മിഡ്റേഞ്ച് ഭരിക്കാൻ വീണ്ടും വൺപ്ലസ്; പുതിയ അവതാരം ‘നോർഡിെൻറ’ ഫീച്ചേഴ്സ് ലീക്കായി
text_fieldsആപ്പിളും സാംസങ്ങും വമ്പൻ വിലയിൽ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഇറക്കി ആളുകളെ മോഹിപ്പിക്കുന്ന കാലത്തായിരുന്നു അപൂർവ്വ പേരുമായി ചൈനീസ് കമ്പനിയായ ‘വൺപ്ലസ്’ സ്മാർട്ട്ഫോൺ വിപണിയിൽ കാലുകുത്തുന്നത്. ഫ്ലാഗ്ഷിപ്പുകളുടെ ഫീച്ചറുകളും വേഗതയും കരുത്തും പ്രധാനം ചെയ്യുന്ന ഫോണുകൾ അതിെൻറ പകുതി വിലക്ക് വൺപ്ലസ് മാർക്കറ്റിലെത്തിച്ചതോടെ ആഗോളമാർക്കറ്റിൽ വലിയ സ്ഥാനം ബി.ബി.കെ ഇലക്ട്രോണിക്സിെൻറ കീഴിലുള്ള കമ്പനി നേടിയെടുത്തു.
കാലം കുറേ കഴിഞ്ഞതോടെ വൺപ്ലസ് വന്ന വഴി മറക്കുന്ന കാഴ്ചയായിരുന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ വൺപ്ലസിെൻറ നോട്ട് 8 പ്രോക്ക് വില 50000ത്തിനും മുകളിലാണ്. ഫ്ലാഗ്ഷിപ്പ് കില്ലറായിരുന്ന വൺപ്ലസ് ഇപ്പോൾ മുന്തിയ ഇനം ഫോണുകൾ അതേവിലക്ക് നൽകുന്ന കമ്പനിയായി രൂപാന്തരം പ്രാപിച്ചു.
പലകോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നുതുടങ്ങിയ പശ്ചാത്തലത്തിൽ തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനായി വൺപ്ലസ് വീണ്ടും മിഡ്റേഞ്ച് വിപണിയിൽ തരംഗം തീർക്കാനൊരുങ്ങുകയാണ്. പുതിയ അവതാരത്തിെൻറ പേരാണ് ‘വൺ പ്ലസ് നോർഡ്’. ആമസോൺ എക്സ്ക്ലൂസീവായി എത്താനിരിക്കുന്ന വൺപ്ലസ് നോർഡിെൻറ ഫീച്ചറുകൾക്കായി ആരാധകർ മാസങ്ങളായി കാത്തിരിക്കുകയായിരുന്നു. ഫോണിെൻറ ലീക്കായ ഫീച്ചറുകൾ സ്മാർട്ട്ഫോൺ പ്രേമികൾക്ക് പ്രതീക്ഷയേകുന്നതാണ്.
6.44 ഇഞ്ചുള്ള ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേയാണ് വൺ പ്ലസ് നോർഡിന്. അതേസമയം 2020ലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറായി യൂസർമാർ കണക്കാക്കുന്ന ഹൈ റിഫ്രഷ് റേറ്റ് ഡിസ്പ്ലേയ്ക്കുണ്ടാവുമെന്നും സൂചനയുണ്ട്. 5ജി സപ്പോർട്ടുള്ള ഏറ്റവും പുതിയ മിഡ്റേഞ്ച് ചിപ്സെറ്റായ ക്വാൽകോം സ്നാപ്ഡ്രാഗൺ 765 ജി ആണ് നോർഡിന് കരുത്ത് പകരുന്നത്.
12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റേറേജുമുണ്ട്. പിറകിൽ നാല് കാമറകളാണുണ്ടാവുക. 48 MP OIS+EIS പിന്തുണയോടുകൂടിയ പ്രധാന കാമറ +8MP അൾട്രാ വൈഡ്+5MP മാക്രോ ലെൻസ്+2MP ഡെപ്ത് സെൻസർ, ഇങ്ങനെയാണ് കാമറ വിശേഷങ്ങളായി ലീക്കുകൾ പറയുന്നത്. 32MP+8MP ഇരട്ടമുൻകാമറകളും പ്രത്യേകതയാണ്.
എൻ.എഫ്.സി സംവിധാനത്തോടുകൂടി വരുന്ന ഫോണിന് ബ്ലൂടൂത്തിെൻറ 5.1 വേർഷനാണ് നൽകിയിരിക്കുന്നത്. 4115 എം.എ.എച്ച് ബാറ്ററി ചാർജ് ചെയ്യാൻ വൺ പ്ലസിെൻറ അതിവേഗ ചാർജറായ വാർപ് ചാർജ് 30ടിയാണ് ബോക്സിലുണ്ടാവുക. 185 ഗ്രാമാണ് ഫോണിെൻറ തൂക്കം. വില 30000ത്തിൽ താഴെയാകാനാണ് സാധ്യത. ബേസ് മോഡലിന് 25000 രൂപക്ക് താഴെ വിലയും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.