സാംസങ് ഗാലക്സി ‘ഫോൾഡബ്ൾ’ ഖത്തറിലും; ഇപ്പോൾ ബുക്ക് ചെയ്യാം
text_fieldsദോഹ: സ്മാർട്ട് ഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന സാംസങ് ഗാലക്സി ഫോൾഡബ്ൾ മൊബൈൽ ഫോണുകൾ ഖത്തറിലെ വിപണിയിലുമെത്തി. അടുത്തിടെ അന്താരാഷ്ട്ര വിപണിയിലേക്ക് അവതരിപ്പിച്ച, ഏറ്റവും ആകർഷകമായ ഗാലക്സി ഫോൾഡബ്ൾ ഫോണുകൾ ഏറെ സ്വീകാര്യതയോടെയാണ് ഖത്തറിലെ സ്മാർട്ഫോൺ ഉപയോക്താക്കളിലേക്കുമെത്തുന്നത്.
ഗാലക്സി ഇസഡ് ഫ്ലിപ് 5, ഗാലക്സി ഇസഡ് ഫോൾഡ് 5 എന്നിവയുടെ ഖത്തറിലെ പ്രീ ഓർഡറുകൾ ആരംഭിച്ചതായി അംഗീകൃത വിതരണക്കാരായ ദോഹത്ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷൻ അറിയിച്ചു. ആഗസ്റ്റ് 10 വരെ പ്രീ ഓർഡറുകൾ സ്വീകരിക്കുന്നതാണ്. ആകർഷക ഡിസൈനും, അതിനൂതന സാങ്കേതിക മികവുകളുമുള്ള മോഡലുകളായാണ് സാംസങ് ഗാലക്സി ഫോൾഡബ്ൾ ഫോണുകളുടെ പുതിയ സീരീസ് എത്തുന്നത്.
കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ചടങ്ങിൽ പുതു സീരീസുകൾ പുറത്തിറക്കി. നൂതനമായ ഡിസൈനിലെ ഫോണുകൾ സാംസങ്ങിനൊപ്പം ഖത്തറിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ദോഹത്ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷൻ ഓപറേഷൻ മാനേജർ അസ്ഹർ ബക്ഷ് പറഞ്ഞു.
സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് ആന്റ് ഫ്ലിപ് 5, ടാബ് എസ്9 സീരീസ്, പുതിയ സാസംസങ് സിക്സ് സീരീസ് വാച്ച് എന്നിവ ഖത്തറിൽ പുറത്തിറക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിലുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് സാംസങ്ങിന്റെ അതിവശിഷ്ടമായ സീരീസിലെ സ്മാർട്ട്ഫോൺ ദോഹത്നയുമായി ചേർന്ന് എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം സാംസങ് ഗൾഫ് ഇലക്ട്രോണിക്സ് മൊബൈൽ എക്സ്പീരിയൻസ് ഡിവിഷൻ മേധാവി ഫാദി അബു ഷമത് പങ്കുവെച്ചു.
സാങ്കേതിക മികവിലും, ഡിസൈനിലും, ബാറ്ററി പവറിലും സ്മാർട്ട്ഫോൺ വിപണിയിലെ അത്ഭുതമായി മാറുന്ന സാംസങ് പുതിയ സീരീസ് ഉപയോക്താക്കൾക്ക് അപൂർവമായ അനുഭവം നൽകുമെന്ന് ദോഹത്ന സെയിൽസ് മാനേജർ ദീപക് ജയറാം പറഞ്ഞു.
മിന്റ്, ഗ്രാഫൈറ്റ്, ക്രീ, ലാവെൻഡർ എന്നീ നിറങ്ങളിൽ ഗാലക്സി ഇസഡ് ഫ്ലിപ് ഫൈവ് സ്വന്തമാക്കാവുന്നതാണ്. 256 ജി.ബി, 512 ജി.ബി എന്നീ മികച്ച സ്റ്റോറേജ് കപ്പാസിറ്റിയിൽ ഫോണുകൾ ലഭ്യമാവും.
ഗാലക്സി ഇസഡ് ഫോർഡ് 5 സീരീസിൽ ഐസി ബ്ലൂ, ഫാന്റം ബ്ലാക്ക്, ക്രീം നിറങ്ങളിൽ ലഭ്യമാണ്. ഈ സീരീസിൽ ഒരു ടി.ബി, 256 ജി.ബി, 512 ജി.ബി സ്റ്റോറേജ് കപ്പാസിറ്റി ലഭ്യമാണ്. ഫോണുകളുടെ ആകർഷകമായ കെയ്സുകളും സ്വന്തമാക്കാം. ഇരു മോഡലുകളും പ്രീ ഓർഡറിൽ 450 റിയാൽ മൂല്യമുള്ള 512 ജി.ബി സൗജന്യ അപ്ഗ്രഡേഷനും ഒരു വർഷ സാംസങ് കെയർ പ്ലസ് വാറന്റിയും ലഭിക്കും.
ഗാലക്സി വാച്ച് 6 സീരീസ് പ്രീഓഡറിൽ ഗാലക്സി ബഡ്സ് 2 സൗജന്യമായി സ്വന്തമാക്കാം. ടാബ് എസ്9 സീരീസിൽ ഗാലക്സി ബഡ്സ്2ഉം ഒരു വർഷ കെയർ പ്ലസ് വാറന്റിയും ഒരു വർഷം മൈക്രോസോഫ്റ് 365 സബ്സ്ക്രിപ്ഷനും ലഭിക്കും.പ്രീ ഓർഡർ വില: ഗാലക്സി z ഫ്ലിപ് 5: 256 ജി.ബി 3849 റിയാൽ, 512 ജി.ബി 4299 റിയാൽ. ഗാലക്സി z ഫോൾഡ്5: 256 ജി.ബി 6749 റിയാൽ, 512 ജി.ബി 7199 റിയാൽ, ഒരു ടി.ബി 8099 റിയാൽ.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും https://www.dohatna.com.qa/ https://www.samsung.com/ae/mobile/ ലിങ്കുകൾ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.