കോൾ മുറിയൽ: എയർടെല്ലിനെതിരെ പരാതിയുമായി ജിയോ
text_fields
മുംബൈ: എയർടെൽ ആവശ്യത്തിന് ഇൻറർകോം കണക്ഷൻ നൽകാത്തത് മൂലം വ്യാപകമായി തങ്ങളുടെ കോളുകൾ മുറിയുന്നുവെന്ന പരാതിയുമായി റിലയൻസ് ജിയോ രംഗത്തെത്തി. എന്നാൽ ജിയോയുടെ ആരോപണം എയർടെൽ നിഷേധിച്ചു. ജിയോക്ക് 35,000 ഇൻറർകോം പോയിൻറ് നൽകിയിട്ടുണ്ട്. 190 മില്യൺ ഉപഭോക്താക്കൾക്ക് ഇത്രയും ഇൻറർകോം കണക്ഷൻ മതിയാവും. ജിയോക്ക് 73 മില്യൺ ഉപഭോക്താക്കൾ മാത്രമാണ് ഉള്ളതെന്നും എയർടെൽ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് എയർടെൽ നടത്തുന്നതെന്ന് ജിയോ പ്രതികരിച്ചു. ലൈസൻസ് വ്യവസ്ഥകളുടെ ലംഘനമാണ് എയർടെല്ലിെൻറ ഭാഗത്ത് നിന്നുണ്ടായത്. ഇതിനെ കുറച്ച് ബന്ധപ്പെട്ട എജൻസികളുടെ ഭാഗത്ത് നിന്ന് അന്വേഷണം വേണമെന്നും കമ്പനി ആവശ്യപ്പെട്ടു. 35,000 ഇൻറർകോം പോയിൻറുകൾ നൽകിയെന്ന എയർടെല്ലിെൻറ വാദം തെറ്റാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
ഇൻറർകോം കണക്ഷെൻറ പേരിൽ റിലയൻസ് ജിയോയും രാജ്യത്തെ മറ്റ് മുൻനിര മൊബൈൽ സേവദാതാക്കളും തമ്മിൽ കടുത്ത ഭിന്നതകളാണ് നിലനിൽക്കുന്നത്. ഇൻറർകോം കണക്ഷൻ നൽകുന്നില്ലെന്ന് ആരോപിച്ച് മറ്റ് സേവനദാതാക്കൾക്കെതിരെ ജിയോ ട്രായിയെ സമീപിച്ചിരുന്നു. ജിയോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രായ് ഇവർക്ക് വൻ പിഴ വിധിക്കുകയും ചെയ്തിരിന്നു. ഇതിനുശേഷവും ഇൻറർകോം കണക്ഷൻ ലഭ്യമാക്കുന്നില്ലെന്നാണ് ജിയോയുടെ പരാതി. വരും ദിവസങ്ങളിൽ ജിയോയുടെ പരാതിയിൽ ട്രായ് തീരുമാനമെടുക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.