നോട്ട് 20യും നോട്ട് 20 അൾട്രയും അവതരിപ്പിച്ച് സാംസങ്; ഇന്ത്യയിലെ വില വിവരങ്ങൾ
text_fieldsസാംസങ് ഫ്ലാഗ്ഷിപ്പ് പ്രേമികളുടെ ഇഷ്ടഫോണായ ഗാലക്സി നോട്ട് സീരീസിലേക്ക് പുതിയ താരങ്ങൾ കൂടിയെത്തുന്നു. വൻ വിജയമായ നോട്ട് 10ാമന് ശേഷം നോട്ട് നോട്ട് 20, നോട്ട് 20 അൾട്രാ 5ജി എന്നീ ഫോണുകളാണ് ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഫോണിെൻറ വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.
നോട്ട് 20ക്ക് ഇന്ത്യയിൽ 77,999 രൂപ മുതലാണ് വിലയാരംഭിക്കുന്നത്. 4ജി മാത്രം സപ്പോർട്ട് ചെയ്യുന്ന നോട്ട് 20യിൽ 256 ജിബി സ്റ്റോറേജ് സ്പേസുമുണ്ട്. അതേസമയം 5ജി പിന്തുണയുള്ള നോട്ട് 20 അൾട്രക്ക് 1,04,999 രൂപ നൽകണം. അതും 256 ജിബി മോഡലാണ്. സാംസങ് ഡോട്ട് കോമിൽ ഫോണുകളുടെ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചില ഒാഫ് ലൈൻ റീടെയിൽ സ്റ്റോറുകളിലും പ്രീ-ബുക്കിങ് ലഭ്യമാണ്.
ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ചില ഒാഫറുകളും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്. നോട്ട് 20 ഒാർഡർ ചെയ്യുന്നവർക്ക് 6000 രൂപയും നോട്ട് 20 അൾട്രക്ക് 9000 രൂപ വരെയും കാശ് ബാക്ക്. ഗാലക്സി ഫോണുകൾ ഉപയോഗിക്കുന്നവരിൽ ഫോൺ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 5000 രൂപ അധിക എക്സ്ചേഞ്ച് ഒാഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു. നോട്ട് 20 ഒാർഡർ ചെയ്യുന്നവർക്ക് 7000 രൂപയും, അൾട്രാ വേർഷൻ ഒാർഡർ ചെയ്യുന്നവർക്ക് 10000 രൂപയും സാംസങ് ഷോപ്പ് ആപ്പിൽ റെഡീം ചെയ്യാനാവുന്ന ആനുകൂല്യങ്ങളായും നൽകും. കമ്പനിയുടെ മറ്റ് പ്രൊഡക്ടുകൾ വാങ്ങുേമ്പാൾ ഡിസ്കൗണ്ടുകളായി അവ ഉപയോഗിക്കാവുന്നതാണ്.
ഇത്തവണയും സാംസങ് ഇന്ത്യയിൽ അവരുടെ തന്നെ എക്സിനോസ് പ്രൊസസർ കരുത്തേകുന്ന നോട്ട് സീരീസ് ഫോണുകളാണ് അവതരിപ്പിക്കുന്നത്. ഏറ്റവും ലേറ്റസ്റ്റ് ഫ്ലാഗ്ഷിപ്പ് പ്രൊസസറായ എക്സിനോസ് 990 ഇരുഫോണുകൾക്കും കരുത്ത് പകരും. സ്നാപ്ഡ്രാഗൺ 865 പ്രതീക്ഷിച്ചിരുന്ന നോട്ട് സീരീസ് പ്രേമികളെ ഇത് നിരാശരാക്കുമെങ്കിലും തങ്ങളുടെ ചിപ് സെറ്റിന് അദ്ഭുതം സൃഷ്ടിക്കാൻ കഴയുമെന്ന വിശ്വാസത്തിൽ തന്നെയാണ് സാംസങ്. ഇരുഫോണുകളിലും ജിയോ, എയർടെൽ എന്നിവയുടെ ഇ-സിമ്മുകൾ സപ്പോർട്ട് ചെയ്യുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
