നോട്ട് 9 പ്രോ 5ജിയും എത്തുന്നു; വിശേഷങ്ങൾ അറിയാം
text_fieldsഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മിയുടെ ബജറ്റ് മോഡലായ നോട്ട് 9 സീരീസിലേക്ക് പുതിയൊരു താരം കൂടി എത്തുന്നു. വലിയ വിജയമായ നോട്ട് 9 പ്രോ, നോട്ട് പ്രോ മാക്സ്, നോട്ട് 9, നോട്ട് 9 എ എന്നിവക്ക് ശേഷം നോട്ട് 9, നോട്ട് 9 പ്രോ 5ജി വകഭേദങ്ങളാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. ചൈനയിൽ നവംബർ 26ന് നോട്ട് 9 5ജി ലോഞ്ച് ചെയ്യും.
മീഡിയ ടെക്കിെൻറ ബജറ്റ് 5ജി ചിപ്സെറ്റായ ഡൈമൻസിറ്റി 800u ആണ് നോട്ട് 9 5ജിക്ക് കരുത്ത് പകരുന്നത്. നേരത്തെ റിയൽമി യൂറോപ്പിൽ അവതരിപ്പിച്ച റിയൽമി 7 5ജിക്കും സമാന പ്രൊസസർ ആയിരുന്നു. അതേസമയം, റെഡ്മി നോട്ട് 9 പ്രോ 5ജിക്ക് കരുത്ത് പകരാനെത്തുന്നത് സ്നാപ്ഡ്രാഗെൻറ 750ജി ചിപ്സെറ്റാണ്. 8GB RAM, 256GB സ്റ്റോറേജ് എന്നിവ മറ്റു പ്രത്യേകതകളാണ്.
120Hz റിഫ്രഷ് റേറ്റടങ്ങിയ 6.67- ഇഞ്ചുള്ള ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് നോട്ട് 9 പ്രോ 5ജിക്ക്. 6.53 ഇഞ്ച് ഡിസ്പ്ലേയാണ് നോട്ട് 9 5ജിക്ക്. 5,000mAh ബാറ്ററിയും 22.5W ഫാസ്റ്റ് ചാർജിങ്ങുമാണ് പ്രോ വേരിയൻറിന്. 4,820mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങ്ങു നോട്ട് 9നും നൽകിയിരിക്കുന്നു.
ഇന്ത്യയിൽ നേരത്തെ ഇറങ്ങിയ നോട്ട് 9 സീരീസിൽ നിന്നും വലിയ മാറ്റത്തോടെ ചൈനയിൽ എത്തുന്ന പുതിയ വകഭേദങ്ങൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നോട്ട് 9ടി എന്ന പേരിൽ ലോഞ്ച് ചെയ്യാനും ഇടയുണ്ട്. എന്തായാലും ബജറ്റ് 5ജി ഫോണുകൾക്കായി കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.