വീണ്ടും ഫ്ലാഗ്ഷിപ്പ് കില്ലറുമായി റെഡ്മി; കെ40 പ്രോ എത്തുക സ്നാപ്ഡ്രാഗൺ 888 -െൻറ കരുത്തുമായി
text_fields'ഫ്ലാഗ്ഷിപ്പ് കില്ലർ' വെല്ലുവിളികളുമായി സ്മാർട്ട്ഫോണുകൾ ഇറക്കി വിപണിയിൽ വമ്പൻ നേട്ടമുണ്ടാക്കിയ കമ്പനിയായിരുന്നു വൺപ്ലസ്. എന്നാൽ, ചൈനീസ് ഫോണെന്ന വിളിയിൽ നിന്ന് ആഗോളതലത്തിൽ ഏറെ ആവശ്യക്കാരുള്ള ബ്രാൻഡായി മാറിയതോടെ വൺപ്ലസ് കളംമാറ്റാൻ തുടങ്ങിയിരുന്നു. വില പതിയെ-പതിയെ ഉയർത്തി ഇപ്പോൾ, ഒരു പക്കാ ഫ്ലാഗ്ഷിപ്പ് ഫോൺ നിർമാതാക്കളായി അവർ മാറി. അതേസമയം, വൺപ്ലസിെൻറ പഴയ പാത വെട്ടിത്തെളിച്ച് നേട്ടം കൊയ്യാൻ ശ്രമം തുടങ്ങിയത് ഷവോമിയായിരുന്നു.
പോകോ എഫ് 2 എന്ന വിചിത്ര നാമകരണവുമായി അവർ അവതരിപ്പിച്ച ഫോൺ ചരിത്ര വിജയമായി മാറി. അക്കാലത്ത് 50000 രൂപക്ക് മുകളിലുള്ള ഫോണുകളിൽ മാത്രം കാണാൻ സാധിച്ചിരുന്ന സ്നാപ്ഡ്രാഗണിെൻറ 845 പ്രൊസസറുള്ള ഫോൺ 25000 രൂപയ്ക്ക് താഴെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഷവോമി വിപണിയിലെത്തിച്ചു. പോകോ തരംഗം തുടരവേ, അവർ രണ്ട് വർഷം മുമ്പ് റെഡ്മിയുടെ കീഴിൽ കെ 20 പ്രോ എന്ന ഫോൺ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗണിെൻറ തന്നെ 855 എന്ന കരുത്തനായിരുന്നു ചിപ്സെറ്റ്. പ്രാരംഭ വില 30000-ത്തിന് അടുത്താണെങ്കിലും ഫോണിെൻറ മറ്റ് ഫീച്ചറുകളും ഗ്ലാമറും ആളുകളെ വീഴ്ത്താൻ പോന്നതായിരുന്നു. പതിവുപോലെ അതും വമ്പൻ വിജയമായി.
കെ20, കെ20പ്രോ എന്നീ മോഡലുകളുടെ തുടർച്ചയായി ,കെ30 എത്തുമെന്ന് പ്രതീക്ഷിച്ചവരെ റെഡ്മി കഴിഞ്ഞ വർഷം നിരാശരാക്കിയിരുന്നു. എന്നാൽ, 2021ൽ കെ സീരീസിലേക്ക് വരുന്നത് ലക്ഷണമൊത്ത ഫ്ലാഗ്ഷിപ്പ് കില്ലർ തന്നെയാണ്. കെ40, കെ40 പ്രോ എന്നീ മോഡലുകളുടെ വിശേഷങ്ങളറിയാം.
ഫെബ്രുവരി 25ന് ചൈനയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന കെ40 സീരീസിെൻറ ഡിസൈനും മറ്റ് ചില ഫീച്ചറുകളും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വൈബോയിലൂടെ ടീസ് ചെയ്തിട്ടുണ്ട്. മൂന്ന് പിൻകാമറകളുമായി എത്തുന്ന കെ40ക്ക് റെഡ്മി നൽകിയിരിക്കുന്ന പ്രധാന സെൻസർ 108 മെഗാപിക്സലിേൻറതാണ്. കൂടെ മറ്റൊരു വലിയ സെൻസറും ആംബിയൻറ് ലൈറ്റ് സെൻസറും എൽഇഡി ഫ്ലാഷുമുണ്ട്.
കെ40 പ്രോക്ക് കരുത്തേകാൻ സ്നാപ്ഡ്രാഗൺ 888 എന്ന പുതിയ 5ജി ചിപ്സെറ്റായിരിക്കും നൽകുക. കെ40 എന്ന മോഡലിന് 870-യും കരുത്തേകും. വൈഫൈ 6 പിന്തുണ, 3.5 ജിബി പെർ സെക്കൻഡ് ഡൗൺലോഡ് സ്പീഡ്, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ എന്നിവയും കെ40 സീരീസിെൻറ പ്രത്യേകതകളായിരിക്കുമെന്ന് റെഡ്മിയുടെ വൈബോയിലുള്ള ടീസർ വിഡിയോ സൂചിപ്പിക്കുന്നു. കെ40ക്ക് 4500 എംഎഎച്ച് ബാറ്ററിയും കെ40 പ്രോക്ക് 5000 എംഎഎച്ച് ബാറ്ററിയുമായിരിക്കും നൽകുക. ചാർജിങ് സ്പീഡും മറ്റ് വിലവിവരങ്ങളും ഫോണിെൻറ ലോഞ്ചിങ് സമയത്ത് റെഡ്മി പുറത്തുവിേട്ടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.