ബജറ്റിലൊതുങ്ങുന്ന കിടിലൻ ഫോണുമായി സാംസങ് വീണ്ടും
text_fieldsസാംസങ്ങിെൻറ ഏറ്റവും ജനപ്രിയ മോഡലായ എം സീരീസിലേക്ക് പുതിയ അതിഥി കൂടിയെത്തുന്നു. എം30, എം30എസ്, എന്നിവയുടെ വിജയങ്ങൾക്ക് ശേഷം അവതരിപ്പിച്ച എം31െൻറ പുതിയ വികഭേദത്തിന് നൽകിയ പേര് എം31എസ് എന്നാണ്. മുൻ മോഡലുകളെ അപേക്ഷിച്ച് ഡിസ്പ്ലേയിലും സുരക്ഷയിലും വലിയ മാറ്റങ്ങളോടെയാണ് എം31എസിെൻറ വരവ്.
ഇൗ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കുന്ന മോഡൽ ആഗസ്ത് 6ന് വിപണയിൽ എത്തിക്കാനാണ് സാംസങ്ങിെൻറ ലക്ഷ്യം. എം31എസിെൻറ പ്രധാന സവിശേഷതകൾ ഫോൺ ലോഞ്ചിന് മുമ്പ് തന്നെ പുറത്തുവിട്ടിരിക്കുകയാണ് 91മൊബൈൽസ് എന്ന വെബ് സൈറ്റ്. സാംസങ്ങിെൻറ ഒാൺലൈൻ സ്റ്റോറിലും ആമസോണിലുമായിരിക്കും ഫോൺ വിൽപ്പനക്കെത്തുക.
എൽ ഷേപ്പിലുള്ള നാല് പിൻകാമറകളാണ് എം31എസിന് 64MP പ്രധാന ലെൻസ്, 8MP അൾട്രാവൈഡ് കാമറ, 5MP ഡെപ്ത് സെൻസർ, 5MP മാക്രോ കാമറ എന്നിങ്ങനെയാണ് കാമറ വിശേഷങ്ങൾ. മുൻ മോഡലുകളുമായുള്ള പ്രധാന വ്യത്യാസം ഫിംഗർ പ്രിൻറിലാണ്. പിന്നിൽ സജ്ജീകരിക്കുന്നതിന് പകരം സെൻസർ പവർ ബട്ടണിനൊപ്പം സൈഡിലോ, ഡിസ്പ്ലേക്കുള്ളിലോ ആവാനാണ് സാധ്യത. ഇവ രണ്ടിനും പകരം ഫേസ് അൺലോക്ക് മാത്രം നൽകാനും സാധ്യതയുണ്ട്.
വാട്ടർ ഡ്രോപ് നോച്ചിന് പകരം ഇത്തവണ എം30 സീരീസിലേക്ക് പഞ്ച് ഹോൾ ഡിസ്പ്ലേ പരീക്ഷിച്ചിരിക്കുകയാണ് സാംസങ്. സാംസങ് ഇൻഫിനിറ്റി ഒാ ഡിസ്പ്ലേ എന്ന് വിളിക്കുന്ന ഇൗ മുൻ കാമറ സജ്ജീകരണം അവരുടെ തന്നെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ് സീരീസിലും നൽകിയിട്ടുണ്ട്. മുന്നിൽ 32 മെഗാപിക്സലുള്ള കാമറയാണ് നൽകുക.
ഡിസ്പ്ലേ അമോലെഡ് തന്നെയാകാനാണ് സാധ്യത. എം31ൽ ഉള്ള 9611 ചിപ്സെറ്റ് പുതിയ മോഡലിനും കരുത്ത് പകരും. 6ജിബി റാമും 64 ജിബി സ്റ്റോറേജുമായിരിക്കും വില കുറഞ്ഞ മോഡലിന്. 6000 എം.എ.എച്ച് ബാറ്ററിയും 15 വാട്ട് ചാർജറും എം31എസിലും സാംസങ് നൽകിയേക്കും. 20000 രൂപക്ക് താഴെയായിരിക്കും വില. 15000 രൂപയിൽ ഷവോമി, റിയൽമി എന്നീ കമ്പനികൾ നിരവധി മോഡലുകൾ വിപണയിൽ എത്തിച്ച സ്ഥിതിക്ക് അതേ വിലയിൽ തന്നെ എം31 എസും അവതരിപ്പിക്കാനും ഇടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.