സാംസങ് ഗാലക്സി ജെ3 2017ൽ പുറത്തിറങ്ങും
text_fieldsമുംബൈ: സാംസങിെൻ പുതിയ ജെ 3 ഫോൺ 2017ൽ ഇന്ത്യൻ വിപണിയിൽ എത്തും. ട്വിറ്ററലൂടെയാണ് പുതിയ ഫോണിെൻറ ചിത്രങ്ങളും പ്രാഥമിക വിവരങ്ങളും ചോർന്നത്. മുമ്പ് ഇൗ ഫോണിെൻറ വരവിനെ കുറിച്ച് പല ടെക്നോളജി വെബ്സൈറ്റുകളിൽ നേരത്തെ വാർത്തകൾ വന്നിരുന്നു.
2015ലാണ് സാംസങ് അവരുടെ ജെ3 സീരിസ് വിപണിയിൽ അവതരിപ്പിച്ചത് ഇൗ സീരിസിലെ ഏറ്റവും പുതിയ ഫോണാണ് 2017ൽ വിപണിയിലെത്തുക. സാംസങിെൻ തനതു ഡിസൈൻ പാറ്റേൺ തന്നെയാണ് ജെ3യും പിന്തുടരുന്നത്. വലതു വശത്താണ് പവർ ബട്ടൺ, ഇടത് വശത്ത് ശബ്ദ നിയന്ത്രണ സ്വിച്ചുകളും നൽകിയിരിക്കുന്നു. 1.4 ജീഗാഹെർഡ്സിെൻറ ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ െപ്രാസസറാണ് ഫോണിനുള്ളത്. 2ജീബി റാമും ഇതിനൊപ്പം കൂട്ടിച്ചേർത്തിരിക്കുന്നത്.
sബൈക്ക് മോഡോഡുകൂടിയ ഗാലക്സി ജെ3 2016ൽ സാംസങ്പുറത്തിറക്കിയിരുന്നു. 5 ഇഞ്ച് ഡിസ്േപ്ലയാണ് ഫോണിനുള്ളത്. 1.5 ജീബി റാമും 8 ജീബി റോമും ഉണ്ടാവും. 8 മെഗാപിക്സലിെൻറ പിൻകാമറയും, 5 മെഗാപിക്സലിെൻറ മുൻകാമറയും ഫോണിനുണ്ടാവും. 8990 രൂപയാണ് വില. പുതുതായി 2017ൽ പുറത്തിറങ്ങുന്ന ഫോണിന് എകദേശം 6990 രൂപയായിരിക്കും വില.
ചൈനീസ് ഫോണുകൾ വില കുറഞ്ഞ മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ചതോടെ കൊറിയൻ കമ്പനിക്ക് തിരിച്ചടിയേറ്റു. ഇത് മറികടക്കാനാണ് ബജറ്റ് സ്മാർട്ട് ഫോൺ നിരയിൽ ജെ3യെ സാംസങ് രംഗത്തിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.