മൂന്ന് പിൻകാമറകൾ, സൂപ്പർ അമോലെഡ് ഡിസ്പ്ലേ; ഗാലക്സി എ7 വരുന്നു
text_fieldsലോക പ്രശസ്ത സ്മാർട്ഫോൺ ബ്രാൻറായ സാംസങ് അവരുടെ എ സീരീസിലും ജെ സീരീസിലും വർഷങ്ങളായി വ്യത്യസ്തമായ മോഡലുകൾ വിപണിയിൽ ഇറക്കുന്നു. എന്നാൽ ചിലപ്പോഴെങ്കിലും അമിത വിലയും ഫീച്ചറുകളുടെ ദാരിദ്ര്യവും പറഞ്ഞുള്ള പരിഹാസങ്ങൾക്ക് അവർ വിധേയരായി. സമീപ കാലത്തായി ഇറങ്ങിയ എ6 പ്ലസും ജെ8ഉം ഇത്തരത്തിൽ കുറഞ്ഞ ഫീച്ചറുകൾ കാരണം പഴികേട്ട മോഡലുകളായിരുന്നു. രണ്ടിലും സാംസങ് പരീക്ഷിച്ച സ്നാപ്ഡ്രാഗൺ 450 എന്ന ബജറ്റ് പ്രൊസസറായിരുന്നു കമ്പനിക്ക് തലവേദനയുണ്ടാക്കിയത്.
എന്നാൽ എല്ലാത്തിനും മറുപടിയുമായാണ് സാംസങ് തിരിച്ചുവരുന്നത്. ഇത്തവണ ഗാലക്സി എ സീരീസിലേക്ക് എ7 എന്ന മോഡലിനെയാണ് അവർ വിപണിയിലിറക്കുന്നത്. 30000 രൂപയോളം വില പ്രതീക്ഷിക്കുന്ന പുതിയ മോഡലിൽ ആദ്യമായി സാംസങ് മൂന്ന് പിൻകാമറകൾ പരീക്ഷിക്കുന്നു എന്നതാണ് വലിയ പ്രത്യേകത.
മറ്റ് കമ്പനികൾ നോച്ച് ഡിസ്പ്ലേയുടെയും മറ്റും പിറകെ പോകുേമ്പാൾ സാംസങ് അത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധപതിപ്പിക്കാതെ ഹുആവേ പി20 പ്രോയിൽ പരീക്ഷിച്ചതുപോലെ ട്രിപ്പിൾ ക്യാമറയുമായാണ് എത്തുന്നത്. ഫിംഗർപ്രിൻറിെൻറ സ്ഥാനത്തിലും വ്യത്യാസമുണ്ട്.
എ7 വിശേഷങ്ങൾ
പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് F2.2 അപർച്ചറുള്ള അഞ്ച് മെഗാ പിക്സൽ ഡെപ്ത് സെൻസറാണ് പിന്നിലുള്ള ആദ്യ കാമറ. F1.7 അപർച്ചറുള്ള 24 മെഗാ പിക്സൽ പ്രധാന കാമറയും F2.4 അപർച്ചറുള്ള എട്ട് മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസുമായിരിക്കും പിന്നിലുണ്ടാവുക. കൂടെ 24 മെഗാ പിക്സൽ(F2.0) മുൻകാമറയുമുണ്ട്. മുന്നിലും പിന്നിലുമായി മറ്റ് കമ്പനികൾ ഫിംഗർ പ്രിൻറ് സെൻസർ സ്ഥാപിക്കുേമ്പാൾ സാംസങ് എ7ന് ഫോണിെൻറ വലത് ഭാഗത്താണ് വിരലടയാള സെൻസർ ക്രമീകരിച്ചിരിക്കുന്നത്.
ഫുൾ എച്ച്ഡി പ്ലസ് 1080x2220 പിക്സൽ റെസൊല്യൂഷനുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് മറ്റൊരു പ്രധാന സവിശേഷത. നോച്ചിന് പകരമായി ഇൻഫിനിറ്റി ഡിസ്പ്ലേയാണ് എ7ൽ. എൻ.എഫ്.സി സംവിധാനവും പുതിയ മോഡലിലുണ്ട്. ആറിഞ്ചാണ് ഡിസ്പ്ലേയുടെ വലിപ്പം.
സ്നാപ് ഡ്രാഗെൻറ ഏറ്റവും പുതിയ 710 പ്രൊസസറാണ് എ7ൽ പ്രതീക്ഷിക്കുന്നത്. 4/64 ജീബി, 6/128 ജീബി മോഡലുകളിൽ മെമ്മറി കാർഡിട്ട് 512 ജീബി വരെ ഉയർത്താനുള്ള സൗകര്യവും ഉണ്ടായിരിക്കും. 3300 എം.എ.എച്ച് ബാറ്ററിയും പ്രധാനപ്പെട്ട സെൻസറുകളുമെല്ലാം പുതിയ ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആൻഡ്രോയ്ഡ് 8.0 അടങ്ങുന്ന സാംസങ് എക്സ്പീരിയൻസ് യൂ.െഎ ഉള്ള ഫോൺ, കറുപ്പ്, നീല, ഗോൾഡ്, പിങ്ക് കളറുകളിൽ ലഭ്യമാകും. ഗ്ലാസ് ബോഡിയാണ് എ7ന് സാംസങ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.