വിലക്കുറവുമായി വിപണിപിടിക്കാൻ ‘െറഡ്മീ 5 എ’
text_fieldsഒറ്റ ചാർജിൽ എട്ട് ദിവസം നിൽക്കുന്ന ബാറ്ററിയുമായി ‘ദേശത്തിെൻറ ഫോൺ’ എന്ന പേരിൽ ഷിയോമി റെഡ്മി 5 എ ഇന്ത്യയിൽ. ചൈനയിൽ ഒക്ടോബറിൽ അവതരിപ്പിച്ചതാണിത്. ആൻഡ്രോയിഡ് 7.0 നഗറ്റ് അടിസ്ഥാനമായ MIUI 9 ഒ.എസാണ് ബാറ്ററിശേഷി നിലനിർത്താൻ തുണയാകുന്നത്.
ഷിയോമി 4 എ യുടെ പിൻഗാമിയായി എത്തിയ ഇതിെൻറ രണ്ട് ജി.ബി റാം, 16 ജി.ബി മെമ്മറി പതിപ്പിന് 5,999 രൂപയാണ് വില. ഇതിെൻറ ആദ്യ 50 ലക്ഷം എണ്ണത്തിന് 1,000 രൂപ ഇളവുമുണ്ട്. മൂന്ന് ജി.ബി റാം, 32 ജി.ബി പതിപ്പിന് 6,999 രൂപ നൽകണം. ഡിസംബർ ഏഴിന് ഫ്ലിപ്കാർട്ട്, എം.െഎ ഡോട്ട് കോം വഴിയായായിരുന്നു ആദ്യ വിൽപന. ഗ്രേ, ഗോൾഡ്, റോസ് ഗോൾഡ് നിറങ്ങളിൽ ലഭിക്കും. ഇരട്ട സിമ്മിന് പുറമേ മൈക്രോ എസ്.ഡി കാർഡ് സ്ലോട്ടുമുണ്ട്. വിരലടയാള സ്കാനറില്ലെന്നതാണ് പോരായ്മ.
720x1280 പിക്സൽ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, ഒരു ഇഞ്ചിൽ 296 പിക്സൽ വ്യക്തത, 1.4 ജിഗാഹെർട്സ് നാലുകോർ സ്നാപ്ഡ്രാഗൺ 425 പ്രോസസർ, എൽ.ഇ.ഡി ഫ്ലാഷും ഫേസ് ഡിറ്റക്ഷൻ ഒാേട്ടാഫോക്കസുമുള്ള 13 മെഗാപിക്സൽ പിൻകാമറ, അഞ്ച് മെഗാപിക്സൽ മുൻകാമറ, 128 ജി.ബി വരെ മെമ്മറി കൂട്ടാൻ ശേഷി, ഫോർജി വി.ഒ.എൽ.ടി.ഇ, വൈ-ഫൈ, ബ്ലൂടൂത്ത് 4.1, എ-ജി.പി.എസ്, ഇൻഫ്രാറെഡ്, 3.5 എം.എം ഒാഡിയേ ജാക്, മൈക്രോ യു.എസ്.ബി പോർട്ട്, 3000 എം.എ.എച്ച് ബാറ്ററി, 137 ഗ്രാം ഭാരം എന്നിവയാണ് പ്രേത്യകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.