Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightകിടിലൻ ബാറ്ററി...

കിടിലൻ ബാറ്ററി ലൈഫുമായി വീണ്ടും സാംസങ്​; എം സീരീസിലെ പുതിയ അതിഥി

text_fields
bookmark_border
samsung-m21
cancel

6000 എം.എ.എച്ച്​ ബാറ്ററിയുമായി സാംസങ്ങി​​െൻറ മറ്റൊരു സ്​മാർട്ട്​ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച്​ ചെയ്യാനൊരുങ്ങുന്നു. എം സീരീസിലേക്ക്​ എം21 എന്ന മോഡലാണ്​ മാർച്ച്​ 16ന്​ ലോഞ്ച്​ ചെയ്യുക. 48 മെഗാപിക്​സൽ കാമറയും സൂപ്പർ അമോലെഡ്​ ഡിസ്​പ്ലേയും പുതിയ മോഡലിലുണ്ട്​.

നേരത്തെ എം30 എസ്​, എം31 എന്നീ മോഡലുകളിലാണ്​ വലിയ ബാറ്ററി സാംസങ്ങ്​ അവതരിപ്പിച്ചിരുന്നത്​. ശരാശരി അഭിപ്രായമുള്ള എക്​സിനോസി​​െൻറ 9611 എന്ന മിഡ്​റേഞ്ച്​ പ്രൊസസറുമായി എത്തിയ ഇരുമോഡലുകളും ആളുകൾ വാങ്ങിയത്​ ബാറ്ററിയുടെ മഹിമ കണ്ട്​ തന്നെയായിരുന്നു.

m21

വലിയ ബാറ്ററി വേഗത്തിൽ ചാർജ്​ ചെയ്യാൻ 15 വാട്ട്​ ഫാസ്റ്റ്​ ചാർജറും കൂടെയുണ്ടാകും. പിറകിൽ ട്രിപ്പിൾ കാമറയും 20 മെഗാപിക്​സലി​​െൻറ സെൽഫി കാമറയുമാണ്​ മറ്റൊരു വിശേഷം. എക്​സിനോസ്​ 9611 പ്രൊസസറുമായി എത്തുന്ന എം21ന്​ 4, 6 ജിബി റാം മോഡലുകളുണ്ടാവും. ആൻഡ്രോയ്​ഡ്​ 10 അടിസ്ഥാനമാക്കിയുള്ള സാംസങ്ങി​​െൻറ വൺ യു.ഐ 2.0ആണ്​ ഓപറേറ്റിങ്​ സിസ്റ്റം. നീല, കറുപ്പ്​, പച്ച നിറങ്ങളിലായിരിക്കും എം21 വൺ വിപണിയിലെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungsamsung m21
News Summary - Samsung Galaxy M21 with 48MP camera, 6000mAh battery is set to launch-technology news
Next Story