പോകോ എഫ് 2 പ്രോ അഥവാ റീബ്രാൻറഡ് റെഡ്മി കെ30 പ്രോ
text_fieldsഷവോമിയുടെ സബ് ബ്രാൻറായ റെഡ്മിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് റെഡ്മി കെ30. ഇന്ത്യൻ മാർക്കറ്റിൽ പോക ോ എക്സ് 2 എന്ന പേരിൽ റീബ്രാൻറ് ചെയ്താണ് കെ30 അവതരിപ്പിച്ചത്. 20000 രൂപക്ക് താഴെ ഏറ്റവും മികച്ച മോഡലുകളിൽ ഒന ്നായി വാഴുകയാണ് നിലവിൽ പോകോ എക്സ്2. അതേസമയം പോകോ എഫ് 1 എന്ന കഴിഞ്ഞ വർഷത്തെ ഹിറ്റ് മോഡലിന് ശേഷം അവന് സക്സസറായി ഷവോമിയുടെ സബ് ബ്രാൻഡായ പോകോ പുതിയ മോഡൽ ഇറക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ട്.
അതെ, അന്ത ാരാഷ്ട്ര മാർക്കറ്റിൽ റെഡ്മി കെ30 പ്രോ ആയി അവതരിപ്പിച്ച മോഡൽ, ഇന്ത്യയിൽ 'പോകോ എഫ് 2 പ്രോ' എന്ന പേരിലാണ് ലോഞ്ച് ചെയ്തേക്കുക. ഗൂഗ്ൾ അവരുടെ ഗൂഗ്ൾ പ്ലേ സപ്പോർട്ട് ചെയ്യുന്ന ഏറ്റവും പുതിയ ഫോണുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അതിൽ കെ30 പ്രോക്കും പോകോ എഫ്2 പ്രോക്കും നൽകിയിരിക്കുന്ന കോഡ് നെയിം “Imi” എന്നാണ്. എക്സ്ഡിഎ ഡെവലെപ്പേഴ്സ് ആണ് ഇത് ആദ്യം കണ്ടെത്തിയത്. ഇത് സത്യമാണെങ്കിൽ കഴിഞ്ഞ വർഷം റെഡ്മി ഇന്ത്യയിൽ അവതരിപ്പിച്ച കെ20 പ്രോക്ക് സമാനമായ രീതിയിലുള്ള ഫോണായിരിക്കും പോകോ എഫ് 2 പ്രോയും.
പഞ്ച് ഹോൾ ഡിസ്പ്ലേയുള്ള ഫോണുകളുടെ വർഷമാണ് 2020. റിയൽമിയും വൺ പ്ലസും ഷവോമിയും അവരുടെ ഫോണുകളിൽ പഞ്ച് ഹോൾ കാമറയാണ് 2020ൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ പോകോ എഫ് 2 പ്രോയിൽ മോട്ടറൈസ്ഡ് കാമറയാണ് കമ്പനി ഉൾപ്പെടുത്തുക. ഏറ്റവും പുതിയ പ്രൊസസറായ സ്നാപ്ഡ്രാഗൺ 865, 64 മെഗാപിക്സൽ പിൻകാമറ, ഫുൾ വ്യൂ ഡിസ്പ്ലേ എന്നിവയായിരിക്കും പ്രത്യേകതകൾ.
അതേസമയം, പോകോ സി.ഇ.ഒ ഒരു സൂം വിഡിയോ കോൺഫറൻസിങ് മീറ്റിങ്ങിൽ പോകോ എഫ് 2 റീബ്രാൻറഡ് കെ30 പ്രോ ആയിരിക്കില്ല എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പോകോ എഫ് 1 പോലെ 20000 രൂപക്ക് ലഭ്യമാകുന്ന മോഡൽ ആയിരിക്കില്ല എഫ് 2 എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.