'റെഡ്മി നോട്ട് 10ടി 5ജി'; ഇന്ത്യയിലേക്ക് ആദ്യ 5ജി ഫോണുമായി റെഡ്മി, വിലയും വിശേഷങ്ങളുമറിയാം
text_fieldsഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി ഇന്ത്യയിൽ ആദ്യമായി അവരുടെ 5ജി പിന്തുണയുള്ള ഫോൺ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്. റെഡ്മി നോട്ട് 10 സീരീസിലേക്ക് എത്തുന്ന ഫോണിെൻറ പേര് റെഡ്മി നോട്ട് 10ടി 5ജി എന്നാണ്. ജൂലൈ 20ന് വെർച്വൽ ഇവൻറിലൂടെയായിരിക്കും 10ടി 5ജി അവതരിപ്പിക്കുക.
റെഡ്മി നോട്ട് 10ടി 5ജിയുടെ വിശേഷങ്ങൾ
ആഗോള മാർക്കറ്റിൽ നേരത്തെ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 10 5ജിയുടെ റീബ്രാൻഡഡ് വേർഷനായിരിക്കും നോട്ട് 10ടി 5ജി. 6.5 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് 10ടി-ക്ക്. 90Hz റിഫ്രഷ് റേറ്റുമുണ്ടായിരിക്കും. 2400 x 1080 പിക്സൽ റെസൊല്യൂഷനുള്ള ഡിസ്പ്ലേയുടെ പീക് ബ്രൈറ്റ്നസ് 500 നിറ്റ്സ് ആയിരിക്കും. മീഡിയടെകിെൻറ 5ജി പിന്തുണയുള്ള ഡൈമൻസിറ്റി 700 എന്ന ചിപ്സെറ്റായിരിക്കും ഫോണിന് കരുത്ത് പകരുക. 8ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഫോണിനുണ്ടായിരിക്കും.
48MP പ്രൈമറി ലെൻസ്, 2MP വീതമുള്ള ഡെപ്ത് സെൻസർ, മാക്രോ ലെൻസ് എന്നിങ്ങനെ ട്രിപ്പിൾ കാമറ സെറ്റപ്പാണ് പിറകിൽ കൊടുത്തിരിക്കുന്നത്. മുന്നിൽ പഞ്ച്ഹോൾ കട്ടൗട്ടിൽ 8MP ഉള്ള സെൽഫീ കാമറയുമുണ്ട്. 5,000mAh ബാറ്ററിയുള്ള ഫോണിനൊപ്പം 18W ഫാസ്റ്റ് ചാർജറാണുണ്ടാവുക. യു.എസ്.ബി ടൈപ് സി പോർട്ട്, 3.5 എംഎം ഒാഡിയോ ജാക്ക് എന്നിവ ഫോണിലുണ്ടാവും. ആൻഡ്രോയ്ഡ് 11നെ അടിസ്ഥാനമാക്കിയുള്ള MIUI 12.5-ൽ ആയിരിക്കും നോട്ട് 10ടി 5ജി പ്രവർത്തിക്കുക.
𝗥𝗘𝗗𝗠𝗜'𝗦 𝗙𝗜𝗥𝗦𝗧 #𝟱𝗚 𝗦𝗠𝗔𝗥𝗧𝗣𝗛𝗢𝗡𝗘 𝗜𝗦 𝗔𝗥𝗥𝗜𝗩𝗜𝗡𝗚!
— Redmi India - #RedmiNote10 Series (@RedmiIndia) July 12, 2021
Brace yourselves for #RedmiNote10T5G, launching on 20.07.2021! ☄️
Step in to a #FastAndFuturistic world soon. ✨
Excited? Get notified & participate in the #contest to win: https://t.co/URaeJH2NoM pic.twitter.com/tB2bKN0P2Z
ചൈനയിൽ റെഡ്മി നോട്ട് 10 5ജിക്ക് 1,099 ചൈനീസ് യുവാനായിരുന്നു വില, അത് ഇന്ത്യൻ രൂപയിലാക്കുേമ്പാൾ 12,500 വരും. നിലവിൽ നോട്ട് 10ടിയുടെ വില കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 15000ത്തിന് താഴെയാണ് പ്രതീക്ഷിക്കുന്ന വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.