38,999 രൂപയ്ക്ക് ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ; വൺപ്ലസ് 9ആർടി ഇന്ത്യയിൽ വിൽപ്പന തുടങ്ങി
text_fieldsതങ്ങളുടെ '9' സീരീസിലേക്ക് പുതിയ അവതാരവുമായി വൺപ്ലസ്. നേരത്തെ വിപണിയിലെത്തിച്ച വൺപ്ലസ് 9ആർ (OnePlus 9R) എന്ന മോഡലിെൻറ സക്സസറായ വൺപ്ലസ് 9ആർടി (OnePlus 9RT) യാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
9 സീരീസിലെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി 9ആറിൽ സവിശേഷതകൾ അൽപ്പം കുറവായിരുന്നു. അത് പരഹരിച്ചുകൊണ്ടാണ് 9ആർടി എത്തുന്നത്. സ്നാപ്ഡ്രാഗൺ 888 എന്ന കരുത്തുറ്റ പ്രൊസസറാണ് അതിൽ എടുത്ത് പറയേണ്ടത്. 870 ആയിരുന്നു 9ആറിന് കരുത്തേകിയത്.
6.62 വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയും അതിന് 120Hz റിഫ്രഷ് റേറ്റും ഒപ്പം HDR10+ പിന്തുണയും വൺപ്ലസ് പുതിയ ഫോണിൽ നൽകിയിട്ടുണ്ട്. 600Hz ടച്ച് സാംപ്ലിങ് റേറ്റും 9ആർടിയെ മുൻ മോഡലിൽ നിന്ന് വേറിട്ടതാക്കുന്നു.
12 ജിബി വരെയുള്ള LPDDR5 റാം, 256 ജിബി വരെയുള്ള UFS 3.1 സ്റ്റോറേജ് എന്നിവയും ഫോണിന് ഫ്ലാഗ്ഷിപ്പ് വേഗത നൽകും. 50 മെഗാപിക്സലുള്ള സോണി IMX766 പിൻ കാമറയാണ് 9ആർടിയിൽ. അതിന് ഒ.െഎ.എസ് പിന്തുണയുമുണ്ട്. 16 മെഗാപിക്സലുള്ള അൾട്രാവൈഡ് കാമറയും രണ്ട് മെഗാപിക്സലുള്ള മാക്രോ കാമറയും പിന്നിലുണ്ട്. മുൻ കാമറ 16 എംപി തന്നെയാണ്.
4,500mAh ബാറ്ററിക്ക് 65 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുണ്ട്. 5ജി പിന്തുണയുള്ള ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിൻറ് സെൻസറാണ് സുരക്ഷയ്ക്കായുള്ളത്. ഫോണിെൻറ എട്ട് ജിബി + 128 ജിബി വകഭേദത്തിന് 42,999 രൂപയാണ് വില.12 ജിബി + 256 ജിബി മോഡലിന് 46,999 രൂപയും നൽകിയാൽ മതി.
ഇന്ന് മുതൽ ഫോൺ വിൽപ്പനക്കെത്തുി. പ്രൈം മെമ്പർമാർക്ക് മാത്രമായി ആമസോണിലൂടെയാണ് ഫോൺ ഇപ്പോൾ ലഭ്യമാക്കുന്നത്. ആക്സിസ് ബാങ്ക് അല്ലെങ്കിൽ കൊട്ടക് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 4000 രൂപയുടെ ഇൻസ്റ്റൻറ് ഡിസ്കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്.ബി.െഎ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും 4000 രൂപയുടെ കിഴിവ് ലഭിക്കും. ഇൗ ഡിസ്കൗണ്ടുകൾ ഉപയോഗപ്പെടുത്തുന്നവർക്ക് ഫോൺ 38,999 രൂപയ്ക്ക് സ്വന്തമാക്കാം.
സാംസങ് ഗ്യാലക്സി എസ്21 എഫ്.ഇ, റിയൽമി ജിടി, വരാനിരിക്കുന്ന ഷവോമി 11ടി പ്രോ 5ജി എന്നിവയുമായാണ് വൺപ്ലസ് 9ആർടി-യുടെ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.