ജിയോ മാർച്ച് 31ന് ശേഷവും സൗജന്യ സേവനം തുടരും
text_fieldsമുംബൈ: മാർച്ച് 31ന് അവസാനിക്കുന്ന ഹാപ്പി ന്യൂ ഇയർ ഒാഫറിന് ശേഷവും റിലയൻസ് ജിയോ സൗജന്യ സേവനം തുടരുമെന്ന് സൂചന. മാർച്ച് 31ന് ശേഷം മൂന്ന് മാസത്തേക്ക് കൂടിയാവും ഇത്തരത്തിൽ ജിയോയുടെ സേവനം ലഭിക്കുക. ജൂൺ 30 വരെ പുതിയ ഒാഫറിന് കാലവധിയുണ്ടായിരിക്കും.
പുതിയ ഒാഫർ പ്രകാരം വോയ്സ് കോളുകൾ പൂർണ സൗജന്യമായിരിക്കും. എന്നാൽ ഡാറ്റ സേവനത്തിനായി 100 രൂപ അധികമായി നൽകേണ്ടി വരും. പുതിയ വാർത്തയെ കുറിച്ച് ഇതുവരെയായിട്ടും റിലയൻസ് പ്രതികരിക്കാൻ തയാറിയിട്ടില്ല.
സെപ്തംബർ 5നായിരുന്നു ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്. നാല് മാസത്തിനകം 72 മില്യൺ ഉപഭോക്തകളുമായി ജിയോ ഇന്ത്യൻ ടെലികോം രംഗത്ത് ചരിത്രം കുറിച്ചിരുന്നു. ജിയോയുടെ ഒാഫറുകൾ മൂലം രാജ്യത്തെ മുൻ നിര ടെലികോം സേവനദാതാക്കളായ െഎഡിയ, എയർടെൽ, വോഡഫോൺ എന്നിവർക്കെല്ലാം നിരക്ക് കുറക്കേണ്ടി വന്നിരുന്നു.
സൗജന്യ സേവനം പിൻവലിച്ചാൽ ജിയോയുടെ ഉപഭോക്തകളുടെ എണം കുറയുമെന്ന് ടെക് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ട്രായുടെ നിർദേശമുള്ളതാനാൽ മാർച്ച് 31ന് ശേഷം ജിയോക്ക് പൂർണമായ സൗജന്യം നൽകാനും കഴിയില്ല. അതുകൊണ്ടാണ് കുറഞ്ഞ നിരക്കിൽ സേവനം നൽകുക എന്ന തന്ത്രം റിലയൻസ് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.