ജിയോ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി നേടാം
text_fieldsമുംബൈ: റിലയൻസ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി നേടാൻ അവസരം. കാഷ് ബാക്ക് ഒാഫറിലൂടെയാണ് ജിയോ പ്രൈം സ്വന്തമാക്കാനാകുക. റിലയൻസിെൻറ കാഷ് വാലറ്റായ റിലയൻസ് മണിയിലൂടെ പ്രൈം മെമ്പർഷിപ്പ് എടുക്കുേമ്പാൾ 50 രൂപയുടെ കാഷ്ബാക്ക് ഒാഫറാണ് കമ്പനി നൽകുന്നത്.303 രൂപയുടെ പ്രതിമാസം റിചാർജ് ചെയ്യുേമ്പാഴും ഇത്തരത്തിൽ കാഷ്ബാക്ക് ഒാഫർ ലഭിക്കും. ഇത് രണ്ടും കൂടിചേരുേമ്പാൾ 100 രൂപ റിലയൻസ് സൗജന്യമായി നൽകുന്നുണ്ട്. ചുരുക്കത്തിൽ 99 രൂപയുടെ പ്രൈം അംഗത്വത്തിന് പകരമായി 100 രൂപ തിരിച്ച് നൽകുമെന്ന് അർഥം.
ആമസോണിെൻറ പ്രൈം സേവനത്തിന് സമാനമാണ് റിലയൻസ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ്. റിലയൻസ് ജിയോ ൈപ്രമിൽ അംഗമാവുന്നവർക്ക് പ്രത്യേക ഒാഫറുകൾ കമ്പനി നൽകും. അല്ലാത്തവർക്ക് ഇൗ ഒാഫറുകളൊന്നും ലഭ്യമാവുകയുമില്ല. 303 രൂപക്ക് 1 ജി.ബി ഡാറ്റയും സൗജന്യ കോളുകളും എസ്.എം.എസുകളുമാണ് ജിയോയുടെ പ്രൈം മെമ്പർഷിപ്പിലെ ഒാഫർ.
പേടിഎം അടക്കമുള്ള മുൻ നിര വാലറ്റ് ആപ്പുകൾക്ക് വൻ വരുമാന വർധനയാണ് നോട്ട് പിൻവലിക്കൽ തീരുമാനത്തിന് ശേഷം ഉണ്ടായിരിക്കുന്നത്. ഇൗയവസരം മുതലാക്കാനാണ് റിലയൻസ് മണിയെന്ന ആപ് കമ്പനി അവതരിപ്പിച്ചത്. കാഷ്ബാക്ക് ഒാഫറിലൂടെ കൂടുതൽ പേർ ആപ് ഉപയോഗിക്കുമെന്ന പ്രതീക്ഷയാണ് റിലയൻസിനുള്ളത്. അതുവഴി ഇപ്പോഴുണ്ടായിരിക്കുന്ന അനുകൂല സാഹചര്യം മുതലാക്കാമെന്നും റിലയൻസ് കണക്കു കൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.