പുത്തൻ മോഡലുകളുമായി ഷവോമിയും റിയൽമിയും; ഒാൺലൈൻ വിപണിയിൽ വൻ കിഴിവ്
text_fieldsഷവോമിയും റിയൽമിയും ഒാൺലൈൻ മാർക്കറ്റിൽ കടുത്ത മത്സരത്തിന് ഒരുങ്ങുകയാണ്. റെഡ്മി നോട്ട് 7ഉം റിയൽമിയുടെ മ ൂന്നാമനായ റിയൽമി 3യും കിടിലൻ ഫീച്ചറുകളുമായാണ് വിൽപ്പനക്ക് എത്തിയിരിക്കുന്നത്. ഇത് സ്മാർട്ഫോൺ ഉപയോക് താക്കൾക്കാണ് ഗുണം ചെയ്യുന്നത്. കാരണം, പുതിയ മോഡലുകൾ ഇറക്കുന്നതിന് മുന്നോടിയായി മറ്റ് കമ്പനികൾ മുൻ മോ ഡലുകൾക്ക് ഗണ്യമായി വില കുറക്കുകയാണിപ്പോൾ. ഫ്ലിപ്കാർട്ടിലും ആമസോണിലുമാണ് കമ്പനികൾക്കിടയിൽ മത്സരം മുറുക ുന്നത്.
ആമസോണിൽ ഹോണർ ഡേയ്സ്
ആമസോണിൽ വാവെയ്യുടെ ഹോണർ ഡിവൈസുകൾക്കാണ് വൻ വിലക്കുറവുള്ളത്. ഫ്ലാഗ്ഷിപ്പ് പ്രൊസസറിെൻറ അകമ്പടിയോടെ എത്തി വിപണിയിൽ വൻ വിജയമായ ഹോണർ പ്ലേ, വിൽക്കുന്നത് യഥാർഥ വിലയിൽ നിന്നും 7000 രൂപയേ ാളം കുറച്ച് 14,999 രൂപക്ക്. ഹോണർ 8എക്സിനും 2000 രൂപയുടെ കിഴിവുണ്ട്. നിലവിൽ 13,999 രൂപക്കാണ് 8എക്സ് വിൽക്കുന്നത്.
48 മെഗാ പിക്സൽ പിൻകാമറ, ഡിസ്പ്ലേക്കകത്ത് സെൽഫി കാമറ തുടങ്ങിയ സംവിധാനത്തോടെ എത്തിയ ഹോണർ വ്യൂ20ക്ക് 4000 രൂപ കിഴിവ് നൽകിയിട്ടുണ്ട്. 37,999രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഹോണർ 8സിക്ക് 9999 രൂപ, ഹോണർ 7സിക്ക് 7999 രൂപ തുടങ്ങി ചുരുങ്ങിയ ബജറ്റിൽ വാങ്ങാവുന്ന സ്മാർട്ഫോണുകൾക്ക് വരെ വലിയ മാർജിനിലുള്ള ഒാഫറാണ് ഹോണർ നൽകിയിരിക്കുന്നത്.
ഷവോമിയുടെ ആൻഡ്രോയ്ഡ് വൺ ഫോണായ എം.െഎ എ2വിന് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയായ 11,999 രൂപ നൽകിയാൽ മതി. 20,000 രൂപക്ക് താഴെയുള്ള ഏറ്റവും മികച്ച കാമറ ഫോണായ എ2വിെൻറ 4+64 ജിബി മോഡലിനാണ് 11,999 രൂപ. ആറ് ജിബി 128 ജിബി മോഡലിനാകെട്ട 15,999രൂപയേ വരുന്നുള്ളൂ.
ഷവോമിയുടെ തന്നെ റെഡ്മി 6 പ്രോയുടെ 3+32 ജിബി മോഡലിന് വെറും 8,999രൂപ മാത്രമാണ് വില. 4+64 ജിബി മോഡലിന് 10,999രൂപയും. നേരത്തെ ഇൗ മോഡലിന് 13,499രൂപയായിരുന്നു. ബജറ്റ് ഫോണായ റെഡ്മി 6എ 2+16 ജിബി മോഡൽ വില ആരംഭിക്കുന്നത് 5999 രൂപയിൽ. റെഡ്മി വൈ2 3+32 ജിബിക്ക് 8,999രൂപയാണ്.
