ജിയോ സൗജന്യ സേവനം മാർച്ച് 31 വരെ നീട്ടി
text_fieldsമുംബൈ: റിലയന്‍സ് ജിയോ ഉപഭോക്താക്കൾക്കുള്ള സൗജന്യ ഒാഫർ മാര്‍ച്ച് 31 വരെ നീട്ടി. ജിയോ 'ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' എന്ന പേരിലാണ് ഓഫര്‍ കാലാവധി മൂന്നു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.
ലോഞ്ച് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ജിയോ ഫേസ്ബുക്ക്,വാട്ട്സ് ആപ്പ്, സ്കൈപ്പ് എന്നിവയേക്കാൾ വേഗത്തിൽ വളർച്ച നേടി. ജിയോയിൽ ഇപ്പോൾ പോർട്ടബിൾ സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മറ്റ് കമ്പനികളുടെ നമ്പർ പോർട്ട് ചെയ്ത് ജിയോയിലേക്ക് മാറി സൗജന്യ സേവനങ്ങളുൾപ്പെടയുള്ളവ ഉപയോഗപ്പെടുത്താം. അടുത്തായി ജിയോ സിം വീടുകളിൽ എത്തിച്ച് അഞ്ചു മിനിറ്റിനകം ഇ കെവൈസി ഉപയോഗിച്ച് ആക്റ്റിവേറ്റാക്കി നൽകുന്നുണ്ട്. മൂന്നുമാസത്തിനകം ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 5.2 കോടി കടന്നെന്നും മുകേഷ് അംബാനി അവകാശപ്പെട്ടു.
അതേസമയം, ജിയോയില്‍ സൗജന്യമായി ലഭ്യമാകുന്ന ഡാറ്റയില്‍ വ്യത്യാസം വരുമെന്ന സൂചനയും മുകേഷ് അംബാനി നല്‍കി. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy) കൊണ്ടുവരും.
ശരാശരി ബ്രോഡ്ബാന്‍ഡ് യൂസറിനേക്കാള്‍ 25 മടങ്ങ് അധികം ഡേറ്റ ജിയോ യൂസര്‍മര്‍ ഉപയോഗിക്കുന്നുണ്ടെന്നുണ്ട്. തങ്ങളുടെ എതിരാളികളായ മൂന്ന് ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും മുകേഷ് അംബാനി പറഞ്ഞു.
സെപ്തംബര്‍ അഞ്ചിനാണ് ജിയോ ലോഞ്ച് ചെയ്തത്. വെല്‍ക്കം ഓഫറിന്റെ കാലാവധി കഴിഞ്ഞാല്‍ യുസര്‍മാര്‍ ജിയോയുടെ പ്ലാനുകളിലേക്ക് മാറേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.