ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന 'പോകോ എഫ് 3 ജിടി' ഒരു കിടിലൻ ഗെയിമിങ് ഫോൺ; കരുത്തേകുന്നത് ഡൈമൻസിറ്റി 1200
text_fields2018ലായിരുന്നു ഷവോമി അവരുടെ സബ് ബ്രാൻഡായി അവതരിപ്പിച്ച പോകോയുടെ കീഴിൽ ചരിത്ര വിജയമായി മാറിയ 'പോകോ എഫ് 1' എന്ന സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്നത്. അതിന് ശേഷം പോകോ നിരവധി മോഡലുകൾ പലപേരിലായി ഇറക്കിയിരുന്നുവെങ്കിലും ഇന്ത്യയിൽ 'എഫ് സീരീസി'ൽ മറ്റൊരു ഫോൺ ഇതുവരെയായി റിലീസ് ചെയ്തിട്ടില്ല. എന്നാൽ, രണ്ടര വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ എഫ് സീരീസ് ഫോണുമായി എത്തുകയാണ് പോകോ.
ചൈനയിൽ 'കെ' സീരീസിൽ ലോഞ്ച് ചെയ്ത കെ40, ഷവോമി ആഗോള മാർക്കറ്റിൽ 'പോകോ എഫ് 3' എന്ന പേരിലായിരുന്നു അവതരിപ്പിച്ചത്. എന്നാൽ, ഇന്ത്യയിൽ പോകോയുടെ കീഴിലെത്താൻ പോകുന്ന പുതിയ മോഡൽ 'പോകോ എഫ് 3 ജിടി-യാണ്. 2021 മൂന്നാം പാദത്തിൽ രാജ്യത്ത് ലോഞ്ച് ചെയ്യാനിരിക്കുന്ന ഫോണിന് പ്രത്യേകതകൾ ഏറെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പോകോ എഫ് 3 ജിടി ഒരു ഗെയിമിങ് ഫോൺ ആണെന്നതാണ്. ചൈനയിലിറങ്ങിയ കെ40 ഗെയിമിങ് എഡിഷെൻറ റീബ്രാൻഡഡ് വേർഷനാണ് പോകോ എഫ് 3 ജിടി.
പോകോ ഇന്ത്യാ തലവനായ അനുജ് ശർമ ഒരു ടീസർ വിഡിയോ പുറത്തുവിട്ടുകൊണ്ടാണ് ഫോണിെൻറ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചത്. "Locked & loaded, finger on the triggers", എന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കുവെച്ച വിഡിയോ ഫോണൊരു ഗെയിമിങ് ഫോണാണെന്ന സൂചന നൽകുന്നുണ്ട്. സ്നാപ്ഡ്രാഗൺ പ്രൊസസറിന് പകരം മീഡിയ ടെകിെൻറ കരുത്തരിൽ കരുത്തനായ ഡൈമൻസിറ്റി 1200 എന്ന എസ്ഒസിയുമായാണ് പോകോ എഫ് 3 ജിടി എത്തുന്നത്.
6.67 ഇഞ്ചുള്ള ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ, അതിന് 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിങ് റേറ്റ്, എന്നിവയുടെ പിന്തുണയുണ്ട്. 12GB വരെയുള്ള LPDDR5 റാം, 256GB വരെയുള്ള UFS 3.1 സ്റ്റോറേജ്, 5,065mAh ഉള്ള വലിയ ബാറ്ററി, അത് ചാർജ് ചെയ്യാൻ 67W അതിവേഗ ചാർജിങ് സംവിധാനം എന്നിവയുമുണ്ട്. ഏറ്റവും വലിയ സവിശേഷത ഫോണിന് ഗെയിം കളിക്കുേമ്പാൾ ഉപയോഗപ്പെടുത്താനായി ഒരു വശത്ത് 'ഫിസിക്കൽ ട്രിഗറുകൾ' ഉണ്ട് എന്നതാണ്. 64MP പ്രധാന സെൻസറും 8MP അൾട്രാവൈഡ് ലെൻസും 2MP മാകോ ലെൻസുമാണ് പിൻകാമറ വിശേഷങ്ങൾ, മുന്നിൽ പഞ്ച്ഹോൾ കട്ടൗട്ടിലായാണ് 16MPയുള്ള സെൽഫി കാമറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.