Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റോഗ്​ ഫോൺ 5, റെഡ്​മാജിക്​ 6; മാർച്ചിൽ ലോഞ്ച്​ കാത്തിരിക്കുന്നത്​ രണ്ട്​ കിടിലൻ ഗെയിമിങ്​ ഫോണുകൾ
cancel
Homechevron_rightTECHchevron_rightMobileschevron_rightറോഗ്​ ഫോൺ 5,...

റോഗ്​ ഫോൺ 5, റെഡ്​മാജിക്​ 6; മാർച്ചിൽ ലോഞ്ച്​ കാത്തിരിക്കുന്നത്​ രണ്ട്​ കിടിലൻ ഗെയിമിങ്​ ഫോണുകൾ

text_fields
bookmark_border

ത്ര​ വലിയ ഹിമാലയൻ ടാസ്​ക്​ മുന്നോട്ട്​ വെച്ചാലും പുഷ്പം പോലെ ചെയ്​തുകൊടുക്കുന്ന കരുത്തുറ്റ ചിപ്​സെറ്റുകളും അങ്ങേയറ്റം സ്​മൂത്തും മിഴിവുമുള്ള അനുഭവം പകരുന്ന ഡിസ്​പ്ലേ ടെക്​നോളജിയും തീർത്തിട്ടും തീരാത്ത ബാറ്ററി ജീവിതവും സ്​മാർട്ട്​ഫോൺ മേഖലയിൽ സർവ സാധാരണമാവാൻ തുടങ്ങിയതോടെ മൊബൈൽ ഗെയിമിങ്ങിന്​ എന്തെന്നില്ലാത്ത ജനപ്രീതിയാണ്​ കൈവന്നിരിക്കുന്നത്​. പ്രമുഖ ബ്രാൻഡുകൾ ഗെയിമിങ്​ ഒരു പ്രധാന ഘടകമായി കണക്കിലെടുത്ത്​ പ്രത്യേക രൂപത്തിലും ഭാവത്തിലും ഫോണുകൾ നിർമാക്കാൻ തുടങ്ങി.

ഇപ്പോൾ ലോകത്ത്​ ഏറ്റവും ഡിമാൻറുള്ള ഗെയിമിങ്​ സ്​മാർട്ട്​ഫോൺ ​െഎഫോണി​െൻറ ഏറ്റവും പുതിയ മോഡലുകൾ മാത്രമല്ല. ആൻഡ്രോയ്​ഡ്​ ഫോണുകൾക്കും അതിന്​ മാത്രം കരുത്തും ചുറുചുറുക്കും കൈവന്നിരിക്കുന്നു. ഷവോമിയും അസ്യൂസും സെഡ്​ ടി ഇയുമൊക്കെ ഗെയിമിങ്​ സ്​മാർട്ട്​ഫോണുകൾ വർഷാവർഷം വിപണിയിലെത്തിക്കുന്നുണ്ട്​. 2021ൽ ആദ്യം വിപണിയിൽ എത്താൻ പോകുന്നത്​ രണ്ട്​ ഗെയിമിങ്​ ഫോണുകളാണ്​. ഒന്ന്​ അസ്യൂസ്​ റോഗ്​ ഫോൺ 5, മറ്റൊന്ന്​ നൂബിയ റെഡ്​ മാജിക്​ 6.

ആദ്യം ലോഞ്ചിങ്​ പ്രഖ്യാപിച്ചത്​ അസ്യൂസായിരുന്നു. മാർച്ച്​ 10ന്​ തങ്ങളുടെ ഏറെ ഡിമാൻറുള്ള ഫ്ലാഗ്​ഷിപ്പ്​ ഗെയിമിങ്​ ഫോൺ ലോഞ്ച്​ ചെയ്​ത്​ തരംഗമാക്കാൻ തായ്​വാനീസ്​ കമ്പനി തീരുമാനിച്ചതോടെ, നൂബിയ അവരുടെ റെഡ്​ മാജിക്​ 6 അതിലും നേരത്തെ ഇറക്കാൻ പദ്ധതിയിടുകയായിരുന്നു. മാർച്ച്​ നാലിനാണ്​ നൂബിയ പുതിയ മോഡൽ അവതരിപ്പിക്കുക. ഇരു ഫോണുകൾക്കും ഒരുപോലുള്ള പ്രത്യേകത അതി​െൻറ പ്രൊസസറാണ്​. ക്വാൽകോമി​െൻറ പുതിയ ഫ്ലാഗ്​ഷിപ്പ്​ ചിപ്​സെറ്റായ സ്​നാപ്​ഡ്രാഗൺ 888 ആണ്​ റോഗിനും റെഡ്​മാജിക്കിനും ശക്​തിയേകുന്നത്​.


