Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഗാലക്​സി എസ്​ 9നും...

ഗാലക്​സി എസ്​ 9നും എസ്​ 9 പ്ലസും ഇന്ത്യയിലെത്തി

text_fields
bookmark_border
samsung-galaxy
cancel

ന്യൂഡൽഹി: ആപ്പിളി​​െൻറ ​െഎഫോൺ എക്​സിനോട്​ മൽസരിക്കാൻ സാംസങ്​ പുറത്തിറക്കിയ ഗാലക്​സി എസ്​ 9നും എസ്​ 9 പ്ലസും ഇന്ത്യയിലെത്തി. 57,900 രൂപ മുതലാണ്​ ഫോണി​​െൻറ ഇന്ത്യയിലെ വിപണി വില ആരംഭിക്കുന്നത്​. ഫോൺ പ്രീ ബുക്ക്​ ചെയ്യാനുള്ള സൗകര്യമാണ്​ നിലവിൽ സാംസങ്​ നൽകുന്നത്​. മാർച്ച്​ 16 മുതലാവും ഫോണി​​െൻറ വിതരണം ആരംഭിക്കുക. 

ഗാലക്​സി എസ്​ 9​​െൻറ 64 ജി.ബി വേരിയൻറാണ്​ 57,900 രൂപക്ക്​ ലഭിക്കുക. എസ്​ 9 പ്ലസി​​െൻറ 64 ജി.ബി വേരിയൻറിന്​ 64,900 രൂപ നൽകണം. എസ്​ 9, എസ്​ 9 പ്ലസ്​ എന്നിവയുടെ 256 ജി.ബി മോഡലിന്​ യഥാക്രമം 65,900, 72,900 രൂപയാണ്​ വില. പേടിഎം മാൾ വഴി ഫോൺ വാങ്ങു​േമ്പാൾ 6000 രൂപയുടെ ഡിസ്​കൗണ്ട്​ നൽകുന്നുണ്ട്​. എച്ച്​.ഡി.എഫ്​.സി കാർഡ്​ ഉപയോഗിച്​ ഫോൺ വാങ്ങു​േമ്പാഴും പ്രത്യേക കിഴിവ്​ കിട്ടും. പഴയ ഫോൺ എക്​സ്​ചേഞ്ച്​ ചെയ്​ത്​ 6,000 രൂപ വരെ നേടാനുള്ള സൗകര്യവും സാംസങ്​ നൽകുന്നുണ്ട്​. 

6.2 ഇഞ്ച്​ ഡിസ്​പ്ലേ വലിപ്പത്തിൽ 6 ജി.ബി റാമുമായിട്ടടാണ്​ എസ്​ 9 പലസ്​ വിപണിയിലെത്തുന്നത്​. 12 മെഗാപിക്​സലി​​െൻറ ഇരണ്ട പിൻകാമറകളാണ്​ ഫോണി​​െൻറ മുഖ്യ സവിശേഷത. കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങളെടുക്കാൻ സഹായിക്കുന്നതാണ്​ കാമറ. 5.8 ഇഞ്ച്​ ഡിസ്​പ്ലേ വലിപ്പത്തിൽ 12 മെഗാപികസ്​ലി​​െൻറ പിൻ കാമറയുമായാണ്​ എസ്​ 9 വിപണിയിലെത്തുന്നത്​. 4 ജി.ബി റാമാണ്​ എസ്​ 9ന്​ ഉണ്ടാവുക. ഇരുഫോണുകൾക്ക്​ എട്ട്​ മെഗാപിക്​സലി​​െൻറ മുൻ കാമറയാണ്​ സാംസങ്​ നൽകിയിരിക്കുന്നത്​. 2.7 ജിഗാ ഹെഡ്​സി​​െൻറ എക്​സിനോസ്​ പ്രൊസസറാണ്​ ഇരു ഫോണുകൾക്കും കരുത്ത്​ പകരുന്നത്​. ഫോണുകളുടെ മെമ്മറി 400 ജി.ബി വരെ ദീർഘിപ്പിക്കാം എന്നും സാംസങ്​ അറിയിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsunggalaxymobilesmalayalam newsS9S9 PlusTechnology News
News Summary - Samsung Galaxy S9, Galaxy S9 Plus Launched at a Starting Price of Rs 57,900: All You Need to Know-Technology
Next Story