സാംസങ്ങ് സീ ഫോൾഡ് സീരീസിനെ വെല്ലാൻ മടക്കാവുന്ന ഫോണുമായി ഒപ്പോ; ഫീച്ചറുകൾ ഇവയാണ്
text_fieldsസാംസങ്ങും ഹ്വാവേയും ഫോൾഡബ്ൾ ഫോണുകൾ വിപണിയിലെത്തിച്ചപ്പോൾ മുതൽ ചൈനീസ് ടെക് ഭീമനായ ഒപ്പോ അത്തരമൊരു ഫോണിെൻറ പണിപ്പുരയിലായിരുന്നു. 2019ൽ കമ്പനി ഫോണിെൻറ ഫസ്റ്റ്ലുക്കും പുറത്തുവിട്ടു. അതിന് പിന്നാലെ, ഒപ്പോയുടെ 'സ്ലൈഡ് ഫോൺ പ്രോടോടൈപ്പും' ടെക് ലോകത്ത് ചർച്ചയായി മാറിയിരുന്നു. എന്നാൽ, രണ്ട് ഫോണുകളുടെയും പ്രഖ്യാപനം മാത്രമാണുണ്ടായത്. രണ്ട് വർഷത്തോളമായി ഒപ്പോയുടെ ഭാഗത്ത് നിന്നും അതുമായി ബന്ധപ്പെട്ടുള്ള യാതൊരു അപ്ഡേറ്റും പുറത്തുവന്നിരുന്നില്ല.
എന്നാൽ ഒപ്പോ ഉടൻ തന്നെ തങ്ങളുടെ ഫോൾഡബ്ൾ ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ്. പ്രമുഖ ചൈനീസ് സോഷ്യൽ മീഡിയയായ വൈബോയിലെ ടിപ്സ്റ്റർ 'ഡിജിറ്റൽ ചാറ്റ് സ്റ്റേഷനാ'ണ് പുതിയ റിപ്പോർട്ടുമായി എത്തിയിരിക്കുന്നത്.
ഒപ്പോ ഫോൾഡബ്ൾ ഫോണിെൻറ ലീക്കായ ചില സവിശേഷതകൾ
7.8 അല്ലെങ്കിൽ 8 ഇഞ്ച് വലിപ്പമുള്ള 2K OLED ഡിസ്പ്ലേ ആയിരിക്കും ഫോണിന്. 120Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. ഹ്വവേയുടെ മടക്കാവുന്ന ഫോണായ 'മേറ്റ് എക്സ്2'വിന് സമാനമായ ഡിസ്പ്ലേയാണ് ഒപ്പോയുടെ ഫോണിനും എന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗാലക്സി സീ ഫോൾഡ് സീരീസ് പോലെ തന്നെയായിരിക്കും ഫോണിെൻറ മടക്കലും ഒടിക്കലുമെല്ലാം. എന്നാൽ, സാംസങ് ഫോണിൽ നിന്ന് വ്യത്യസ്തമായി എന്താണ് ഒപ്പോ വാഗ്ദാനം ചെയ്യുന്നതെന്ന് അറിയാനായി കാത്തിരിക്കുകയാണ് ടെക്ലോകം.
പുതിയ അവതാരത്തിെൻറ പ്രകടനത്തിെൻറ കാര്യത്തിൽ ഒപ്പോ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തയേക്കില്ല. ക്വാൽകോം പുറത്തിറക്കിയ സ്നാപ്ഡ്രാഗൺ പ്രൊസസറുകളിൽ ഏറ്റവും കരുത്തനായ 888 5ജി ചിപ്സെറ്റായിരിക്കും ഫോണിന് കരുത്തേകുക. 50 എംപി-യുടെ സോണി ഐഎംഎക്സ് 766 പ്രൈമറി സെൻസറും 32 എംപി-യുടെ മുൻ ക്യാമറയുമാണ് ഫോണിെൻറ ക്യാമറാ വിശേഷങ്ങൾ. എന്നാൽ, മറ്റുള്ള സെൻസറുകളെ കുറിച്ച് ഇപ്പോൾ വിവരങ്ങൾ ലഭ്യമല്ല. ഫോണിൽ സൈഡ്-മൗണ്ടഡ് വിരലടയാള സെൻസറായിരിക്കും നൽകുക. ഇൗ വർഷാവസാനം ഫോൺ ഒപ്പോ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.