Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഇരട്ട...

ഇരട്ട പിൻകാമറയുള്ള രണ്ട്​ ഫോണുമായി ഒപ്പോ

text_fields
bookmark_border
OPPO-R11s
cancel

20 മെഗാപിക്​സൽ മുൻകാമറയും ഇരട്ട പിൻകാമറകളുമായി ഒപ്പോ ആർ 11 എസ്​, ഒപ്പോ ആർ 11 എസ്​ പ്ലസ്​ സ്​മാർട്ട്​ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. മുൻകാമറയിൽ കൃത്രിമബുദ്ധി ഇണക്കിയതിനാൽ മിഴിവേറിയ സെൽഫികൾ എടുക്കാം. അതിവേഗ ചാർജിങ്​ ശേഷിയുമുണ്ട്​. കറുപ്പ്​, ഗോൾഡ്​ നിറത്തിലുള്ള ആർ 11 എസിന്​ ചൈനയിൽ ഏകദേശം 30,000 രൂപയും ചുവപ്പിന്​ 31,300 രൂപയുമാണ്​ വില. നവംബർ 10 മുതൽ വാങ്ങാം. ആർ 11 എസ്​ പ്ലസിന്​ 36,000 രൂപയാണ്​ വില. നവംബർ 24ന്​ വിൽപന തുടങ്ങും. 

ആർ 11 എസിൽ ഇരട്ട എൽ.ഇ.ഡി ഫ്ലാഷുള്ള 16 മെഗാപിക്​സൽ^20 മെഗാപിക്​സൽ പിൻകാമറ, 1080x2160 പിക്​സൽ റസലൂഷനുള്ള 6.01 ഇഞ്ച്​ ഡിസ്​പ്ലേ, 18:9 കാഴ്​ചാ അനുപാതം, നാല്​ ജി.ബി റാം, 3205 എം.എ.എച്ച്​ ബാറ്ററി, 1.8 ജിഗാഹെർട്​സ്​ എട്ടുകോർ പ്രോസസർ, 256 ജി.ബി ആക്കാവുന്ന 64 ജി.ബി ഇ​േൻറണൽ മെമ്മറി, ആൻഡ്രോയിഡ്​ 7.0 നഗറ്റ്​ അടിസ്​ഥാനമായ കളർ ഒ.എസ്​ 3.2, ഹൈബ്രിഡ്​ സിം സ്ലോട്ട്​, പിന്നിൽ വിരലടയാള സ്​കാനർ എന്നിവയാണ്​ വിശേഷങ്ങൾ. 

ആർ 11 എസ്​ പ്ലസിൽ ഇരട്ട എൽ.ഇ.ഡി ഫ്ലാഷുള്ള 16 മെഗാപിക്​സൽ^20 മെഗാപിക്​സൽ പിൻകാമറ, 1080x2160 റസലൂഷനുള്ള 6.43 ഇഞ്ച്​ ഡിസ്​പ്ലേ, 18:9 കാഴ്​ചാ അനുപാതം, ആറ്​​ ജി.ബി റാം, 4,000 എം.എ.എച്ച്​ ബാറ്ററി, 1.8 ജിഗാഹെർട്​സ്​ എട്ടുകോർ പ്രോസസർ, 256 ജി.ബി ആക്കാവുന്ന 64 ജി.ബി ഇ​േൻറണൽ മെമ്മറി, 7.0 നഗറ്റ്​ അടിസ്​ഥാനമായ കളർ ഒ.എസ്​ 3.2, ഹൈബ്രിഡ്​ സിം സ്ലോട്ട്​, വിരലടയാള സ്​കാനർ എന്നിവയാണ്​ വിശേഷങ്ങൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonemalayalam newsOppo r11stech news
News Summary - Oppo r11s Mobile Phones -Technology News
Next Story