ഫേസ്ബുക്ക് 'പോളിസി': വീശദീകരണമാരാഞ്ഞ് മനുഷ്യാവകാശ സംഘടനകൾ
text_fieldsകാലിഫോർണിയ: ഫേസ്ബുക്കിെൻറ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നയത്തിൽ വിശദീകരണമാരാഞ്ഞ് മനുഷ്യാവകാശ സംഘടനകൾ. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് നിരന്തരമായി സെൻസർ ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമേരിക്കൻ സിവിൽ ലിബേർട്ടി റെറ്റസ്, സിറാ ക്ളബ്, െസൻറർ ഒാഫ് മീഡിയ ജസ്റ്റിസ് അമേരിക്ക എന്നി സംഘടനകൾ ആശങ്ക അറിയിച്ച് രംഗത്തെത്തിയത്.
പൊലീസ് അതിക്രമങ്ങൾ, വിയ്റ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ എന്നിവെയല്ലാം ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. രണ്ട് ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടും ഫേസ്ബുക്ക് സസ്െപൻഡ് ചെയ്തിരുന്നു. ഇതിനെ വിമർശിച്ച് കൊണ്ട് ഫേസ്ബുക്ക് മേധാവിക്ക് ഇവർ കത്തും അയച്ചിട്ടുണ്ട്.
ഫേസ്ബുക്കിനെകുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളെയും സ്വാഗതം െചയ്യുന്നു. സംഘടനകൾ നൽകിയ കത്തിനെ കുറിച്ച് കമ്പനി പരിശോധിക്കുമെന്നും ഫേസ്ബുക്ക് അധികൃതർ പ്രതികരിച്ചു. റോയിേട്ടഴ്സിെൻറ റിപ്പോർട്ടനുസരിച്ച് ഫേസ്ബുക്കിലെ സീനിയർ എക്സിക്യുട്ടീവസ് ആണ് ഫേസ്ബുക്കിെൻറ ഉള്ളടക്കത്തെ സംബന്ധച്ച് തീരുമാനമെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.