Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫുൾ ചാർജാവാൻ 15 മിനിറ്റ്​ മതി​; കിടിലൻ സവിശേഷതകളോടെ റെഡ്​മി നോട്ട്​ 11 സീരീസ്​ എത്തി
cancel
Homechevron_rightTECHchevron_rightMobileschevron_rightഫുൾ ചാർജാവാൻ 15...

ഫുൾ ചാർജാവാൻ 15 മിനിറ്റ്​ മതി​; കിടിലൻ സവിശേഷതകളോടെ റെഡ്​മി നോട്ട്​ 11 സീരീസ്​ എത്തി

text_fields
bookmark_border

റെഡ്​മി അവരുടെ ഏറ്റവും ജനപ്രീതിയുള്ള നോട്ട്​ സീരീസിലെ പുതിയ അവതാരങ്ങളെ അവതരിപ്പിച്ചു. റെഡ്​മി നോട്ട്​ 11 പ്രോ പ്ലസ്​, നോട്ട്​ 11 പ്രോ, നോട്ട്​ 11 എന്നീ മൂന്ന്​ മോഡലുകളാണ്​ ചൈനയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ലോഞ്ച്​ ചെയ്​തത്​. പൊതുവെ ക്വാൽകോം സ്​നാപ്​ഡ്രാഗൺ പ്രൊസസറുകളുമായി വരാറുള്ള നോട്ട്​ സീരീസിൽ ഇത്തവണ മീഡിയ ടെകി​െൻറ ചിപ്​സെറ്റുകളാണ്​ കമ്പനി പരീക്ഷിച്ചിരിക്കുന്നത്​. അതിൽ ഏറ്റവും പുതിയ ഡൈമൻസിറ്റ്​ 920 എന്ന ചിപ്​സെറ്റും ഉൾപ്പെടും. ഫോണി​െൻറ ഇന്ത്യൻ ലോഞ്ച്​ ഡേറ്റ്​ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റെഡ്​മി നോട്ട്​ 11 പ്രോ മോഡലുകളുടെ ഫീച്ചറുകൾ

120Hz റിഫ്രഷ്​ റേറ്റും 360Hz ടച്ച്​ സാംപ്ലിങ്​ റേറ്റും​​ പിന്തുണക്കുന്ന 6.67 ഇഞ്ച്​ വലിപ്പമുള്ള വലിയ അമോലെഡ്​ ഡിസ്​പ്ലേയാണ്​ റെഡ്​മി നോട്ട്​ 11 പ്രോ പ്ലസിന്​. 1200 നിറ്റ്​സ്​ വരെ തെളിച്ചമുള്ള ഡിസ്​പ്ലേ, സൂര്യപ്രകാശത്തിന്​ കീഴിൽ ഉപയോഗിക്കു​േമ്പാൾ പോലും മികച്ച കാഴ്​ച്ച സമ്മനിക്കും. ഗൊറില്ല ഗ്ലാസ്​ വിക്​ടസി​െൻറ സുരക്ഷയാണ്​ മറ്റൊരു പ്രത്യേകത.

ഡിസ്​പ്ലേയുടെ മുകളിലായി പഞ്ച്​ ഹോളിലാണ്​ 16MP ഉള്ള സെൽഫി കാമറ. പിറകിൽ 108MP ഉള്ള പ്രൈമറി സെൻസറും 8MP അൾട്രാവൈഡ്​ സെൻസറും 5MP ടെലിഫോ​േട്ടാ സെൻസറും 2MP ഡെപ്​ത്​ സെൻസറുമുണ്ട്​.


മീഡിയ ടെകി​െൻറ ഡൈമൻസിറ്റി 920 എന്ന ചിപ്​സെറ്റാണ്​ നോട്ട്​ 11 പ്രോ പ്ലസിന്​ കരുത്തേകുന്നത്​. മികച്ച ഗെയിമിങ്​ അനുഭവം പകരാൻ Mali-G68 MC4 ജി.പി.യു ആണ്​ ചിപ്​സെറ്റിലുള്ളത്​. 8 ജിബി വരെ റാമും 256 ജിബി വരെ സ്​റ്റോറേജും ഫോണിലുണ്ട്​.

