ഇൗ സാംസങ് ഫോണിെൻറ ചാർജ് തീർക്കാൻ കുറച്ച് പാടുപെടും; 7000 എം.എ.എച്ച് ബാറ്ററിയുമായി എം51
text_fieldsഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ബജറ്റ് മോഡലായ ഗാലക്സി എം സീരീസിലേക്ക് കരുത്തുറ്റ പുതിയ പേരാളിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് സാംസങ്. എം30, എം31, എം40 തുടങ്ങിയ മോഡലുകൾ ഉണ്ടാക്കിയ നല്ലപേര് കാത്തുസൂക്ഷിക്കാനായി എത്തുന്ന പുതിയ താരം എം51 ആണ്. പഴയ മോഡലുകളെ അപേക്ഷിച്ച് വമ്പൻ മാറ്റങ്ങളോടെയാണ് എം51 എത്തുന്നതെന്നാണ് റിപ്പോർട്ട്.
മിഡ്റേഞ്ച് പ്രൊസസറുകളിൽ കരുത്തിെൻറ കാര്യത്തിൽ മുമ്പനായ സ്നാപ്ഡ്രാഗൺ 730യായിരിക്കും എം51ന് കരുത്ത് പകരുകയെന്ന് സൂചനയുണ്ട്. മുൻ മോഡലുകളിൽ എക്സിനോസ് 9611 എന്ന പ്രൊസസറായിരുന്നു സാംസങ് പരീക്ഷിച്ചത്. എന്നാൽ, ജി.പി.യു ശക്തിയിൽ ക്വാൽകോം പ്രൊസസറുകളോട് മത്സരിക്കാൻ വിയർത്ത 9611ന് പകരം സ്നാപ്ഡ്രാഗൺ 730 വരുന്നതോടെ മറ്റ് ബ്രാൻഡുകൾ ഭയക്കേണ്ടിയിരിക്കുന്നു. സ്നാപ്ഡ്രാഗെൻറ തന്നെ 675 പ്രൊസസറാണ് എം51ന് എന്നും റിപ്പോർട്ടുകളുണ്ട്.
സാംസങ്ങിെൻറ എം സീരീസിലെ ഫോണുകളോടെ മത്സരിക്കുന്ന ഷവോമിയുടെ പോകോ എക്സ് 2, റെഡ്മി നോട്ട് 9 പ്രോ, റിയൽമി എക്സ് 2, മോേട്ടാ വൺ ഫ്യൂഷൻ പ്ലസ്, തുടങ്ങിയ ഫോണുകൾക്ക് സ്നാപ്ഡ്രാഗൺ 700 സീരീസിലുള്ള പ്രൊസസറുകളാണ് കരുത്ത് പകരുന്നത്. സാംസങ്ങും അതേ ലീഗിലേക്ക് എത്തുേമ്പാൾ ബജറ്റ് ഫോൺ വിഭാഗത്തിലെ മത്സരം മുറുകും.
ഏറ്റവും മികച്ച ബാറ്ററി ജീവിതമായിരുന്നു എം സീരീസിലെ ഫോണുകളെ ജനപ്രിയമാക്കിയത്. മറ്റ് കമ്പനികൾ 5000വും 4000വും എം.എ.എച്ച് ബാറ്ററി വലിപ്പം നൽകുേമ്പാൾ ഫോണിന് ഭാരം വർധിപ്പിക്കാതെ സാംസങ് 6000 എം.എ.എച്ചുള്ള ബാറ്ററി നൽകിയത് എല്ലാവരെയും ഞെട്ടിച്ചു. നിലവിൽ 20000 രൂപക്ക് താഴെയുള്ള ഫോണുകളിൽ ബാറ്ററി ലൈഫ് ഏറ്റവും കൂടുതൽ ലഭിക്കുന്നത് സാംസങ്ങിെൻറ എം സീരീസ് ഫോണുകളിലാണ്.
എം51ൽ ഒരുപടി കൂടി മുന്നിലേക്ക് പോവുകയാണ് സാംസങ്. 7000 എം.എ.എച്ച് ബാറ്ററിയുമായാണ് എം51 വരുന്നതെന്നാണ് സൂചന. കൂടെ വേഗത്തിൽ ചാർജ് ചെയ്യാൻ 25വാട്ട് ഫാസ്റ്റ് ചാർജറും പ്രതീക്ഷിക്കാം. 6000 എം.എ.ച്ച് ബാറ്ററിയുള്ള എം31െൻറ ഭാരം 200 ഗ്രാമിലും താഴെയായിരുന്നു. 7000 എം.എ.എച്ച് ബാറ്ററി വരുന്നതോടെ സാംസങ് ഭാരത്തിെൻറ കാര്യത്തിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കണ്ടറിയണം.
6.67-വലിപ്പമുള്ള ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേയാണ് എം51ന്. ഡിസ്പ്ലേക്കുള്ളിൽ തന്നെ ഇടതുഭാഗത്തായി സെൽഫി കാമറ സജ്ജീകരിക്കും. 64 മെഗാ പിക്സലുള്ള പ്രധാന കാമറയും 12 മെഗാപിക്സലുള്ള അൾട്രാവൈഡ് ലെൻസുമായിരിക്കും പുറകിലുണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.