ഏഴിൽ നിന്ന് ഒന്നിലെത്താൻ എക്സ് സെഡ് വണുമായി സോണി
text_fieldsഫോൺ കാമറകളുടെ പ്രകടനം ശാസ്ത്രീയമായി അപ്രഗഥിക്കുന്ന വെബ്സൈറ്റാണ് ഡി.എക്സ്.ഒ മാർക്ക് . ഇവരുടെ പുതിയ റാങ്കിങ് പ്രകാരം ഏഴാം സ്ഥാനത്താണ് സോണി ഫോണിെൻറ കാമറ. ഏഴാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കെത്താൻ സോണി പുറത്തെടുക്കുന്ന വജ്രായുധമാണ് സെഡ് വൺ. ആഗോള വിപണിയിൽ സെഡ് വണിനെ പുറത്തിറക്കുേമ്പാൾ സോണിയുടെ ശ്രദ്ധ കൂടുതലും കാമറയിലാണ്.
എക്സ്മോർ സെൻസറോട് കൂടിയ 19 മെഗാപിക്സലിെൻറ കാമറയാണ് സെഡ് വണിന്. 3 ഡി സ്കാനിങ് ടെക്നോളജിയും സോണി കാമറക്കൊപ്പം ഇണക്കി ചേർത്തിട്ടുണ്ട്. 960 എഫ്.പി.എസ് സ്ലോ മോഷൻ വീഡിയോകൾ റെക്കോർഡ് ചെയ്യാം. ഗ്രൂപ്പ് സെൽഫിക്കായി വൈഡ് ആംഗിൾ ലെൻസുകളോട് കൂടിയ 13 മെഗാപിക്സലിേൻറതാണ് മുൻ കാമറ. എക്സ്മോസിേൻറതാണ് മുൻ കാമറയുടെയും സവിശേഷത.
ഫോണിെൻറ മറ്റ് സാേങ്കതിക സവിശേതകളിലേക്ക് മറ്റ് പ്രീമിയം ഫോണുകൾക്ക് സമാനമാണ്. 5.2 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ, 4ജി.ബി റാം, 64 ജി.ബി റോം, സ്നാപ്ഡ്രാഗൺ പ്രൊസസർ, 2700mAh ബാറ്ററി എന്നിവയാണ് ഫോണിെൻറ മറ്റ് സവിശേഷതകൾ. ക്യുക്ക് ചാർജ് സംവിധാനം, ഗ്ലോറില്ല ഗ്ലാസ് എന്നിവയും പ്രത്യേകതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.