലുകളെല്ലാം ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഫോണുകൾ നിർമ്മിച്ചപ്പോൾ നോക്കിയ വിൻഡോസ് ഒാപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഫോണുകളായിരുന്നു നിർമ്മിച്ചത്. ഇതായിരുന്നു നോക്കിയയുടെ തിരിച്ചടിയുടെ കാരണം. അവസാനം നോക്കിയക്ക് മൊബൈൽ ഡിവിഷൻ മൈക്രോസോഫ്റ്റിന് വിൽക്കേണ്ടതായും വന്നു.
തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് നോക്കിയുടെ രണ്ടാം വരവ്. 2016ൽ കമ്പനി ലോകവിപണിയിൽ തിരിച്ചെത്തുമെന്നാണ് വിവിധ ടെക്നോളജി വെബ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഫോണിെൻറ ലോഞ്ചിന് 2017 വരെ കാത്തിരിക്കണം.
വിർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ചില ഉൽപ്പന്നങ്ങൾ നോക്കിയ പുറത്തിറക്കും എന്നും വിവരങ്ങളുണ്ട്. നോക്കിയ 5320, നോക്കിയ 1490, നോക്കിയ D1C എന്നീ പുതിയ ഫോണുകളുടെ ലോഞ്ചിങിനെ സംബന്ധിച്ച വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. പക്ഷേ എപ്പോഴാണ് നോക്കിയ മൊബൈൽ ഫോൺ മാർക്കറ്റിലേക്ക് തിരിച്ചെത്തുക എന്നതു സംബന്ധിച്ച് വിവങ്ങളൊന്നും അന്ന് ലഭ്യമായിരുന്നില്ല.
നോക്കിയ ഡി.1സിയാവും അടുത്ത വർഷം പുറത്തിറങ്ങുന്ന പുതിയ ആൻഡ്രോയിഡ് ഫോൺ. സ്നാപ്പ് ഡ്രാഗൺ പ്രോസസറും, 3 ജീബി റാമും, 13 മെഗാപിക്സലിെൻറ പിൻക്യാമറയും, 8 മെഗാപിക്സലിെൻറ മുൻക്യാമറയും ഫോണിനുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.