ഏറ്റവും കുറഞ്ഞ വിലക്ക് കിടിലൻ ഫീച്ചറുകൾ; ബജറ്റ് സീരീസിലേക്ക് വജ്രായുധവുമായി പോകോ
text_fieldsപോകോ ബജറ്റ് ഫോൺ സീരീസിലേക്ക് അവരുടെ വജ്രായുധത്തെ അവതരിപ്പിച്ചിരിക്കുകയാണ്. വൻ വിജയമായ പോകോ എം2 എന്ന മോഡലിെൻറ പുതിയ വേർഷൻ പോകോ എം3യാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിൽ മറ്റേത് ബ്രാൻഡും നൽകാത്ത മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയെത്തുന്ന പോകോ എം3യുടെ വിലയാരംഭിക്കുന്നത് 10,999 രൂപ മുതലാണ്.
സ്നാപ്ഡ്രാഗൺ 662 എന്ന ചിപ്സെറ്റ് കരുത്തുപകരുന്ന പോകോ എം3 പ്രവർത്തിക്കുന്നത് ആൻഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള MIUI 12 ഒ.എസിലാണ്. 6.53 ഇഞ്ചുള്ള ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേക്ക് 1080 x 2340 പിസ്കൽ റെസൊല്യൂഷനുണ്ട്. ആറ് ജിബിയുള്ള LPDDR4x റാമാണ് ഫോണിെൻറ രണ്ട് വകഭേദത്തിലും നൽകിയിരിക്കുന്നത്. പൊതുവെ മികച്ച ബാറ്ററി ലൈഫുള്ള ഫോണുകൾ മാത്രം വിപണിയിലെത്തിക്കാറുള്ള പോകോ ഇത്തവണ അവിടെയും ഞെട്ടിച്ചു. 6000 എംഎഎച്ച് ബാറ്ററിയാണ് എം3ക്ക്.
ട്രിപ്പിൾ കാമറയും വലിയ പോകോ ബ്രാൻഡിങ്ങുമായി എത്തുന്ന എം3യുടെ പിൻഭാഗം തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. പൊതുവെ ഡിസൈനിലും സ്പെക്കിലും റെഡ്മിയുടെ ഇൗച്ചക്കോപ്പിയാണെന്ന് ആക്ഷേപം കേൾക്കാറുള്ള പോകോ ഇത്തവണ ഡിസൈനിൽ എങ്കിലും അൽപ്പം മാറ്റം വരുത്തിയിട്ടുണ്ട്. 48 മെഗാ പിക്സലുള്ള പ്രധാന കാമറയും രണ്ട് വീതം മെഗാപിക്സലുള്ള മാക്രോ, ഡെപ്ത് സെൻസറുകളുമാണ് പിറകിലുള്ളത്. സെൽഫി കാമറ എട്ട് മെഗാ പികസലാണ്. പഞ്ച് ഹോളിന് പകരം ടിയർഡ്രോപ് നോച്ച് ആണ് ഫോണിന്.
ഫിംഗർപ്രിൻഡ് സൈഡ് മൗണ്ടഡാണ്. അത് പവർ ബട്ടണായും പ്രവർത്തിക്കും. യു.എഫ്.എസ് 2.2 സ്റ്റോറേജാണ് എം3ക്ക്. അതുകൊണ്ട് തന്നെ ഫോണിനെ ബജറ്റ് സീരീസിലെ ഏറ്റവും വേഗതയുള്ള മോഡലായി പരിഗണിക്കാം. എം3യിൽ മൈക്രോ എസ്ഡി കാർഡിട്ട് സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഒാപ്ഷനുമുണ്ട്. ഫോണിൽ ഡ്യുവൽ സ്പീക്കറാണ് പോകോ നൽകിയിരിക്കുന്നത്. അതുപോലെ റിവേഴ്സ് ചാർജിങ് ഫീച്ചറുള്ളതിനാൽ എം3 ഉപയോഗിച്ച് നിങ്ങൾക്ക് മറ്റ് ഫോണുകൾ ചാർജ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
പവർ ബ്ലാക്ക്, കൂൾ ബ്ലൂ, യെല്ലോ കളറുകളിലാണ് ഫോൺ ഫ്ലിപ്കാർട്ടിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 6GB + 64 GB വാരിയൻറിന് 10,999 രൂപയും, 6GB + 128 GB -ക്ക് 11,999 രൂപയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.