കരുത്തേറിയ 5ജി ചിപ്സെറ്റും കിടിലൻ ഡിസൈനും; എം സീരീസിലെ രാജാവുമായി സാംസങ് ഇന്ത്യയിലേക്ക്
text_fieldsഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് സമീപകാലത്ത് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് അവരുടെ ബജറ്റ് ഫോണുകളായ എം സീരീസിെൻറ ലോഞ്ചോടുകൂടിയായിരുന്നു. ഓൺലൈൻ വിൽപ്പനയിൽ ഷവോമിയും റിയൽമിയും അപ്രമാദിത്യം തുടർന്ന കാലത്ത് ആമസോണിലൂടെയായിരുന്നു ആദ്യത്തെ എം സീരീസ് ഫോൺ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
എം സീരീസിലേക്ക് പുതിയൊരു മോഡൽ കൂടി അവതരിപ്പിക്കാൻ പോവുകയാണ് കമ്പനി. സെപ്തംബര്‍ 28 നാണ് സാംസങ് ഗ്യാലക്സി എം52 5G എന്ന മധ്യനിരയിലുള്ള ഫോൺ ഇന്ത്യയിലെത്തുന്നത്. ഗാലക്‌സി M51-െൻറ പിൻഗാമിയായെത്തുന്ന പുതിയ ഫോൺ 28ന് ഉച്ചക്ക് 12നായിരിക്കും അവതരിപ്പിക്കുക.
ഡിസൈനിൽ കാര്യമായ മാറ്റവുമായാണ് സാംസങ് M52 5ജി ലോഞ്ച് ചെയ്യുന്നത്. M51-ൽ ആളുകൾ പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്ന വലിയ ഭാരവും തടിച്ച രൂപവുമൊക്കെ മാറ്റി, മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപഭാവമാണ് M52 5ജിക്ക്. ബ്ലാക്ക്,ബ്ലൂ, വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി പ്രോസസറുമായാണ് സാംസങ് ഗാലക്‌സി എം 52 5 ജി വിപണിയിലെത്തുന്നത്. മിഡ്റേഞ്ച് ചിപ്സെറ്റുകളിൽ ഏറ്റവും കരുത്തനാണ് 778 ജി. 64 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാവൈഡ് സ്നാപ്പര്‍, 5 എംപി മാക്രോ ഷൂട്ടര്‍ എന്നിവ എം52വില്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്‌നാപ്ഡ്രാഗൺ 778 ജി ചിപ്‌സെറ്റാണ് ഫോണിനുള്ളത്. 5,000 എംഎഎച്ച് ബാറ്ററി കരുത്തുമായാണ് എം52 എത്തുന്നത്. ആമസോണിന് പുറമെ, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോറിലും ഈ സ്മാർട്ഫോണ്‍ ലഭ്യമാകും. 32,829 രൂപ വരെയാണ് എം 52വിന് വില പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.