90Hz ഡിസ്പ്ലേയും ഒഐഎസും; കിടിലൻ ഫീച്ചറുകളോടെ ഗാലക്സി എ52, ഗാലക്സി എ72 ഇന്ത്യയിൽ
text_fieldsകഴിഞ്ഞ വർഷം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോണുകളിൽ ഒന്നായ എ51-ന്‍റെ പുത്തൻ വകഭേദവുമായി സാംസങ് ഇന്ത്യയിലേക്ക്. ദക്ഷിണ കൊറിയൻ ടെക് ഭീമൻ അവരുടെ മിഡ് ടയർ എ സീരീസിലേക്ക് ഗാലക്സി എ52, ഗാലക്സി എ72 എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആഗോള മാർക്കറ്റിൽ 5ജി പിന്തുണയോടെ ഇറക്കിയ ഗാലക്സി എ52 ഇന്ത്യയിൽ 4ജിയിലാണ് ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
ഗാലക്സി എ52
6.5 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേ, അതിന് മികച്ച ഒഴുക്ക് നൽകാനായി 90Hz റിഫ്രഷ് റേറ്റ് എന്നിവ നൽകിയിട്ടുണ്ട്. 2400 x1080 പിക്സൽ റെസൊല്യൂഷനടങ്ങിയ ഡിസ്പ്ലേക്ക് 800 നിറ്റ്സ് വരെ പരമാവധി ബ്രൈറ്റ്നസുമുണ്ടാകും. സുരക്ഷയ്ക്കായി ഇൻഡിസ്പ്ലേ ഫിംഗർപ്രിന്‍റാണ് ഫോണിൽ നൽകിയിരിക്കുന്നത്. 32 മെഗാപിക്സൽ മുൻ കാമറ പഞ്ച് ഹോളായി ഡിസ്പ്ലേക്ക് മുകളിൽ സജ്ജീകരിച്ചിരിക്കുന്നു.
പിറകിൽ 64 മെഗാപിക്സൽ പ്രധാന സെൻസറടക്കം നാല് കാമറകളാണ്. അതിൽ 12 മൊഗപിക്സൽ അൾട്രാവൈഡ് സെൻസർ, അഞ്ച് വീതം മൊഗാപിക്സൽ മാക്രോ സെൻസർ, ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടും. അതോടൊപ്പം എ52-വിന് സാംസങ് ആദ്യമായി ഫ്ലാഗ്ഷിപ്പ് കാമറ ഫീച്ചറായ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബ്ലൈസേഷൻ (OIS ) ഇത്തവണ നൽകാൻ പോവുകയാണ്.
സ്നാപ്ഡ്രാഗൺ കഴിഞ്ഞ വർഷം അവതരിപ്പിച്ച മിഡ്റേഞ്ച് പ്രൊസസർ 720G ആണ് ഗാലക്സി എ52ന് കരുത്ത് പകരുന്നത്. 6GB + 128GB, 8GB + 256GB എന്നീ മോഡലുകളിലാണ് ഫോൺ എത്തുക. ഫോണിന് എസ്.ഡി കാർഡ് സ്ലോട്ട് പ്രത്യേകമായി നൽകിയിട്ടുണ്ട്. 4,500mAh ബാറ്ററി, അത് ചാർജ് ചെയ്യാനായി 25W ഫാസ്റ്റ് ചാർജിങ് സംവിധാനം എന്നിവയും പ്രത്യേകതകളാണ്. ആൻഡ്രോയ്ഡ് 11ൽ അടിസ്ഥാനമാക്കിയുള്ള വൺ യു.ഐ 3.1-ലാണ് എ52 പ്രവർത്തിക്കുന്നത്.
ഗാലക്സി എ72
വലിപ്പം 6.7 ഇഞ്ചുണ്ട്, എന്ന ഒരേയൊരു മാറ്റമൊഴിച്ചാൽ, മറ്റെല്ലാ ഡിസ്പ്ലേ സവിശേഷതകളും എ52വിന് സമമാണ്. 32 മെഗാപിക്സൽ പഞ്ച് ഹോൾ മൂൻ കാമറയാണ് എ72-വിനും നൽകിയിരിക്കുന്നത്. പിൻ കാമറകളിൽ വലിയ മാറ്റം തന്നെ വരുത്തിയിട്ടുണ്ട്. 64 മെഗാപിക്സൽ പ്രധാന സെൻസർ, 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, എട്ട് മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, അഞ്ച് മെഗാ പിക്സൽ ഡെപ്ത് സെൻസർ എന്നിവയാണവ. എ52വിന് സമാനമായി ഒ.ഐ.എസ് സംവിധാനം എ72വിലും ഉണ്ടാവും.
8GB + 128GB, 8GB + 256GB എന്നീ വകഭേദങ്ങളിൽ ഫോൺ ലഭ്യമായേക്കും. പ്രൊസസർ എ52വിന് കരുത്തേകുന്ന സ്നാപ്ഡ്രാൺ 720ജി തന്നെ ആയിരിക്കും. 5,000mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജറും ഫോണിൽ പ്രതീക്ഷിക്കാം. 3.5 എംഎം ഹെഡ്ഫോൺ ജാക്ക് ഇരുഫോണുകളിലും സാംസങ് നിലനിർത്തിയേക്കും.
ഗാലക്സി എ 52, എ 72 ഫോണുകളുടെ വില വിവരങ്ങൾ ലോഞ്ചിന്‍റെ സമയത്ത് സാംസങ് പുറത്തുവിട്ടിരുന്നില്ല. അതേസമയം, ഫോണുകളുടെ ലീക്കായ വില വിവരങ്ങൾ താഴെ
Galaxy A52 4G (6GB + 128GB): Rs. 26,499
Galaxy A52 4G (8GB + 128GB): Rs. 27,999
Galaxy A72 4G (8GB + 128GB): Rs. 34,499
Galaxy A72 4G (8GB + 256GB): Rs. 37,999
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.