ഐഫോണിനോടും പിക്സലിനോടും മുട്ടാൻ പുതിയ അവതാരവുമായി വൺപ്ലസ്; പതിനൊന്നാമൻ എത്തി
text_fieldsഅങ്ങനെ, വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോണും മത്സരിക്കാനായി വിപണിയിലെത്തി. വൺപ്ലസ് 10 സീരീസിന്റെ സക്സസറായി വൺപ്ലസ് 11നാണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻ മോഡലിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് 11-ാമൻ എത്തുന്നത്. ഹാസിൽബ്ലാഡ് കാമറയും ഏറ്റവും കരുത്തനായ ചിപ്സെറ്റുമാണ് പ്രധാനപ്പെട്ട ഫീച്ചറുകൾ.
വൺപ്ലസ് 11 ഫീച്ചറുകൾ
ഹാസിൽബ്ലാഡുമായി വീണ്ടും സഹകരിച്ച വൺപ്ലസ്, കാമറയിൽ മികച്ചൊരു അപ്ഗ്രേഡ് നടത്തിയിട്ടുണ്ട്. 50MP-യുള്ള മെയിൻ സ്‌നാപ്പർ സോണി IMX890 സെൻസറും OIS പിന്തുണയോടെയുമാണ് എത്തുന്നത്. മാക്രോ ഷൂട്ടിംഗ് ശേഷിയുള്ള ഒരു 48MP അൾട്രാ-വൈഡ് ലെൻസ്, 2x ഒപ്റ്റിക്കൽ, 20x ഡിജിറ്റൽ സൂം ഉള്ള 32MP ടെലിഫോട്ടോ ലെൻസ് എന്നിവയുമാണ് മറ്റ് കാമറ വിശേഷങ്ങൾ.
ഫോണിന് 16 എംപി മുൻ ക്യാമറയാണ് നൽകിയത്. നൈറ്റ് സീൻ മോഡ്, ടിൽറ്റ്-ഷിഫ്റ്റ് മോഡ്, ലോംഗ് എക്‌സ്‌പോഷർ, 8K വീഡിയോകൾ (24fps-ൽ) എന്നീ അധിക സവിശേഷതകൾ കൂടിയുണ്ട്.
6.7 ഇഞ്ച് വലിപ്പമുള്ള സാംസങ് നിർമിത 2K+ അമോലെഡ് ഡിസ്‍പ്ലേയാണ് വൺപ്ലസ് 11-ന്റെ എടുത്തുപറയേണ്ട സവിശേഷത. LTPO 3.0 സാങ്കേതികതയുള്ള ഡിസ്‍പ്ലേക്ക് 120Hz റിഫ്രഷ് റേറ്റും നൽകിയിട്ടുണ്ട്. 1300 നിറ്റ്സ് വരെയാണ് പരമാവധി ബ്രൈറ്റ്നസ്, ഇത് കൂടിയ സൂര്യ പ്രകാശമുള്ളപ്പോഴും മികച്ച ഡിസ്‍പ്ലേ കാഴ്ച നൽകും. കോർണിങ് ഗൊറില്ല ഗ്ലാസ് 7-ന്റെ സുരക്ഷയും ഡിസ്‍പ്ലേക്കുണ്ട്.
ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസറാണ് വൺപ്ലസ് 11ന് കരുത്തേകുന്നത്. പുതിയ വിവോ എക്സ്90 പ്രോ പ്ലസ്, ഷവോമി 13 സീരീസ് എന്നിവയും എത്തുന്നത് ഇതേ പ്രൊസസറുമായാണ്. 16GB വരെ LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജുമായാണ് വൺപ്ലസ് ഫ്ലാഗ്ഷിപ്പ് വരുന്നത്.
100W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് വൺപ്ലസ് 11ന്. ഏകദേശം 25 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ സാങ്കേതികവിദ്യയ്ക്ക് കഴിയും. ആൻഡ്രോയ്ഡ് 13നെ അടിസ്ഥാനമാക്കിയുള്ള കളർ ഒ.എസ് 13-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
Wi-Fi 6 പിന്തുണ, ബ്ലൂടൂത്ത് പതിപ്പ് 5.3, NFC, സ്പേഷ്യൽ ഓഡിയോ ഉള്ള ഡോൾബി അറ്റ്‌മോസ്, ബയോണിക് വൈബ്രേറ്റിങ് മോട്ടോർ, 3685mm² VC ലിക്വിഡ് കൂളിംഗ് എന്നിവയും ഫോണിന്റെ സവിശേഷതകളിൽ പെടുന്നു. പച്ച, കറുപ്പ് നിറങ്ങളിലാണ് ഫോൺ ലോഞ്ച് ചെയ്തത്.
വൺപ്ലസ് 11: വില വിവരങ്ങൾ
ചൈനയിൽ 3,999 യുവാനാണ് ഫോൺ ലോഞ്ച് ചെയ്തത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഏകദേശം 48,100 രൂപ വരും. ജനുവരി ഒമ്പത് മുതൽ ചൈനയിൽ ഫോൺ വിൽപ്പനയാരംഭിക്കും. ഫെബ്രുവരി ഏഴിനാണ് ഫോൺ ഇന്ത്യടക്കമുള്ള മറ്റ് രാജ്യങ്ങളിൽ എത്തുക.
- 12GB+256GB: CNY 3,999 (~ Rs 48,100)
- 16GB+256GB: CNY 4,399 (~ Rs 52,900)
- 16GB+512GB: CNY 4,899 (~ Rs 58,900)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.