6 ജീ.ബി റാമുള്ള ‘ഗാലക്സി സി9’നുമായി സാംസങ്ങ്
text_fieldsബെയ്ജിങ്: 6 ജീ.ബി റാമുള്ള സ്മാർട്ട്ഫോൺ സാംസങ്ങ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ഗാലക്സി സി9 എന്ന ഫോണാണ് ചൈനീസ് വിപണിയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നവംബർ 16 മുതൽ ഫോൺ ചൈനയിൽ ലഭ്യമായി തുടങ്ങും.
1080p റെസല്യുഷനിലുള്ള ആറ് ഇഞ്ച് സ്ക്രീനാണ് ഫോണിനുള്ളത്. 1.4GHz ഒക്ടാകോർ പ്രോസസറുള്ള ഫോണിന് 6ജീ.ബി റാമാണ് കരുത്തുപകരുക. മുന്നിലും പിറകിലും 16 മെഗാപിക്സൽ ക്യാമറകളാണുള്ളത്.
ആൻഡ്രോയിഡിെൻറ മാർഷെല്ലോ ഒാപ്പറേറ്റിംഗ് സിസ്റ്റത്തിലെത്തുന്ന ഫോണിന് NFC അടക്കമുള്ള എല്ലാ കണ്ക്ടിവിക്റ്റി സംവിധാനങ്ങളുമുണ്ട്. 64ജീ.ബി മെമ്മറിയും 4000 mahെൻറ ബാറ്ററി എന്നിവയുമുണ്ട്. ഫിംഗർപ്രിൻറ് സ്കാനർ ഉൾപ്പെടയുള്ള സുരക്ഷസംവിധാനങ്ങളും ഗാലക്സി സി9െൻറ പ്രത്യേകതയാണ്.
ഇന്ത്യയിൽ ഗാലക്സി സി9 എപ്പോൾ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇന്ത്യ വിപണിയിലെത്തുേമ്പാൾ സി9ന് ഏകദേശം 31000 രൂപ വിലവരുമെന്ന് സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.