റിയൽമി 8 സീരീസ് റെഡ്മി നോട്ട് 10 സീരീസിനെ വെല്ലുമോ...? വിലയും വിശേഷങ്ങളും
text_fieldsറെഡ്മി നോട്ട് 10 സീരീസിനോട് മുട്ടാൻ പുതിയ അവതാരവുമായി എത്തിയിരിക്കുകയാണ് മറ്റൊരു ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി. റിയൽമിയുടെ ഏറ്റവും ഡിമാന്‍റുള്ള നമ്പർ സീരീസിൽ എട്ടാമനാണ് ഇന്ന് ലോഞ്ച് ചെയ്തത്. റിയൽമി 8, 8 പ്രോ എന്നീ മോഡലുകളുടെ എല്ലാ സവിശേഷതകളും റെഡ്മിയുടെ നോട്ട് സീരീസിനെ ലക്ഷ്യമിട്ടുള്ളതാണ്. എന്നാൽ, പ്രൊസസറിൽ മാത്രം കമ്പനി വിട്ടുവീഴ്ച്ച ചെയ്തു.
റിയൽമി 8 പ്രോ Vs റെഡ്മി നോട്ട് 10 പ്രോ മാക്സ്
സാംസങ് ഐസോസെൽ HM2 സെൻസറടങ്ങിയ നാല് പിൻകാമറകൾ
റിയൽമി 8 പ്രോ എത്തുന്നത് 108 മെഗാപിക്സൽ സാംസങ് ഐസോസെൽ HM2 f/1.88 പ്രൈമറി കാമറയുമായാണ്. റെഡ്മി നോട്ട് 10 പ്രോ മാക്സിലുള്ള അതേ സെൻസറാണിത്. 8MP f/2.25 അൾട്രാവൈഡ് ആംഗിൾ ലെൻസ്, 2MP മാക്രോ ലെൻസ്, 2MP ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. കൂടാതെ 3x സൂം, പുതിയ സ്റ്റാറി ടൈംലാപ്സ് വിഡിയോ മോഡ്, ടിൽറ്റ് ഷിഫ്റ്റ് മോഡ്, ടിൽറ്റ് ഷിഫ്റ്റ് ടൈം ലാപ്സ് വിഡിയോ മോഡ്, മൂന്ന് പുതിയ ഫിൽട്ടറുകൾ അടങ്ങിയ പോർട്രെയിറ്റ് മോഡ്, ഡ്യുവൽ വിഡിയോ റെക്കോർഡിങ് സംവിധാനം എന്നിവ കാമറ സവിശേഷതയിൽ 8 പ്രോയുടെ ഹൈലൈറ്റുകളാണ്. ഡിസ്പ്ലേയിൽ പഞ്ച് ഹോളായാണ് 16MP-യുള്ള സെൽഫി കാമറ സജ്ജീകരിച്ചിരിക്കുന്നത്.
റെഡ്മി നോട്ട് 10 പ്രോ മാക്സിൽ 108 മെഗാപിക്സൽ പ്രധാന സെൻസറും, 5MP മാക്രോ സെൻസർ, കൂടെ 2x സൂം, 8MP 118 ഡിഗ്രി വൈഡ് ആംഗിൾ സെൻസർ, പോർട്രെയിറ്റിനായി 2MP ഡെപ്ത് സെൻസർ എന്നിവയാണുള്ളത്.
ചിപ്സെറ്റിൽ പാളി
റിയൽമി 8 പ്രോയിൽ റെഡ്മി നോട്ട് 9 സീരീസിൽ ഉപയോഗിച്ച ക്വാൽകോമിന്‍റെ സ്നാപ്ഡ്രാഗൺ 720G എന്ന ചിപ്സെറ്റാണ്. എന്നാൽ, ഗെയിമിങ് കേന്ദ്രീകരിച്ചുള്ള മിഡ്റേഞ്ചിലെ കരുത്തുറ്റ പ്രൊസസറായ 732Gയാണ് നോട്ട് 10 പ്രോ മാക്സിന് കരുത്ത് പകരുന്നത്. നേരത്തെ റിയൽമി 7 പ്രോയിലും സമാന പ്രൊസസറായിരുന്നു കമ്പനി ഉപയോഗിച്ചിരുന്നത്. റിയൽമി പുതിയ സ്നാപ്ഡ്രാഗൺ പ്രൊസസർ ഉൾപ്പെടുത്താത്തതിൽ ഫാൻസിനിടയിൽ നീരസമുണ്ടാക്കയിട്ടുണ്ട്. 6GB/ 8GB റാമും 128GB വരെ സ്റ്റോറേജും 8 പ്രോയിലുണ്ട്.
റിയൽമി 8 പ്രോ 5ജി
റെഡ്മി നോട്ട് 10 പ്രോ മാക്സിൽ ഇല്ലാത്ത ഒരു കാര്യം റിയൽമി അവരുടെ എട്ടാമനിൽ കൊണ്ടുവരുമെന്ന് ലോഞ്ചിന് മുമ്പ് സൂചനകളുണ്ടായിരുന്നു. 5ജി പിന്തുണയായിരുന്നു അത്. 8 പ്രോയുടെ 5ജി വകഭേദത്തിന് സ്നാപ്ഡ്രാഗൺ 750G ചിപ്സെറ്റ് കരുത്തുപകരുമെന്നുമൊക്കെയാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ, ഇന്ന് രണ്ട് 4ജി ഫോണുകൾ മാത്രമാണ് കമ്പനി ലോഞ്ച് ചെയ്തത്.
