4ജി കവറേജ് കൂട്ടാൻ ജിയോ; 45,000 കോടി നിക്ഷേപിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് 4ജി മൊബൈൽ കവറേജ് വർധിപ്പിക്കുന്നതിെൻറ ഭാഗമായി 45,000 കോടി രൂപ നിക്ഷേപിക്കുന്നു. ഇതിെൻറ ഭാഗമായി രാജ്യത്തുടനീളം കമ്പനി മൊബൈൽ ടവറുകൾ സ്ഥാപിക്കും.
ടെലികോം മന്ത്രി മനോജ് സിൻഹയുമായുള്ള കൂടികാഴ്ചയിലണ് ജിയോ ഇക്കാര്യമറിയിച്ചെതന്നാണ് വിവരം. അടുത്ത ആറു മാസത്തിനുള്ളിൽ ജിയോ 45,000 കോടി നിക്ഷേപിക്കും. നാലു വർഷത്തിനകം 1 ലക്ഷം കോടിയാണ് ജിയോ നടത്താൻ ഉദ്ദേശിക്കുന്ന നിക്ഷേപം. എന്നാൽ റിലയൻസ് ജിയോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ലഭിക്കുന്ന വിവരമനുസരിച്ച് 1.6 ലക്ഷം കോടി രൂപ ഇപ്പോൾ തന്നെ 2.82 ലക്ഷം ബേസ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നതിനായി നിക്ഷേപിച്ചു കഴിഞ്ഞു. ഇതിലുടെയാണ് ഇന്ത്യയിലെ 18,000ത്തോളം നഗരങ്ങളിലും 2 ലക്ഷം ഗ്രാമങ്ങളിലും ജിയോയുടെ കവറേജ് ലഭ്യമാകുന്നത്.
മികച്ച സേവനം ലഭ്യമാക്കാനാണ് ജിയോ ശ്രമിക്കുന്നത് എന്നാൽ എയർടെൽ, െഎഡിയ, വോഡഫോൺ പോലുള്ള സേവനദാതാക്കൾ ഇൻറർേകാം കണ്കഷൻ നൽകാത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും ജിയോ വൃത്തങ്ങൾ പറഞ്ഞതായാണ് സൂചന.നേരത്തെ ഇൻറർകോം കണ്ക്ഷൻ നൽകാത്ത വിഷയത്തിൽ മൊബൈൽ സേവനദാതാക്കൾക്ക് 3,050 കോടി രൂപ പിഴയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.