ജിയോ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ്വർക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ്വർക്കായി റിലയൻസ് ജിയോ. ട്രായിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. ട്രായിയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം 18.6 mbps ആണ് ജിയോയുടെ പരമാധി ഡൗൺലോഡിങ് വേഗത. നവംബർ മാസത്തിൽ ഇത് 5.85mbps ആയിരുന്നു. സെപ്തംബറിൽ 7.2mbps ആയിരുന്ന ജിയോയുടെ പരമാധി ഡൗൺലോഡിങ് വേഗത.
വേഗതയിൽ രണ്ടാം സ്ഥാനത്ത് വോഡഫോണാണ്. 6.7mbps ആണ് വോഡഫോണിെൻറ പരമാവധി ഇൻറർെനറ്റ് ഡൗൺലോഡിങ് വേഗത. നവംബർ മാസത്തിൽ ഇത് 4.6mbps ആയിരുന്നു. മൂന്നാം സ്ഥാനത്തുള്ള െഎഡിയയുടെ പരമാവധി ഡൗൺലോഡിങ് വേഗത 5.03mbps ആണ് . എയർടെൽ 4,68 mbps, ബി.എസ്.എൻ.എൽ 3.42 mbps, എയർസെൽ 3mbps എന്നതാണ് മറ്റ് പ്രധാന നെറ്റവർക്കുകളുടെ ഡൗൺലോഡിങ് വേഗത. മറ്റ് നെറ്റ് വർക്കുകളെ ബഹുദൂരം പിന്തള്ളിയാണ് ജിയോ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ നെറ്റ്വർക്കായി മാറിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിലായിരുന്നു റിലയൻസ് ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്. 2016 ഡിസംബർ മാസം വരെ എല്ലാ സേവനങ്ങളും ജിയോ സൗജന്യമായി നൽകിയിരുന്നു. പിന്നീട് 2017 മാർച്ച് 31 വരെ സൗജന്യ സേവനം ജിയോ നീട്ടി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.