അതേസമയം, നോട്ട് 20യിൽ 2020ലെ ട്രെൻറായ ഹൈ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേക്ക് പകരം സാധാരണ 60 ഹെഡ്സുള്ള ഡിസ്പ്ലേ നൽകിയതും ഒരു പോരായ്മയായി ചൂണ്ടിക്കാട്ടാം. 70000 രൂപക്ക് മുകളിൽ വില നൽകേണ്ടിവരുന്ന നോട്ട് 20യിൽ ഉപയോക്താക്കൾ അത്രയെങ്കിലും പ്രതീക്ഷിക്കുമെന്നത് സ്വാഭാവികം. ഷവോമിയുടെയും റിയൽമിയുടെയും 20000 രൂപക്ക് താഴെയുള്ള ഫോണുകളിൽ 90ഉം 120ഉം ഹെഡ്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേകൾ നൽകുന്ന കാലമാണെന്ന് സാംസങ് ഒാർക്കണമായിരുന്നു. 6.7 ഇഞ്ചുള്ള ഫുൾ എച്ച്.ഡി പ്ലസ് ഫ്ലാറ്റ് അമോലെഡ് ഡിസ്പ്ലേക്ക് 2400 x 1080 പിക്സൽസ് മാത്രമാണ് റെസൊല്യൂഷൻ. ഗ്ലാസ് ബാക്പാനലിന് പകരമായി നോട്ട് 20യിൽ പോളികാർബണേറ്റ് ഡിസൈനാണ് കമ്പനി പരീക്ഷിച്ചത്.
നോട്ട് 20 അൾട്രയിൽ ഡിസ്പ്ലേ കുറച്ചുകൂടി മെച്ചപ്പെട്ടതാണ്. 6.9 ഇഞ്ചുള്ള ക്വാഡ് എച്ച്.ഡി അമോലെഡ് 2എക്സ് കർവ്ഡ് ഡിസ്പ്ലേക്ക് 3088 x 1440 റെസൊല്യൂഷനാണ്. HDR10+ സർട്ടിഫിക്കേഷനും 120 ഹെഡസ് റിഫ്രഷ് റേറ്റും കമ്പനി ഉറപ്പുനൽകുന്നു. കോർണിങ് ഗൊറില്ല ഗ്ലാസിെൻറ കരുത്തുറ്റ വിക്റ്റസ് സുരക്ഷയുമാണ് രണ്ട് നോട്ട് സീരീസ് ഫോണുകളും എത്തുന്നത്. വിക്റ്റസ് സുരക്ഷയേകുന്ന ആദ്യത്തെ ഫോണുകളാണ് നോട്ട് 20ഉം 20 അൾട്രയും.
12MP (f/1.8) പ്രൈമറി കാമറ, 12MP (f/2.2) അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 64MP (f/2.0) ടെലിഫോേട്ടാ ലെൻസ് (3x ഹൈബ്രിഡ് സൂം 30x സ്പേസ് സൂം), എന്നിങ്ങനെയാണ് നോട്ട് 20െൻറ കാമറ വിശേഷങ്ങൾ. 108MP (f/1.8) പ്രധാന കാമറ, 12MP (f/2.2)അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12MP (f/3.0) ടെലിഫോേട്ടാ ലെൻസ് (5x ഒപ്റ്റിക്കൽ സൂം, 50x സ്പേസ് സൂം) എന്നിങ്ങനെയാണ് അൾട്ര വേർഷെൻറ കാമറ വിവരങ്ങൾ.
നോട്ട് 20ക്ക് 4,300mAhഉം നോട്ട് 20 അൾട്രക്ക് 4,500mAhഉമാണ് ബാറ്ററി കപ്പാസിറ്റി. ഇരു വാരിയൻറുകളും 25 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് എത്തുന്നത്. പുതുക്കിയ എസ് പെൻ ഫീച്ചറുകളും മിനി ഡെസ്ക്ടോപ്പ് ഫീൽ നൽകുന്ന വയർലെസ് ഡെക്സ് മൂഡും പുതിയ നോട്ട് സീരീസിെൻറ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.