ഷൂട്ട് ചെയ്തത് െഎഫോണിൽ, സംവിധാനം ഒാസ്കർ ജേതാവ്; തരംഗമായി ആപ്പിളിെൻറ 'വെർട്ടിക്കൽ ഷോർട്ട് ഫിലിം' VIDEO
text_fields
തങ്ങളുടെ പ്രൊഡക്ടുകളുടെ മഹിമ പ്രദർശിപ്പിക്കാൻ ഏറ്റവും മികച്ച പ്രമോഷൻ പരിപാടികളുമായി അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ എന്നും മുന്നോട്ടുവരാറുണ്ട്. െഎഫോൺ 11, 11 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചതിന് പന്നാലെ ഫോണിെൻറ കാമറ, ബാറ്ററി പ്രകടനങ്ങൾ കാണിക്കാൻ പ്രൊഫഷണൽ ഛായാഗ്രഹകർ പകർത്തിയ നിരവധി 'ഷോട്ട് ഒാൺ െഎഫോൺ - വിഡിയോകൾ ആപ്പിൾ പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ ഷോട്ട് ഒാൺ െഎഫോൺ - ക്യാെമ്പയിനിെൻറ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന പുതിയ ഹൃസ്വ ചിത്രം പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ.
ഹൃസ്വ ചിത്രത്തിന് മൂന്ന് പ്രധാനപ്പെട്ട പ്രത്യേകതകളാണുള്ളത്. ഒന്ന്, പതിവിൽ നിന്നും വിപരീതമായി സിനിമ ചിത്രീകരിച്ചിരിക്കുന്നത് വെർട്ടിക്കൽ ആസ്പെക്റ്റ് റേഷ്യോയിലാണ്. ഇതുവരെ 16:9 ഫോർമാറ്റിൽ സ്ക്രീനിെൻറ മുഴുവൻ സാധ്യതയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരുക്കുന്ന സിനിമകൾ കണ്ട് ശീലിച്ചവർക്ക്വെർട്ടിക്കൽ സിനിമ പുതിയ അനുഭവമായിരിക്കും എന്നത് തീർച്ച.
രണ്ട്, ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒാസ്കർ ജേതാവായ ഡാമിയൻ ഷാസെല്ലാണ്. വിപ്ലാഷ്, ലാ ലാ ലാൻഡ് തുടങ്ങിയ ഗംഭീര സിനിമകൾ ഒരുക്കിയ അദ്ദേഹം െഎഫോൺ 11 പ്രോ ഉപയോഗിച്ച് വെർട്ടിക്കൽ ഫോർമാറ്റിൽ സംവിധാനം ചെയ്ത ചിത്രത്തിെൻറ പേര് ' ദ സ്റ്റണ്ട് ഡബ്ൾ' എന്നാണ്. മൂന്നാമത്തെ പ്രത്യേകത സിനിമ ചിത്രീകരിച്ചിരിക്കുന്നത് ഒരു സ്മാർട്ട്ഫോണിൽ ആണെന്ന് വിശ്വസിക്കാനാവില്ല എന്നതാണ്. ഒരു പ്രൊഫഷണൽ സിനിമാറ്റിക് കാമറയിലാണ് 'ദ സ്റ്റണ്ട് ഡബ്ൾ' ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞാൽ ആരും അത് വിശ്വസിച്ച് പോകും. ഇൗ ഒരു 'വെർട്ടിക്കൽ സിനിമ' അനുഭവം മതി െഎഫോണിെൻറ കാമറ മികവ് എത്രത്തോളമുണ്ടെന്ന് ആർക്കും വെളിപാടുണ്ടാവാൻ.
ഫോണിൽ വെർട്ടിക്കൽ ഉള്ളടക്കങ്ങൾ ആളുകൾ കൂട്ടമായി ആസ്വദിക്കുന്ന കാലഘട്ടത്തിൽ അത്തരം സിനിമകൾക്ക് പുതിയ വഴിതുറക്കുക കൂടിയാണ് ഡാമിയൻ ഷാസെല്ലും ആപ്പിളും. ഒരിക്കലും ഫോൺ കുത്തനെ പിടിച്ച് സിനിമ കാണുന്നത് ആസ്വാദനത്തിന് കല്ലുകടിയാകുന്നില്ല. ടിക്ടോക് അടക്കമുള്ള വിഡിയോ ഷെയറിങ് ആപ്പുകൾ വെർട്ടിക്കൽ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.