വിപണി കീഴടക്കാൻ വൺപ്ലസ് നോർഡ് സി.ഇ 5ജി; വില 22,999 രൂപ മുതൽ
text_fieldsകഴിഞ്ഞ വർഷം ജൂലൈ 21നായിരുന്നു ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ്, 'നോർഡ്' എന്ന പേരിൽ പുതിയ സീരീസിലുള്ള സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്. ഒരു കാലത്ത് ഫ്ലാഗ്ഷിപ്പ് ഫീച്ചറുള്ള ഫോണുകൾ മിഡ്റേഞ്ച് വിലയിൽ നൽകിയിരുന്ന കമ്പനി, കാലക്രമേണ ഫ്ലാഗ്ഷിപ്പ് ബ്രാൻഡായി രൂപാന്തരം പ്രാപിച്ചതോടെ ചിലരെങ്കിലും വൺപ്ലസിനോട് മുഖംതിരിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, അതിന് പരിഹാരമായി കമ്പനി വിപണിയിൽ എത്തിച്ചത് 30000 രൂപയിൽ താഴെയുള്ള 'നോർഡാ'യിരുന്നു. വിപണിയിൽ വൺപ്ലസ് പ്രതീക്ഷിച്ചതിലും അപ്പുറം വിജയമാണ് നോർഡ് എന്ന മോഡൽ സ്വന്തമാക്കിയത്.
നോർഡ് സീരീസിലേക്ക് പുതിയ കിടിലൻ സ്മാർട്ട്ഫോണുമായി വൺപ്ലസ് വീണ്ടുമെത്തിയിരിക്കുകയാണ്. 'നോർഡ് സി.ഇ 5ജി എന്ന് പേരുള്ള സ്മാർട്ട്ഫോണിെൻറ വിലയാരംഭിക്കുന്നത് 22,999 രൂപമുതലും.
നോർഡ് സി.ഇ 5ജി സവിശേഷതകൾ
6.4 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണ് നോർഡ് സി.ഇക്ക്, 2400x1080 പിക്സൽ റെസൊല്യൂഷനും 90Hz റിഫ്രഷ് റേറ്റുമാണ് മറ്റ് പ്രത്യേകതകൾ. 5ജി പിന്തുണയുള്ള ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണിെൻറ 750G എന്ന ചിപ്സെറ്റാണള. 64MPയുള്ള പ്രധാന സെൻസർ, 8MP അൾട്രാവൈഡ് സെൻസർ, 2MP ഡെപ്ത് സെൻസർ എന്നിവയാണ് പിൻകാമറ വിശേഷങ്ങൾ. 16MPയുള്ള സെൽഫി കാമറയുമുണ്ട്. 4500mAh ബാറ്ററി, അത് ചാർജ് ചെയ്യാൻ അതിവേഗതയുള്ള വാർപ് ചാർജ് 30T പ്ലസ് പിന്തുണ, എന്നിവയുമുണ്ട്.
ജൂൺ 16ന് ആമസോണിലൂടെ വിൽപ്പന ആരംഭിക്കുന്ന നോർഡ് സി.ഇ 5ജിക്ക് വൺപ്ലസ് പ്രീ-ഒാർഡറുകളും സ്വീകരിക്കുന്നുണ്ട്. 6GB RAM + 128GB മോഡലിനാണ് 22,999 രൂപ, 8GB RAM + 128GBക്ക് 24,999 രൂപയാണ് വില, 12GB+ 256GB മോഡലിന് 27,999, രൂപ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.