റെനോ 5 5ജിയും റെനോ 5 പ്രോ 5ജിയും അവതരിപ്പിച്ച് ഒപ്പോ; കൂടെ ഒരു ക്രിസ്മസ് സർപ്രൈസ് മോഡലും
text_fieldsറെനോ 4 സീരീസ് അവതരിപ്പിച്ച് ആറ് മാസം പിന്നിട്ടപ്പോഴേക്കും റെനോ 5 സീരീസിലുള്ള മൂന്ന് ഫോണുകൾ അവതരിപ്പിച്ച് ഒപ്പോ. റെനോ 5 5ജി, റെനോ 5 പ്രോ 5ജി എന്നീ ഫോണുകളാണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടെ റെനോ 5 പ്രോ പ്ലസ് എന്ന ഫ്ലാഗ്ഷിപ്പ് ഫോണിെൻറ ടീസറും ഒപ്പോ പുറത്തുവിട്ടിട്ടുണ്ട്. 5ജി പിന്തുണയോടൊപ്പം അമോലെഡ് ഡിസ്പ്ലേയും 64 മൊഗ പികസ്ലുള്ള ഗംഭീര കാമറയും മിന്നൽ വേഗത്തിൽ ചാർജ് ചെയ്യാൻ ശേഷിയുള്ള 65 വാട്ട് ഫാസ്റ്റ് ചാർജിങ്ങുമൊക്കെയായിട്ടാണ് റെനോ 5 സീരീസിെൻറ വരവ്.
6.43 ഇഞ്ചുള്ള ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേയാണ് റെനോ 5ന്. അൽപ്പം വലിയ 6.55 ഇഞ്ച് ഡിസ്പ്ലേയാണ് 5പ്രോ വകഭേദത്തിന്. രണ്ട് വാരിയൻറിനും 90Hz റിഫ്രസ് റേറ്റും 180Hz ടച്ച് റെസ്പോൺസ് റേറ്റുമുണ്ട്. മുന്നിൽ 32 മെഗാ പികസ്ലുള്ള സെൽഫീ കാമറ ഡിസ്പ്ലേയിൽ പഞ്ച്ഹോളിൽ ക്രമീകരിച്ചിരിക്കുന്നു. 64 എം.പി പ്രധാന സെൻസറിനൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ രണ്ട് വീതം എം.പിയുള്ള മാക്രോ, ഡെപ്ത് സെൻസറുകളും റെനോ 5 സീരീസുകളിലുണ്ട്.
പ്രൊസസറുകളിലാണ് പ്രധാന മാറ്റങ്ങൾ വരുന്നത്. റെനോ 5ൽ സ്നാപ്ഡ്രാഗൺ 765ജി കരുത്ത് പകരുേമ്പാൾ റെനോ 5 പ്രോ ക്ക് കരുത്തേകാനെത്തുക മീഡിയടെക് ഡൈമൻസിറ്റി 1000 പ്ലസ് ചിപ്സെറ്റായിരിക്കും. 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഇരുഫോണുകളിലുമുണ്ടാകും. ആൻഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ കളർ ഒഎസ് 11ായിരിക്കും റെനോ 5 സീരീസിനൊപ്പമുണ്ടാകുക. ഇരുഫോണുകളിലും 4,350mAh ബാറ്ററിയും 65വാട്ട് ഫാസ്റ്റ്ചാർജ് പിന്തുണയും ഒപ്പോ നൽകിയിട്ടുണ്ട്.
ഒപ്പോ റെനോ 5 പ്രോ പ്ലസ് എന്ന ഫ്ലാഗ്ഷിപ്പ് മോഡലിനെ കുറിച്ചുള്ള വിവരങ്ങൾ ക്രിസ്മസ് സർപ്രൈസായി റിലീസ് ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സ്നാപ്ഡ്രാഗൺ 865 എന്ന ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രൊസസറുമായാണ് ഫോൺ എത്തുക.
വില വിവരങ്ങൾ
റെനോ 5 5ജി 8GB+128GB മോഡലിന് 2,699 ചൈനീസ് യുവാനായിരിക്കും വില. ഇന്ത്യൻ രൂപയിലേക്ക് മാറ്റുേമ്പാൾ 30,399 രൂപ വരും. 12GB+256GB മോഡലിന് 33,799 രൂപയുമാണ് ചൈനയിൽ നൽകേണ്ടിവരുക. റെനോ 5 പ്രോ 5ജിക്ക് 38,299 രൂപ മുതൽ 42,999 രൂപ വരെയും വില പ്രതീക്ഷിക്കാം. ഡിസംബർ 18 മുതൽ ചൈനയിൽ ഫോൺ വിൽപ്പനക്കെത്തും. ഇന്ത്യയിലും വൈകാതെ ഫോൺ ലോഞ്ച് ചെയ്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.