ഞെട്ടിക്കുന്ന വിലയിൽ കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11 ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഷവോമി
text_fieldsറെഡ്മി ഫാൻസ് ഏറെക്കാലമായി കാത്തിരിക്കുന്ന നോട്ട് 11 സീരീസ് അവതരിപ്പിച്ച് ഷവോമി ഇന്ത്യ. റെഡ്മീ നോട്ട് 11 എസ്, റെഡ്മി നോട്ട് 11 എന്നീ ബജറ്റ് മോഡലുകളാണ് ഇന്നലെ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 90 Hz റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‍പ്ലേയാണ് പുതിയ ഫോണുകളിൽ ഏറെ ആകർഷണീയമായ സവിശേഷത. ബോക്സി ഡിസൈനും ഫോണിനെ ആകർഷണീയമാക്കുന്നുണ്ട്.
റെഡ്മി നോട്ട് 11
6.43 വലിപ്പമുള്ള ഫുൾ-എച്ച്ഡി പ്ലസ് (1,080x2,400 പിക്സൽസ്) അമോലെഡ് ഡിസ്‍പ്ലേയാണ് നോട്ട് 11ന്. മികച്ച അനുഭവം പകരാനായി 90 Hz റിഫ്രഷ് റേറ്റും നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസ്സറാണ് കരുത്തേകുന്നത്. 33 W അതിവേഗ ചാര്‍ജിങ് പിന്തുണയുള്ള 5000 എം.എ.എച്ചാണ് ബാറ്ററി ശേഷി. 13 മെഗാ പികസ്‍ലിന്റേതാണ് മുൻ കാമറ. 50 എംപിയുടെ പ്രധാന ക്യാമറ, എട്ട് എംപി അള്‍ട്ര വൈഡ് ലെന്‍സും, രണ്ട് വീതം എംപിയുള്ള മാക്രോ ലെന്‍സും, ഡെപ്ത് ലെൻസും നോട്ട് 11-ന്റെ കാമറ വിശേഷങ്ങളാണ്.
റെഡ്മി നോട്ട് 11 എസ്
6.43 വലിപ്പമുള്ള ഫുൾ-എച്ച്ഡി പ്ലസ് (1,080x2,400 പിക്സൽസ്) അമോലെഡ് ഡിസ്‍പ്ലേയാണ് നോട്ട് 11 എസിനും ഷവോമി നൽകിയത്. മീഡിയടെകിന്റെ ഹീലിയോ ജി96 എന്ന കരുത്തുറ്റ മിഡ്റേഞ്ച് പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. എട്ട് ജിബി വരെയുള്ള LPDDR4X റാം, 128 ജിബി വരെയുള്ള യു.എഫ്.എസ് 2.1 സ്റ്റോറേജ് എന്നിവ നോട്ട് 11എസിന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്.
108 എംപി പ്രധാന സെന്‍സര്‍, എട്ട് എംപി അള്‍ട്ര വൈഡ് സെന്‍സര്‍, രണ്ട് എംപി മാക്രോലെന്‍സ്, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് പിൻ കാമറ വിശേഷതങ്ങൾ. 16 എംപിയാണ് മുന്‍ ക്യാമറ. 33 W അതിവേഗ ചാര്‍ജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്. ത്‍
വില വിവരങ്ങൾ
ഫെബ്രുവരി 21 മുതൽ ആമസോണ്‍, എംഐ സ്റ്റോര്‍ എന്നിവയിലൂടെയാണ് നോട്ട് 11എസിന്റെ വില്‍പ്പന. മൂന്ന് പതിപ്പുകളാണുള്ളത്. ആറ് ജിബി റാം+64ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിന് 15,499 രൂപയാണ് വില. ആറ് ജിബി+128 ജിബി പതിപ്പിന് 16,499 രൂപ നൽകണം. എട്ട് ജിബി റാം+128 ജിബി പതിപ്പിന് വില 17,499 രൂപയുമാണ് വില.
ഫെബ്രുവരി 11 മുതല്‍ വില്‍പ്പനയ്ക്ക് എത്തുന്ന നോട്ട് 11ന് തുടക്കത്തിൽ 10 ശതമാനം ഡിസ്ക്കൌണ്ട് ലഭിക്കും. നാല് ജിബി+64ജിബി പതിപ്പ് 12,499 രൂപയ്ക്ക് ലഭിക്കും. ആറ് ജിബി+64ജിബി പതിപ്പിന് വില 13,499 രൂപയാണ്. ആറ് ജിബി+128ജിബി പതിപ്പിന് 14,999 രൂപ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.