റെഡ്​മി നോട്ട്​ 11 പ്രോ പ്ലസിലെ 4,500 mAh ബാറ്ററി ചാർജ്​ ചെയ്യാനായി 120 വാട്ട്​ അതിവേഗ ചാർജിങ്​ ടെക്​നോളജിയാണ്​ ഷവോമി അവതരിപ്പിച്ചിരിക്കുന്നത്​. 15 മിനിറ്റ്​ കൊണ്ട്​ ഫോൺ ഫുൾചാർജാവാൻ അത്​ പ്രാപ്​തമാക്കുന്നു. യു.എസ്​.ബി-സി പോർട്ട്​ വഴിയാണ്​ ചാർജിങ്​. ഫോണിൽ 3.5 എംഎം ഒാഡിയോ ജാക്കും നൽകിയിട്ടുണ്ട്​. ജെ.ബി.എൽ ട്യൂൺ ചെയ്​ത ഗംഭീര സ്​റ്റീരിയോ സ്​പീക്കറുകളും പുതിയ നോട്ടിനെ മികച്ചൊരു ഫോണാക്കി മാറ്റും.


റെഡ്​മി നോട്ട്​ 11 പ്രോയും പ്രോ പ്ലസും തമ്മിലുള്ള ഒരോയൊരു വ്യത്യാസം ബാറ്ററിയിലും ചാർജിങ്​ സാ​േങ്കതിക വിദ്യയിലുമാണ്​. 5,160mAh ബാറ്ററിയാണ്​ നോട്ട്​ 11 പ്രോയിലുള്ളത്​. അത്​ ചാർജ്​ ചെയ്യാനായി 67 വാട്ട്​ ഫാസ്റ്റ്​ ചാർജിങ്​ പിന്തുണമാത്രമാണ്​ നൽകിയത്​. 30 മിനിറ്റ്​ കൊണ്ട്​ നോട്ട്​ 11 പ്രോ ഫുൾചാർജാവും.

റെഡ്​മി​ നോട്ട്​ 11

റെഡ്​മി നോട്ട്​ 11 ലൈനപ്പിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്​. 6.67 ഇഞ്ച്​ വലിപ്പത്തിലുള്ള IPS LCD ഡിസ്​പ്ലേയാണ്​ നോട്ട്​ 11-ഇൽ. 1080 x 2400 പിക്​സൽ റെസൊല്യൂഷനുള്ള ഡിസ്​പ്ലേയുടെ റിഫ്രഷ്​ റേറ്റ്​ 90Hz ആണ്​. 16 എംപി പഞ്ച്-ഹോൾ സെൽഫി ഷൂട്ടറാണ്​ മുന്നിൽ. അതേസമയം, ഫോണി​ലെ പ്രാഥമിക ലെൻസ് 50MP മാത്രമാണ്. ബാക്കി ലെൻസുകൾ 8MP + 5MP + 2MP എന്നിങ്ങനെയും.


ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റ് നോട്ട് 11ന്​ കരുത്തേകുന്നു. 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജ്​ ഒാപ്​ഷനും ഏറ്റവും വില കുറഞ്ഞ മോഡലിലും റെഡ്​മി ഉൾപ്പെടുത്തിയിട്ടുണ്ട്​. റേജ് വിപുലീകരണത്തിനായി ഒരു പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ടും ഉണ്ട്​. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഈ ഉപകരണം പായ്ക്ക് ചെയ്യുന്നു.

മൂന്ന്​ ഫോണുകളുടെ വില വിവരങ്ങൾ

റെഡ്​മി നോട്ട്​ 11 പ്രോ പ്ലസ്​

  • 6GB + 128GB – CNY 1,899 (~Rs. 22,200)
  • 8GB + 128GB – CNY 2,099 (~Rs. 24,500)
  • 8GB + 256GB – CNY 2,299 (~Rs. 26,900)

റെഡ്​മി നോട്ട്​ 11 പ്രോ

  • 6GB + 128GB – CNY 1,599 (~Rs. 18,700)
  • 8GB + 128GB – CNY 1,899 (~Rs. 22,200)
  • 8GB + 256GB – CNY 2,099 (~Rs. 24,500)

റെഡ്​മി നോട്ട്​ 1

  • 4GB + 128GB – CNY 1,199 (~Rs. 14,000)
  • 6GB + 128GB – CNY 1,299 (~Rs. 15,200)
  • 8GB + 128GB – CNY 1,499 (~Rs. 17,500)
  • 8GB + 256GB – CNY 1,699 (~Rs. 19,900)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:XiaomiRedmi Note 11Redmi Note 11 ProRedmi Note 11 Pro+
News Summary - Redmi Note 11 Series launched in china
Next Story