Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഇനി എപ്പോഴും ഫുൾ...

ഇനി എപ്പോഴും ഫുൾ ചാർജ്; വൺപ്ലസ് 10R 5G ഇന്ത്യയിലെത്തി

text_fields
bookmark_border
ഇനി എപ്പോഴും ഫുൾ ചാർജ്; വൺപ്ലസ് 10R 5G ഇന്ത്യയിലെത്തി
cancel
Listen to this Article

ടെക് ലോകത്തെ വമ്പന്മാരായ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡൽ വൺപ്ലസ് 10R 5G എൻഡുറൻസ് എഡിഷൻ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. 150W സൂപ്പർവൂക് (SUPERVOOC) ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന വൺപ്ലസ് 10R 5G വേരിയന്റ് സ്മാർട്ഫോൺ വിപണിയിലെ തന്നെ അതിവേഗ വയർഡ് ചാർജിങ് സംവിധാനമുള്ള സ്മാർട്ഫോണുകളിൽ ഒന്നാണ്. ഈ കാറ്റഗറിയിൽ കമ്പനി പുറത്തിറക്കുന്ന ആദ്യ ഫോണാണ് ഇത്.

വൺപ്ലസിന്റെ ഉയർന്ന നിലവാരം നിലനിർത്തുന്ന തരത്തിൽ മികച്ച ചാർജിങ് ഉറപ്പുവരുത്തുന്ന വിവിധ പരിശോധനകളിലൂടെ കടന്നു പോയി ടിയുവി റെയ്ൻലൻഡ് (TUV Rheinland) അംഗീകാരം നേടിയ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് പുത്തൻ എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ് ഒക്ടാ-കോർ ചിപ്സെറ്റ് ഉപയോഗിച്ച് നിർമിച്ച വൺപ്ലസ് 10R 2.85GHz വരെ സിപിയു വേഗതയും മുൻ തലമുറകളുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം മെച്ചപ്പെട്ട മൾട്ടി കോർ പെർഫോമൻസും കാഴ്ചവെയ്ക്കുന്നു.

50 എം.പി സോണി ഐഎംഎക്സ്766 ട്രിപ്പിൾ ക്യാമറ സിസ്റ്റവുമാണ് ഈ പതിപ്പിന്റെ മറ്റൊരു പ്രത്യേകത. 119 ഡിഗ്രി ഫീൽഡ് വ്യൂവോടുകൂടിയ 8 എംപിയുടെ അൾട്രാവൈഡ് ക്യാമറയും 2എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്ന റിയർ ക്യാമറയും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 16 എംപി സെൽഫി ക്യാമറയും വൺപ്ലസ് 10 നെ കൂടുതൽ ആകർഷകമാക്കുന്നു. മാത്രമല്ല അതിമനോഹരമായ ഡിസൈനിലും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഫോൺ രൂപകൽപന ചെയ്തിരിക്കുന്നത്.

43,999 രൂപയ്ക്കും 38,999 രൂപയ്ക്കുമാണ് വൺപ്ലസ് 10R 150W സൂപ്പർവൂക് എൻഡുറൻസ് എഡിഷനും വൺപ്ലസ് 10R 80W സൂപ്പർവൂക് വേരിയന്റും ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnePlus 10R
News Summary - OnePlus 10R open sale in India begins today: price, specifications, where to buy
Next Story