ഫ്ലിപ്കാർട്ടിൽ ഒാ മൈ ഗോഡ് ഡേയ്സ്
അസ്യുസ് അവരുടെ സെൻഫോൺ സീരീസിൽ അവതരിപ്പിച്ച സ്മാർട്ഫോണുകളിൽ ഏറ്റവും വിജയമായ മോഡലായിരുന്നു സെൻഫോൺ മാക്സ് പ്രോ എം1. സ്റ്റോക് ആൻഡ്രോയ്ഡ് ഫീലുള്ള ഒാപററ്റിങ് സിസ്റ്റവും 5000 എം.എ.എച്ച് ബാറ്ററിയും ലേറ്റസ്റ്റ് സ്നാപ്ഡ്രാഗൺ 636 പ്രൊസസറുമായി എത്തിയ എം1 ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിലാണ് ലഭ്യമാകുന്നത്. 3+32 ജിബി മോഡലിന് വെറും 7,999 രൂപയും 4+64 ജിബിക്ക് 9,999രൂപയുമാണ് വിലയീടാക്കിയിരിക്കുന്നത്. അവസാനം പുറത്തിറക്കിയ 6 ജിബി 64 ജിബിക്ക് 14,999രൂപയുണ്ടായിരുന്നിടത്ത് ഇപ്പോൾ വെറും 11,999രൂപയുമാണ്. നിലവിൽ സ്നാപ്ഡ്രാഗൺ 636 പ്രൊസസറുള്ള ഏറ്റവും വിലകുറഞ്ഞ ഫോൺ എം1 ആണ്.
എം1െൻറ സക്സസറായി വിപണിയിലെത്തിയ മാക്സ് പ്രോ എം2വിനും മികച്ച ഒാഫർ അസ്യൂസ് നൽകിയിട്ടുണ്ട്. 3+32 ജിബി 9,999രൂപ, 6+64 ജിബി 11,999 രൂപ. കരുത്തുറ്റ സ്നാപ്ഡ്രാഗൺ 660 പ്രൊസസറാണ് എന്നുള്ളത് എം2വിന് മുൻ തൂക്കം നൽകുന്നുണ്ട്. കൂടാതെ മുൻ മോഡലിനെ അപേക്ഷിച്ച് മികച്ച കാമറയും ഡിസ്പ്ലേയും പുത്തൻ മോഡലിന് ഗുണമാകും. മറ്റൊരു മോഡലായ സെൻഫോൺ മാക്സ് എ2 3+32 ജിബി 8,499, 4+64 ജിബി 10,499 എന്നിങ്ങനെയാണ് വില.
ഷവോമിയുടെ തന്നെ അവസാനം പുറത്തിറങ്ങിയ റെഡ്മി 6 പ്രോക്കും വൻ വിലക്കിഴിവാണ്. 13,999 രൂപക്ക് വിറ്റുകൊണ്ടിരുന്ന നോട്ട് 6 പ്രോ ഇപ്പോൾ 11,999 രൂപക്ക് വാങ്ങാം. കഴിഞ്ഞ വർഷത്തെ ഏറ്റവും വിറ്റഴിഞ്ഞ റെഡ്മി നോട്ട് 5പ്രോക്ക് 10,999രൂപയാണ് ഇപ്പോൾ വില. റിയൽമി 2 പ്രോക്കും പെർമനെൻറ് പ്രൈസ് കട്ടിങ് നൽകിയിട്ടുണ്ട്. നിലവിൽ 12,990 രൂപയാണ് സ്നാപ്ഡ്രാഗൺ 660യും ഡ്യൂഡ്രോപ് നോച്ചുമുള്ള റിയൽമി 2 പ്രോയുടെ വില.
സാംസങ്ങിെൻറ എ സീരീസിലേക്ക് എ50, എ30 എന്നീ മോഡലുകൾ എത്തിയതും മറ്റ് കമ്പനികൾക്ക് തലവേദനയായിട്ടുണ്ട്. മുമ്പ് പുത്തൻ ഫോണുകൾക്ക് നൽകിയിരുന്ന വില കേട്ട് സാധാരണക്കാർ ഞെട്ടുന്ന പതിവ് തിരുത്താൻ പുതിയ ഫോണുകളിൽ വിലയിൽ വിട്ടുവീഴ്ച വരുത്തിയാണ് സാംസങ്ങ് ഇത്തവണ അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിൻറ് അടക്കമെത്തുന്ന എ50ക്ക് 19,990 രൂപ മുതലാണ് വില. എ30ക്ക് 16,990 രൂപ മുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.