കൂടുതൽ വേഗത്തിൽ ചാർജിങ്
റെഡ്മി നോട്ട് 10 പ്രോ മാക്സിൽ ഷവോമി 33 വാട്ടിന്‍റെ ഫാസ്റ്റ് ചാർജിങ്ങാണ് നൽകിയതെങ്കിൽ റിയൽമി 8 പ്രോയിൽ 50 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുണ്ട്. 4500 എം.എ.എച്ചുള്ള 8 പ്രോയുടെ ബാറ്ററി 47 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാൻ അതിലൂടെ സാധിക്കും. 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 17 മിനിറ്റ് മതി എന്നുള്ളതും ശ്രദ്ധേയം.
ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേ
ഡിസ്പ്ലേയുടെ കാര്യത്തിൽ റിയൽമി ഷവോമിക്കൊപ്പം തന്നെയാണ്. 6.7 ഇഞ്ചുള്ള ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേയുമായാണ് റിയൽമി 8 പ്രോ എത്തിയിരിക്കുന്നത്. എന്നാൽ, 120Hz റിഫ്രഷ് റേറ്റ് റെഡ്മി നോട്ട് 10 പ്രോ മാക്സിലുള്ളതിനാൽ, കൂടുതൽ മികച്ച ഡിസ്പ്ലേ അനുഭവം റെഡ്മി ഫോൺ തന്നെയാകും സമ്മാനിക്കുക. എന്നാൽ, റിയൽമി 8 പ്രോയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റും റെഡ്മിയിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റുമാണ്. വിലയുടെ കാര്യത്തിൽ ഇരുഫോണുകളും സമാസമമാണ്. രണ്ട് ഫോണുകളുടെയും പ്രാരംഭ വില 18,999 രൂപയാണ്.
റിയൽമി 8 Vs റെഡ്മി നോട്ട് 10 പ്രോ
റിയൽമി 7 എന്ന കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഫോണിന് സമാനമായ ഫീച്ചറുമായാണ് റിയൽമി 8ഉം ലോഞ്ച് ചെയ്തത്. ഗെയിം കളിക്കുേമ്പാൾ ഫോൺ ചൂടാവാതിരിക്കാൻ കോപ്പർ ലിക്വിഡ് കൂളിങ് സിസ്റ്റം ഉൾപ്പെടുത്തിയതും എൽ.സി.ഡിക്ക് പകരം സൂപ്പർ അമോലെഡ് ഡിസ്പ്ലേ കൊണ്ടുവന്നതും മാത്രമാണ് റിയൽമി 8ൽ ഉള്ള മാറ്റം.
64MP f/1.79 യുള്ള പ്രധാന കാമറയും 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും രണ്ട് വീതം മെഗാപിക്സലുള്ള മാക്രോ,മോണോക്രോം സെൻസറുകളുമാണ് കാമറ വിശേഷങ്ങൾ. 5000mAh ബാറ്ററി ചാർജ് ചെയ്യാനായി 30W ഡാർട്ട് ചാർജറാണ് കൂടെയുള്ളത്. 65 മിനിറ്റ് കൊണ്ട് ഫോൺ ഫുൾചാർജാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആൻഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യു.ഐ 2.0 ആണ് ഇരുഫോണുകളുടെയും ഓപറേറ്റിങ് സിസ്റ്റം.
അതേസമയം, റെഡ്മി നോട്ട് 10 പ്രോ റിയൽമി 8നേക്കാൾ ഒരുപടി മുന്നിലാണ്. 120Hz റിഫ്രഷ് റേറ്റുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി കരുത്ത് പകരുന്ന പ്രകടനം, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറിന്റെ പിന്തുണ, 64 മെഗാപിക്സൽ പ്രധാന സെൻസറടങ്ങിയ നാല് പിൻകാമറകൾ തുടങ്ങി സവിശേഷതകളിൽ റിയൽമി 8നെ ഒരുപാട് പിറകിലാക്കുന്നതാണ് റെഡ്മി നോട്ട് 10 പ്രോ. ഇന്ന് ആമസോണിലൂടെ റെഡ്മി ഫോണുകൾ വിൽപ്പന തുടങ്ങിയിട്ടുണ്ട്.
വില
റിയൽമി 8
- 4GB + 128GB – Rs. 14,999
- 6GB + 128GB – Rs. 15,999
- 8GB + 128GB – Rs. 16,999
റിയൽമി 8 പ്രോ
- 6GB + 128GB – Rs. 17,999
- 8GB + 128GB – Rs. 19,999
റെഡ്മി നോട്ട് 10 സീരീസ്
- Redmi Note 10 Pro Max (6GB + 64GB) – Rs 18,999
- Redmi Note 10 Pro Max (6GB + 128GB) – Rs 19,999
- Redmi Note 10 Pro Max (8GB + 128GB) – Rs 21,999
- Redmi Note 10 Pro (6GB + 64GB) – Rs 15,999
- Redmi Note 10 Pro (6GB + 128GB) – Rs 16,999
- Redmi Note 10 Pro (8GB + 128GB) – Rs 18,999
- Redmi Note 10 (4GB + 64GB) – Rs 11,999
- Redmi Note 10 (6GB + 128GB) – Rs 13,999
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.