റോഗ്​ ഫോൺ 5 വിശേഷങ്ങൾ

6.78 ഇഞ്ചുള്ള ഫുൾ എച്ചഡി ഒലെഡ്​ ഡിസ്​പ്ലേ, കൂടെ 144Hz റിഫ്രഷ്​ റേറ്റ്​. നോച്ചിന്​ പകരം മുകളിലും താഴെയും നേർത്ത ബെസലുകൾ ആണ്​ നൽകിയിരിക്കുന്നത്​. അവയിൽ രണ്ട്​ ഫ്രണ്ട്​-ഫയറിങ്​ സ്​പീക്കറുകളും കാണാം. മുൻ മോഡലുകളിലുള്ളത്​ പോലെ തന്നെയാണ്​ പുതിയ റോഗ്​ ഫോണി​െൻറയും ഡിസൈൻ. 12 ജിബി വരെ റാമും 512 ജിബി വരെ സ്​റ്റോറേജും റോഗ്​ ഫോൺ 5ലുണ്ട്​. പിറകിൽ മൂന്ന്​ കാമറകളാണ്​. പ്രധാന സെൻസർ 64 മെഗാപികസ്​ലുണ്ട്​. 6000 എംഎഎച്ചി​െൻറ വലിയ ബാറ്ററിയും അത്​ ചാർജ്​ ചെയ്യാൻ അതിവേഗതയുള്ള 65 വാട്ട്​ ഫാസ്റ്റ്​ ചാർജറും ബോക്​സിലുണ്ടാവും.

നൂബിയ റെഡ്​ മാജിക്​ 6 വിശേഷങ്ങൾ

144Hz റിഫ്രഷ്​ റേറ്റ്​ റെഡ്​ മാജിക് 6ലും പ്രതീക്ഷിക്കാം. എന്നാൽ, റോഗ്​ ഫോണിനെ വെല്ലാനായി 480Hz ടച്ച്​ സാംപ്ലിങ്​ അസ്യൂസ്​ റെഡ്​മാജിക്കിന്​ നൽകിയിട്ടുണ്ട്​. ഷവോമിയുടെ മി11 എന്ന ഫോണിൽ മാത്രമുണ്ടായിരുന്ന ഇൗ ഫീച്ചർ റെഡ്​മാജിക്കിലുമെത്തുന്നതോടെ ഗെയിമർമാർക്ക്​ മികച്ച ഡിസ്​പ്ലേ അനുഭവം കൂടി ആസ്വദിക്കാം. 120 വാട്ട്​ ഫാസ്റ്റ്​ ചാർജിങ്ങാണ്​ റെഡ്​മാജികി​െൻറ മറ്റൊരു പ്രത്യേകത. പുതിയ കൂളിങ്​ സിസ്റ്റവും, ഫോണിൽ പ്രത്യേകമായുള്ള ഫാനും ഫോണി​െൻറ ഹൈലൈറ്റുകളായി തുടരും.

ഒമ്പത്​ ആക്​സിസ്​ സ്​പേഷ്യൽ സെൻസറാണ് ഗെയിമേഴ്​സിനെ ആകർഷിക്കാൻ പോകുന്ന​ മറ്റൊരു ഫീച്ചർ. പല ഭാഗങ്ങളിൽ നിന്നായി ഫോണി​െൻറ മൂവ്​മെൻറ്​ ട്രാക്​ ചെയ്യാനുള്ള സെൻസറാണിത്​. 16 ജിബി വരെ റാമും 256 ജിബി വരെ സ്​റ്റോറേജും റെഡ്​മാജിക്​ 6ൽ പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nubia Red Magic 6Asus ROG Phone 5Gaming Phone
News Summary - Nubia Red Magic 6 Asus ROG Phone 5 Confirmed to Launch on March
Next Story